ഫ്രിക്കന്‍ ഭൂഖണ്ഡം പിളര്‍ന്ന് രണ്ടായി മാറും. ശാസ്്ത്രജ്ഞന്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പാണ് ഇത്. എത്യോപ്യയിലെ മരുഭൂമിയില്‍ 35 മൈല്‍ നീളമുള്ള ഒരു വിള്ളല്‍ 2005 ല്‍ ഉയര്‍ന്നുവന്നിരുന്നു. അതിനുശേഷം പ്രതിവര്‍ഷം അര ഇഞ്ച് എന്ന നിരക്കില്‍ വീതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡം ഇത്തരത്തില്‍ നിരവധി ദശലക്ഷം വര്‍ഷങ്ങള്‍ കൊണ്ടായിരിക്കും വിഭജിക്കപ്പെടുക എന്നാണ് നേരത്തേ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ ഒന്ന് മുതല്‍ അഞ്ച് വരെ ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫസറായ കെന്‍ മക്ഡൊണാള്‍ഡ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വിഭജനം പുതിയൊരു സമുദ്രത്തിന്റെയും ഭൂഖണ്ഡത്തിന്റെയും ജനനത്തിന് കാരണമാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വെളളം ഇരച്ചു കയറി പുതിയൊരു കടല്‍ ഉണ്ടാകുമെന്നാണ് മക്ഡൊണാള്‍ഡ് പറയുന്നത്. പുതിയ കടലിലേക്ക് ശക്തമായ തോതില്‍ ജലപ്രവാഹം ഉണ്ടായാല്‍ അതിന് പെസഫിക്ക് സമുദ്രത്തേക്കാള്‍ ആഴമുണ്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടാകുമ്പോള്‍ സോമാലിയ, കെനിയ, ടാന്‍സാനിയ, എത്യോപ്യായുടെ പകുതി ഭാഗം എന്നിവ ചേര്‍ന്ന് പുതിയൊരു ഭൂഖണ്ഡം രൂപം കൊള്ളും. പുതിയ ഭൂഖണ്ഡത്തിന് നുബിയന്‍ എന്നായിരിക്കും പേരിടുക എന്നും ഗവേഷകര്‍ പറയുന്നു. ആഫ്രിക്കയുടെ വലിയൊരു ഭാഗം ഇത്തരത്തില്‍ രൂപം കൊള്ളുന്ന ഭൂഖണ്ഡത്തില്‍ ഉള്‍്പ്പെടും. 22 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിള്ളല്‍ രൂപം കൊള്ളാന്‍ തുടങ്ങിയത്. ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത് പിളര്‍പ്പിന്റെ വേഗത വളരെ കുറവായിരിക്കും എന്നാണ്. ഒരു വര്‍ഷം അര ഇഞ്ച് കണക്കിനാണ് ഇത് ഉണ്ടാകുന്നതെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

ഈ മേഖലകളില്‍ നിരന്തരമായി ഭൂചലനം ഉണ്ടാകുന്നതും ഇവിടെ സജീവമായ നിരവധി അഗ്‌നിപര്‍വ്വതങ്ങള്‍ ഉള്ളതും പിളര്‍പ്പിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. ജിബൂട്ടി, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളും ഇത്തരത്തില്‍ ഒരു പിളര്‍പ്പിനെ കുറിച്ച് ബോധവാന്‍മാരാണ്. കെനിയയില്‍ 2018 ല്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ശക്തമായ തോതില്‍ ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടതായി ചിലര്‍ വ്യക്തമാക്കിയിരുന്നു.