- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കുടിയേറ്റക്കാരെ പൊക്കാന്‍ റെയ്ഡ് വ്യാപകമാക്കി ബോര്‍ഡര്‍ പോലീസ്; കഴിഞ്ഞവര്‍ഷം പിടിയിലായത് 6000 പേര്
ലണ്ടന്‍: ബ്രിട്ടണില്‍ അനധികൃത കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള റെയ്ഡുകളില് നടക്കുന്ന അറസ്റ്റുകളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 6,400 അനധികൃത കുടിയേറ്റ തൊഴിലാളികളെയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഹോം ഓഫീസ് പുറത്തിറക്കിയ കണക്കാണിത്. തൊട്ട്മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 51 ശതമാനം കൂടുതലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, അറസ്റ്റിലായവരില്‍ എത്രപേര്‍ക്ക് മേല്‍ കേസുകള്‍ എടുത്തു, എത്രപേരെ ശിക്ഷിച്ചു, എത്രപേരെ നാടുകടത്തി തുടങ്ങിയ വിവരങ്ങള്‍ ഹോം ഓഫീസ് നല്‍കിയിട്ടില്ല. ബ്രിട്ടീഷ് കുടിയേറ്റ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ കര്‍ശന നടപടികള്‍ എടുക്കുമെന്നും ഹോം ഓഫീസ് പറഞ്ഞു. റെസ്റ്റോറന്റുകള്‍, നെയില്‍ ബാറുകള്‍, കെട്ടിട നിര്‍മ്മാണ സൈറ്റുകള്‍ എന്നിവ ഉള്‍പ്പടെ 9000 ഇടങ്ങളിലായിരുന്നു കഴിഞ്ഞ വര്‍ഷം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
വളരെ പരിതാപകരമായ സാഹചര്യങ്ങളിലായിരുന്നു അനധികൃത കുടിയേറ്റ തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. മാത്രമല്ല, അധിക സമയം ജോലി ചെയ്യേണ്ടതായും വന്നിരുന്നു. അതിനെല്ലാം പുറമെ ഔദ്യോഗിക മിനിമം വേതനത്തേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള വേതനമാണ് ഇവര്‍ക്ക് നല്കി പോന്നിരുന്നത്. നിരവധി മേഖലകളില്‍ അനധികൃത കുടിയേറ്റ തൊഴിലാളികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.