- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനിക ആസ്ഥാനം ആക്രമിക്കുകയും രണ്ട് സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത സംഘടന വീണ്ടും തെരുവില്‍; ബ്രിട്ടണില്‍ വീണ്ടും ഫലസ്തീന്‍ അനുകൂല പ്രകടനം; 29 പേര് അറസ്റ്റില്‍; കനത്ത ശിക്ഷയ്ക്ക് സാധ്യത
ലണ്ടന്‍: നിരോധിക്കപ്പെട്ട ഫലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയുടെ പ്രതിഷേധം പ്രകടനം ലണ്ടനില്‍ നടന്നു.29 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. 2000 ലെ തീവ്രവാദ നിയമത്തിനു കീഴില്‍, കുറ്റകൃത്യങ്ങള്‍ നടത്തി എന്ന സംശയത്തിലാണ് അവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. വെസ്റ്റ്മിനിസ്റ്ററില്‍ നടന്ന പ്രകടനത്തില്‍, വംശഹത്യ തടയുക, ഫലസ്തിന്‍ ആക്ഷന് പിന്തുണ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ച് വളരെ ചെറിയ ഒരു കൂട്ടം ആളുകള്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.
ഫലസ്തീന്‍ ആക്ഷന്‍ നിരോധിക്കപ്പെട്ടതിനെതിരെ നിയമജ്ഞര്‍ കോടതി നടപടികള്‍ക്ക് തുനിഞ്ഞെങ്കിലും, നിരോധനം റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ശനിയാഴ്ചയിലെ സാഹചര്യത്തില്‍ ഇത് 2000 ലെ തീവ്രവാദ നിയമപ്രകാരം ഒരു നിരോധിക്കപ്പെട്ട സംഘടനയാണ്. അതുകൊണ്ടു തന്നെ, ഈ സംഘടനക്ക് പിന്തുണ നല്‍കുന്നവര്‍, ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യമാണിത്.
സൈനിക ആസ്ഥാനം ആക്രമിക്കുകയും രണ്ട് സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതെന്ന് ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ അറിയിച്ചു. ഏകേേദം 7 മില്യന്‍ പൗണ്ടിന്റെ നാശനഷ്ടങ്ങളാണ് ഇവരുടെ ആക്രമണത്തില്‍ ഉണ്ടായതെന്ന് അധികൃതര്‍ പറയുന്നു. സംഘടനയുടെ നിരോധനം റദ്ദാക്കണമെന്ന പരാതി കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.