- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ നീണ്ടകാലത്തേക്ക് ശിക്ഷിക്കപ്പെടുന്ന വിദേശികളെ മാത്രമേ ഇനി യുകെയിലെ ജയിലില്‍ അടക്കൂ; ചെറിയ കാലയളവില്‍ ശിക്ഷപ്പെടുന്നവരെ ഉടനടി തിരിച്ചു വരാന്‍ കഴിയാത്തവിധം നാട് കടത്തും
ലണ്ടന്‍: ബ്രിട്ടീഷ് കോടതികള്‍ ക്രിമനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വിദേശ ക്രിമിനലുകളില്‍ ഏറിയ പങ്കിനേയും ഉടനടി നാടുകടത്താനുള്ള നടപടി വരുന്നു. നിലവില്‍, ശിക്ഷാ കാലാവധിയില്‍ 30 ശതമാനം പൂര്‍ത്തിയാക്കിയവരെയാണ് നാട് കടത്തുന്നത്. കുറ്റവാളികളെന്ന് കണ്ടെത്തുകയും, ശിക്ഷ വിധിക്കുകയും ചെയ്ത ഉടനെ തന്നെ വിദേശകുറ്റവാളികളെ നാടുകടത്താനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന രീതിയിലുള്ള നിയമഭേദഗതി മുന്നോട്ട് വെച്ചിരിക്കുന്നത് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമ്മൂദ് ആണ്.
അതേസമയം, വിദേശ ഭീകര പ്രവര്‍ത്തകര്‍, കൊലയാളികള്‍ തുടങ്ങി, അനിശ്ചിതകാല തടവ് ശിക്ഷ ലഭിച്ചിട്ടുള്ളവര്‍ യു കെയിലെ ജയിലുകളില്‍ തന്നെ തുടരും. അവരുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും നാടകടത്തുക. മാത്രമല്ല, നിശ്ചിതകാല തടവ് വിധിക്കപ്പെട്ടവരെ നാടുകടത്തുന്നതിനെതിരെ തീരുമാനമെടുക്കാന്‍ പ്രിസണ്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കും. ഉദാഹരണത്തിന്, ഒരു കുറ്റവാളിയെ പുറത്തു വിടുന്നത്, അത് നാടുകടത്താനാണെങ്കില്‍ പോലും, ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തും എന്ന് ഗവര്‍ണര്‍ തീരുമാനിച്ചാല്‍, അയാളെ ബ്രിട്ടനില്‍ തന്നെ തടവില്‍ പാര്‍പ്പിക്കാം.
ഇത്തരത്തില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നീട് ഒരിക്കലും ബ്രിട്ടനിലേക്ക് തിരിച്ചു വരാന്‍ സാധിക്കുകയില്ല. നിലവില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന വിദേശ കുറ്റവാളികള്‍ക്കും ഈ നിയമം ബാധകമായിരിക്കും. വിദേശ കുറ്റവാളികള്‍ക്കായി പൊതുഖജനാവില്‍ നിന്നും പണം ചെലവഴിക്കുന്നത് ഒഴിവാക്കാനാണിത്. ഓരോ ജയിലിനും സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവാക്കുന്നത് 54,000 പൗണ്ടാണ്. ഇതില്‍ 12 ശതമാനത്തോളം പേര്‍ വിദേശികളാണെന്ന് നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതിനോടകം തന്നെ സര്‍ക്കാര്‍ പാസ്സാക്കിയ ഒരു നിയമം സെപ്റ്റംബര്‍ മുതല്‍ നിലവില്‍ വരും. ഇതനുസരിച്ച് കാലാവധിയുടെ 30 ശതമാനം പൂര്‍ത്തിയാക്കിയ തടവ് പുള്ളികളെ നാടുകടത്താന്‍ പ്രിസണ്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കും. നേരത്തെ, ശിക്ഷാ കാലാവധിയുടെ 50 ശതമാനം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു നാട് കടത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ വന്നിരിക്കുന്ന നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിച്ചാല്‍, ശിക്ഷ പ്രഖ്യാപിച്ച ഉടനെ തന്നെ വിദേശ ക്രിമിനലുകളെ നാടുകടത്താന്‍ കഴിയും.