- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലസ്തീന് പതാക ഉയര്‍ത്തിയ ഐറിഷ് ബാന്‍ഡിനെ സ്റ്റേജില്‍ നിന്ന് പുറത്താക്കി; എല്ലാ ദിവസവും തങ്ങള്‍ സ്വതന്ത്ര പലസ്തീനായി ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുമെന്ന് ബാന്‍ഡും; വിക്‌റ്റോറിയസ് ഫെസ്റ്റിവലില്‍ സംഭവിച്ചത്
ലണ്ടന്‍: ഫലസ്തീന്‍ പതാക ഉയര്‍ത്തുകയും, ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്ത ഒരു ഐറിഷ് നാടന്‍ പാട്ട് സംഘത്തെ യു കെ ഫെസ്റ്റിവലിന്റെ വേദിയില്‍ നിന്നും പുറത്താക്കി.
ഇന്നലെ പോര്‍ട്ട്‌സ്മത്തില്‍ നടന്ന വിക്‌റ്റോറിയസ് ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്ന മേരി വാലോപേഴ്സ് എന്ന ബാന്‍ഡ് സംഘമാണ് പരിപാടിക്കിടയില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തുകയും, സ്വതന്ത്ര ഫലസ്തീന്‍ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. ഉടനടി തന്നെ അവരുടെ മൈക്രോഫോണുകള്‍ സ്വിച്ച് ഓഫ് ആക്കുകയും അവരെ പരിപാടി ആരംഭിച്ച് 20 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ സ്റ്റേജില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു.
വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ബാന്‍ഡ് സംഘത്തെ ഇറക്കി വിടാന്‍ കാരണമെന്ന് സംഘാടകര്‍ അറിയിച്ചു. അധികം വൈകാതെ ബാന്‍ഡ് സംഘം ഇന്‍സ്റ്റാഗ്രാമിലൂടെ വിശദീകരണവുമായി എത്തി. സ്റ്റേജില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തുകയും സ്വതന്ത്ര പഫലസ്തീന്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തതിന് പരിപാടി അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി എന്ന് അവര്‍ വിശദീകരിച്ചു.
പക്ഷെ ഇത് തങ്ങള്‍ കഴിഞ്ഞ 6 വര്‍ഷക്കാലമായി ചെയ്യുന്നതാണെന്നും, ഇതുപോലെ മറ്റെവിടെയും സംഭവിച്ചിട്ടില്ല എന്നും പറയുന്നു. എല്ലാ ദിവസവും തങ്ങള്‍ സ്വതന്ത്ര ഫലസ്തീനായി ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുമെന്നും അവര്‍ പറഞ്ഞു.