- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ സ്ക്രോൾ ചെയ്യവേ 'മെലോണി'ക്ക് ഞെട്ടൽ; അശ്ലീല സൈറ്റിൽ വ്യാജ ചിത്രങ്ങൾ അയച്ച് ശല്യം; തല വെട്ടിമാറ്റിയ രീതിയിൽ പ്രതിപക്ഷ വനിതാ നേതാക്കളുടെ അടക്കം ഫോട്ടോ; ഒരു രാജ്യത്തെ പ്രധാനമന്ത്രി പോലും നോട്ട് സേഫ്; പിന്നിലെ മാസ്റ്റർബ്രെയിൻ ആര്?; കുറ്റക്കാരെ വെറുതെ വിടില്ലെന്നും മറുപടി
റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെയും അവരുടെ സഹോദരി അരിയാന്ന മെലോണിയുടെയും പ്രതിപക്ഷ നേതാവ് എല്ലി ഷെലീൻ്റെയും ഉൾപ്പെടെ പ്രമുഖ സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രധാനമന്ത്രി ജോർജിയ മെലോണി. ഇത്തരം വെറുപ്പുളവാക്കുന്ന പ്രവർത്തികൾ ചെയ്യുന്നവരെ ഒരു തരത്തിലും വെറുതെ വിടില്ലെന്നും കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മെലോണി പ്രഖ്യാപിച്ചു.
വിവാദ വെബ്സൈറ്റിന് ഏഴ് ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുണ്ട്. വ്യാഴാഴ്ച, ഉപഭോക്താക്കൾ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചതിനെ തുടർന്ന് വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നവർ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. അതീവ അശ്ലീല പരാമർശങ്ങളോടെയും മോശം ചിത്രങ്ങളോടുകൂടിയുമാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ ചിത്രങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ചിത്രങ്ങൾ സൈറ്റിൽ പ്രചരിച്ചത്.
നിരവധി സ്ത്രീകൾ ഇതിനോടകം ഇത്തരം അതിക്രമങ്ങൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് വ്യാജ നഗ്നചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി പ്രമുഖർ ചൂണ്ടിക്കാട്ടി പരാതിപ്പെട്ടത്. ഇത്തരം വ്യാജ ചിത്രങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ അപമാനിക്കുന്നതും പൊതുസമൂഹത്തിൽ പരിഹസിക്കുന്നതും 2025ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെപ്പോലും ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഇരകളായ സ്ത്രീകൾക്ക് തൻ്റെ പിന്തുണയുണ്ടെന്ന് വെള്ളിയാഴ്ച പ്രതികരിച്ച മെലോണി, ഇത്തരം പ്രവർത്തനങ്ങൾ വേദനാജനകമാണെന്ന് കൂട്ടിച്ചേർത്തു. 2005ലാണ് ഈ വിവാദ സൈറ്റ് ഇറ്റലിയിൽ പ്രവർത്തനം ആരംഭിച്ചത്. ഇതിനുമുമ്പും നിരവധി സ്ത്രീകൾ സൈറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി അടക്കമുള്ളവരുടെ ചിത്രങ്ങൾ സൈറ്റിൽ "വിഐപി" വിഭാഗത്തിലാണ് അപ്ലോഡ് ചെയ്തിരുന്നത്. 2019ൽ മിലാൻ സർവ്വകലാശാല നടത്തിയ പഠനമനുസരിച്ച്, രാജ്യത്തെ ഇരുപത് ശതമാനം സ്ത്രീകൾ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.