- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് ഭീകരര്‍ ഉപയോഗിച്ചിരുന്ന ഒരു ടവര്‍ ബ്ലോക്ക് ഇസ്രയേല്‍ സൈന്യം തകര്‍ത്തു; ഗാസയിലെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കുകയാണെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി
ജറുസലേം: ഗാസയിലെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കുകയാണെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി കാറ്റ്സ്. ഹമാസ് ഭീകരര്‍ ഉപയോഗിച്ചിരുന്ന ഒരു ടവര്‍ ബ്ലോക്ക് ഇസ്രയേല്‍ സൈന്യം തകര്‍ത്തു. ഗാസാ നഗരത്തിലേക്ക് ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈനിക നടപടി ഉണ്ടായത്. നഗരത്തിലേക്ക് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതിന് മുമ്പ് ഹമാസ് ഏറ്റെടുത്ത ഉയരമുള്ള കെട്ടിടങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.
ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ആക്രമണം നിര്‍ത്താന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും, ഇസ്രായേല്‍ കൂടുതല്‍ സേനയെ എത്തിക്കുകയും വ്യോമാക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഗാസ സിറ്റിയിലേക്ക് അടുക്കുകയും ചെയ്തിരിക്കുകയാണ്. ഇസ്രായേല്‍ കാറ്റ്‌സ് എക്‌സില്‍ കുറിച്ചത് ഇപ്പോള്‍ ഗാസയിലെ നരകത്തിന്റെ കവാടങ്ങളില്‍ നിന്ന് ബോള്‍ട്ട് നീക്കം ചെയ്യുകയാണ് എന്നാണ്. ആകമണത്തിന് മുമ്പ് ഗാസ നഗരത്തിലെ ഒരു ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് അവിടെയുളളവരോട് ഒഴിഞ്ഞു പോകണം എന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.
തീവ്രവാദികള്‍ ഈ കെട്ടിടം കൈവശപ്പെടുത്തി എന്ന് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. ഒരിക്കല്‍ വാതില്‍ തുറന്നാല്‍ പിന്നെ അത് അടയുകയില്ല എന്നും ഇസ്രയേല്‍ സൈന്യം ശക്തമായി ആക്രമണം നടത്തും എന്നും കാറ്റ്സ് താ്ക്കീത് നല്‍കി. കൊലപാതകികളും ബലാല്‍സംഗക്കാരുമായ ഹമാസ് ഭീകരരര്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതുവരെ ആക്രമണം തുടരുമെന്നും പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി.
ഇതിന് തൊട്ടു പിന്നാലെയാണ് ഗാസയിലെ ചില ഉയരം കൂടിയ കെട്ടിടങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചത്. എന്നാല്‍ ആക്രമണത്തില്‍ സാധാരണ പൗരന്‍മാര്‍ക്ക് ഒരു പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. നഗരത്തിലെ അല്‍-റിമാല്‍ പരിസരത്തുള്ള മുഷ്തഹ ടവറിന് നേര്‍ക്ക് ഉണ്ടായ ആക്രമണത്തില്‍ കെട്ടിടം തകര്‍ന്നുവീഴുന്നതും ആകാശത്തേക്ക് കനത്ത പുകയും പൊടിപടലങ്ങളും പരക്കുന്നതും വാര്‍ത്താ ഏജന്‍സികളുടെ ദൃശ്യങ്ങളില്‍ കാണാം. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തുന്ന ഫലസ്തീനികളെയും ഇതില്‍ കാണാം.
'പൊതുജനങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി ഉയരം കൂടിയ കെട്ടിടങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കെട്ടിടങ്ങള്‍ക്ക് ചുറ്റുമുള്ള കൂടാരങ്ങളിലെ ലക്ഷക്കണക്കിന് ആളുകളുടെ അവസ്ഥ എന്തായി എന്ന കാര്യം ഇനിയും വ്യക്തമല്ല. ഗാസ സിറ്റിയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 19 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഏകദേശം പത്ത് ലക്ഷം ആളുകള്‍ താമസിക്കുന്ന പ്രദേശമാണിത്.
കഴിഞ്ഞ മാസം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തീവ്രവാദികളെ തുരത്താനായി ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഗാസയില്‍ പൂര്‍ണ്ണമായ അധിനിവേശം നടത്താനുള്ള ഇസ്രായേലിന്റെ പദ്ധതിയെ നിരവധി രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇസ്രായേല്‍ ചില നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പറഞ്ഞു. ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളും സമാനമായ വികാരമാണ് പ്രകടിപ്പിച്ചത്.