ന്നെ തല്ലേണ്ട അമ്മാവാ എന്നാണ് ബ്രിട്ടീഷ് ഭരണകൂടം ആവര്‍ത്തിച്ചു പറയുന്നത്. മാഞ്ചസ്റ്ററിലെ ജൂതപ്പള്ളിയില്‍ ഉണ്ടായ ആക്രമണവും ആസ്‌ട്രേലിയയില്‍ യഹൂദരുടെ ഉത്സവാഘോഷത്തിനിടെ ഉണ്ടായ ആക്രമണവുമൊന്നും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിച്ചിട്ടില്ല. ബോണ്ടി ബീച്ച് കൊലപാതകത്തിന്റെ ഞെട്ടല്‍ വിട്ട് മാറുന്നതിന് മുന്‍പ് തന്നെ ജൂതന്മാരെയെല്ലാം കൊന്നൊടുക്കണമെന്ന് ആഹ്വാനം ചെയ്ത ഭീകരനെ ബ്രിട്ടന്‍ ജയില്‍ മോചിതനാക്കിയതായി മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.പലസ്തീനില്‍ നിന്നും കള്ളബോട്ട് കയറി ബ്രിട്ടനിലെത്തിയ അബു വാഡീ എന്ന 34 കാരനെയാണ് ജയില്‍ മോചിതനാക്കിയിരിക്കുന്നത്. ഒന്‍പത് മാസമാണ് ഇയാള്‍ ബ്രിട്ടനില്‍ അനധികൃതമായി പ്രവേശിച്ചതിന് തടവ് ശിക്ഷ അനുഭവിച്ചത്.

ഹമാസിന്റെ അറിയപ്പെടുന്ന ഒരു അനുഭാവിയായ വാഡീ തന്റെ മോചനത്തെ കുറിച്ച് ഒരു സെല്‍ഫി സഹിതമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, ബ്രിട്ടീഷ് സമൂഹത്തില്‍ ഭയം വിതറുന്ന തരത്തില്‍ ഇയാള്‍ ബ്രിട്ടനില്‍ അഭയത്തിനായി അപേക്ഷിച്ചിട്ടുമുണ്ട്. നിലവില്‍ ഒരു ബെയില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ഇയാളുടെ ദേഹത്ത് ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് മെയില്‍ ഓണ്‍ സണ്‍ഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇയാളെ നാടുകടത്തുമോ എന്ന കാര്യത്തില്‍ ഹോം ഓഫീസ് കൃത്യമായ ഒരു പ്രതികരണം നല്‍കിയിട്ടില്ല.

അത്യന്തം അപകടകാരിയായ ഒരു തീവ്രവാദി എന്നാണ് യഹൂദ സമുദായത്തില്‍ ഉള്ളവര്‍ ഇയാളെ കുറിച്ച് പറയുന്നത്. ഇയാളെ എത്രയും പെട്ടെന്ന് നാടുകടത്തണമെന്നും അവര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്. ഇയാള്‍ ബ്രിട്ടീഷ് സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും, സമൂഹത്തില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ ഇയാളെ അനുവദിച്ചതിന് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും യഹൂദ വിരുദ്ധതയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരിയില്‍ സ്‌കോട്ടിഷ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് പിന്നാലെ സ്‌കോട്ട്‌ലാന്‍ഡിലെ ഡോക്ടര്‍മാരും സമരത്തിലേക്ക്. സമരം വേണമോ എന്ന് തീരുമാനിക്കാനുള്ള വോട്ടിംഗില്‍ പങ്കെടുത്ത അംഗങ്ങളില്‍ 92 ശതമാനം പേര്‍ സമരത്തിനനുകൂലമായി വോട്ടു ചെയ്തതായി ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ (ബി എം എ) സ്‌കോട്ട്‌ലാന്‍ഡ് അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബി എം എ ഇക്കാര്യം പ്രഖ്യാപിച്ചത്. മൊത്തം അംഗങ്ങളില്‍ 58 ശതമാനം പേരാണ് വോട്ടിംഗില്‍ പങ്കെടുത്തത്.

ജനുവരി 13 ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ പണിമുടക്ക് ആരംഭിക്കും. ജനുവരി 17 ശനിയാഴ്ച രാവിലെ 7 മണി വരെയായിരിക്കും പണിമുടക്ക്. ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ എന്തെങ്കിലും പുരോഗതി ഉണ്ടായാല്‍ മാത്രമെ ഈ തീരുമാനത്തില്‍ മാറ്റമുണ്ടാവുകയുള്ളു. ഇക്കഴിഞ്ഞ ബുധനാഴ്ച ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം എന്‍ എച്ച് എസ്സിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം വന്നിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച വരെയാണ് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെ സമരം.

ലണ്ടന്‍ ട്യൂബില്‍ 16-കാരി അപകടത്തില്‍ മരിച്ചു

എസ്സെക്സിലെ ലോഫ്ടണ്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ നടന്ന ഒരു അപകടത്തില്‍ 15 കാരി അതിദാരുണമായി കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബര്‍ 15 ന് ആയിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് ഡെയ്‌സി ഹൗസ് എന്ന 16 കാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നേ ദിവസം തന്നെ ഈ പെണ്‍കുട്ടി മരണമടയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അന്നേ ദിവസം എപ്പിംഗിനും വുഡ്‌ഫോര്‍ഡിനും ഇടയിലുള്ള സര്‍വീസുകള്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഇത് ഒരു സംശയാസ്പദ മരണമായല്ല പോലീസ് പരിഗണിക്കുന്നതെങ്കിലും ഇന്‍ക്വെസ്റ്റിനായി കോറണര്‍ക്ക് മുന്നില്‍ വിവരങ്ങള്‍ പോലീസ് ഫയല്‍ ചെയ്തിട്ടുണ്ട്. റെയില്‍ പാളത്തിലാണ് അപകടമുണ്ടായത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വ്യക്തി അടിയന്തിര ചികിത്സ ലഭിക്കാതെ ഇതേ സ്റ്റേഷനില്‍ വെച്ചു തന്നെ മരണപ്പെട്ടിരുന്നു.