- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ലോകക്രമത്തിന് ട്രംപിന്റെ '33 പേജ്' മാസ്റ്റര്‍ പ്ലാന്‍; ഗ്രീന്‍ലാന്‍ഡ് മുതല്‍ വെനിസ്വേല വരെ; ട്രംപിസം മൂന്നാം ലോക മഹായുദ്ധമുണ്ടാകുമോ? ആശങ്കയില്‍ ലോകം
ലണ്ടന്‍: വെനിസ്വേലയിലെ അമേരിക്കയുടെ ഇടപെടല്‍ നാറ്റോയില്‍ പരിഭ്രാന്തി പരത്തുന്നു. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപ് നീക്കം നടത്തുകയുമാണ്. എന്നാല്‍ ഇത് വെറും തുടക്കം മാത്രമാണ് എന്നാണ് സൂചന. പുതിയൊരു ലോകക്രമത്തിനായി അദ്ദേഹം 33 പേജുകളുള്ള ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പല രാജ്യങ്ങളേയും കീഴടക്കാനുള്ള അമേരിക്കയുടെ ഭീഷണി ആശങ്ക സൃഷ്ടിച്ചിരുന്നു.
ഗ്രീന്‍ലാന്‍ഡ് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ദിവസത്തിന് ശേഷം ഇന്നലെ അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് എണ്ണ ടാങ്കറുകള്‍ പിടിച്ചെടുക്കാന്‍ പ്രസിഡന്റ് ഉത്തരവിട്ടു സ്‌കോട്ട്ലന്‍ഡിന്റെ വടക്കന്‍ തീരത്ത് റഷ്യന്‍ പതാക വഹിക്കുന്ന ബെല്ല 1 ഉം കരീബിയനിലെ സോഫിയയുമാണ് ഈ എണ്ണ ടാങ്കറുകള്‍. കഴിഞ്ഞ ശനിയാഴ്ചയാണ് വെനിസ്വേലയിലെ ഏകാധിപതി നിക്കോളാസ് മഡുറോയെ കാരക്കാസില്‍ പിടികൂടി അമേരിക്കിയിലേക്ക് കൊണ്ടു വന്നതിന്റെ പിന്നാലെയാണ് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ഭീഷണി ട്രംപ് ഉയര്‍ത്തിയത്.
എന്നെന്നേക്കുമായി യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വ്യാപകമായി പ്രചാരണം നടത്തിയ ട്രംപിന്റെ ഈ നിലപാട് മാറ്റം എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്. എന്നാല്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച 33 പേജുള്ള ദേശീയ സുരക്ഷാ തന്ത്രത്തില്‍, ചൈനയുടെയും റഷ്യയുടെയും ദുഷ്ട സ്വാധീനങ്ങളില്‍ നിന്ന് മുക്തമായ പടിഞ്ഞാറന്‍ രാജ്യങ്ങളാണ് ഇപ്പോള്‍ അമേരിക്കയുടെ ലക്ഷ്യം എന്നാണ് ട്രംപ് ചൂണ്ടിക്കാട്ടുന്നത്. അമേരിക്ക ഇതിലൂടെ തങ്ങളുടെ വിദേശനയ തത്വങ്ങളെ പുനര്‍നിര്‍വചിക്കുകയാണ് എന്നാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം രണ്ടാം ലോകമഹായുദ്ധാനന്തരം നാറ്റോയിലെ സഖ്യകക്ഷികളായ രാജ്യങ്ങളെ കുടിയേറ്റക്കാര്‍ കീഴടക്കിയെന്നും ഇതില്‍ പരാമര്‍ശമുണ്ട്. റഷ്യന്‍ ടാങ്കര്‍ പിടിച്ചെടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷം, സഖ്യകക്ഷികള്‍ 'അവരുടെ ബില്ലുകള്‍ അടയ്ക്കുന്നില്ല' എന്ന ഓര്‍മ്മപ്പെടുത്തലോടെ പ്രസിഡന്റ് നാറ്റോയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തി. പ്രതിരോധത്തിനായുള്ള അവരുടെ ജിഡിപിയുടെ 2 ശതമാനം എന്നത് കഴിഞ്ഞ വേനല്‍ക്കാലത്ത് ഹേഗില്‍ നിശ്ചയിച്ച 5 ശതമാനം ലക്ഷ്യത്തേക്കാള്‍ വളരെ കുറവാണ് എന്നാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍.
താന്‍ അധികാരത്തില്‍ എത്തുന്നത് വരെ അമേരിക്ക അവര്‍ക്ക് പണം നല്‍കുകയായിരുന്നു എന്നും അത് വിഡ്ഢിത്തമായി മാറി എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. അമേരിക്ക ഇല്ലാതെ റഷ്യയ്ക്കും ചൈനയ്ക്കും നാറ്റോയെ ഭയമില്ല എന്നും നമുക്ക് അവരെ ശരിക്കും ആവശ്യമുണ്ടെങ്കില്‍ നാറ്റോ നമ്മളോടൊപ്പം ഉണ്ടാകുമെന്ന് തനിക്ക് സംശയമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നാറ്റോ നമുക്കൊപ്പമില്ലെങ്കിലും തങ്ങള്‍ എപ്പോഴും നാറ്റോയ്‌ക്കൊപ്പമുണ്ടാകും എന്നും ചൈനയും റഷ്യയും ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേയൊരു രാഷ്ട്രം അമേരിക്കയാണ് എന്നും ട്രംപ് പ്രഖ്യാപിച്ചു.
ലോകക്രമത്തെ പിന്തുണയ്ക്കുന്ന ശക്തി എന്ന നിലയില്‍ അമേരിക്കയുടെ കാലം കഴിഞ്ഞു എന്നാണ് പൊതുവേ കരുതപ്പെടുന്നത് അതേ സമയം വെനസ്വേലയിലെ എണ്ണയാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. തങ്ങള്‍ ഭൂമിയില്‍ നിന്ന് വലിയ അളവില്‍ സമ്പത്ത് പുറത്തെടുക്കാന്‍ പോകുന്നു' എന്നാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ യൂറോപ്യന്‍ സഖ്യകക്ഷികള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പാടുപെടുകയാണ്. അമേരിക്ക യുഎസ് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുത്താല്‍ നാറ്റോ സഖ്യം തകരുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെന്‍ വ്യക്തമാക്കിയിരുന്നു.




