ണ്ടുപേരെ കത്തികൊണ്ട് കുത്തി മുറിവേല്പ്പിച്ച ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തതോടെ ഒരു ഫ്‌ലാറ്റ് സമുച്ചയത്തിനു മുന്‍പില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ കൂട്ടം ചേര്‍ന്ന് പ്രതിഷേധിച്ചു. എഡിന്‍ബര്‍ഗിലെ കാല്‍ഡെര്‍ പ്രദേശത്തുള്ള കോബിന്‍ഷോ ഹൗസിന് മുന്നിലായിരുന്നു അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധം അരങ്ങേറിയത്. ചാനല്‍ കടന്നെത്തുന്ന ബോട്ടുകള്‍ തടയണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യവും വിളിച്ച് പിന്നീട് അവര്‍ പ്രകടനമായി സെയിന്ര് നിക്കോളാസ് പാരിഷ് ചര്‍ച്ചവരെ പോയി.

ഇതിന് സമീപത്തായി വംശീയവിവേചനത്തിനെതിരായ പ്രകടനവും നടന്നു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി വലിയ പോലീസ് സന്നാഹത്തെയായിരുന്നു പ്രദേശത്ത് വിന്യസിച്ചിരുന്നത്. അക്രമ സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുസ്തഫ കോകോനെ എന്ന 23 കാരനെയാണ് രണ്ട് പേര്‍ക്ക് നേരെ കത്ത് ആക്രമണം അഴിച്ചുവിട്ടതിന് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വധശ്രമക്കേസുകളിലും ഇയാള്‍ പ്രതിയാണ്. നൂറിലധികം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പെര്‍മെനന്റ് റെസിഡന്‍സി സ്റ്റാറ്റസ് ഏത് സമയവും പുനപരിശോധിക്കപ്പെടാം

നിലവില്‍ യു കെയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ദീര്‍ഘകാലം ഇവിടെ തങ്ങാം എന്നതിന് ഒരു ഉറപ്പുമില്ലെന്നാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് നല്‍കുന്ന മുന്നറിയിപ്പ്. റിഫോം യു കെ ഉയര്‍ത്തുന്ന വെല്ലുവിളി തടയുന്നതിനായി കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനൊരുങ്ങുകയാണ് ഹോം സെക്രട്ടറി. ബ്രിട്ടനില്‍, തൊഴിലിനോ, പഠനത്തിനോ, ഫാമിലി വിസയിലോ എത്തിയവര്‍ക്ക് പെര്‍മെനന്റ് റെസിഡന്‍സി ലഭിക്കുന്നതിനുള്ള കാലാവധി വര്‍ദ്ധിപ്പിച്ചതുമായി മുന്നോട്ട് തന്നെ പോകുമെന്ന് ഷബാന മഹ്‌മൂദ് വ്യക്തമാക്കി.

അതിനോടൊപ്പം അഭയാര്‍ത്ഥികളുടെ സ്റ്റാറ്റസ് കാലാകാലങ്ങളില്‍ പുനഃപരിശോധിക്കാനുള്ള നിയമവും കൊണ്ടുവരുമെന്ന് അവര്‍ വ്യക്തമാക്കി. പുനഃപരിശോധനാ ഫലത്തെ ആസ്പദമാക്കി അഭയാര്‍ത്ഥികളെ എപ്പോള്‍ വേണമെങ്കിലും അവരുടെ രാജ്യത്തേക്ക് തിരിച്ചയയ്ക്കാനും കഴിയും. നിലവില്‍ യു കെയില്‍ ഉള്ള കുടിയേറ്റക്കാര്‍ക്കുള്‍പ്പടെ ഇത് ബാധകമായിരിക്കും. ബോറിസ് ജോണ്‍സന്റെ കാലത്തുണ്ടായ കുടിയേറ്റക്കാരുടെ പ്രവാഹത്തിന്റെ വിപരീത ദിശയിലുള്ള ഒരു പ്രവാഹമാണെ ഇതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

അധിക വൈദ്യഗ്ധ്യം ആവശ്യമില്ലാത്ത തൊഴിലുകള്‍ക്കായി കൂടുതല്‍ വിദേശികള്‍ എത്തുന്നത് അനുവദിക്കാന്‍ കഴിയില്ല എന്നാണ് ഹോം സെക്രട്ടറിയുടെ നിലപാട്. ഈ വര്‍ഷം അവസാനത്തോടെ അന്തിമ രൂപത്തിലെത്തുന്ന പുതിയ നിയമപ്രകാരം, പി ആര്‍ ലഭിക്കുന്നതിന് 10 വര്‍ഷം കാത്തിരിക്കേണ്‍റ്റതായി വരും. മാത്രമല്ല, ഇംഗ്ലീഷ് ഭാഷയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പ്രാവീണ്യവും തെളിയിക്കേണ്ടതായി വരും. നിലവില്‍ ബ്രിട്ടനിലുള്ള കുടിയേറ്റക്കാര്‍ക്കും ഈ നിയമം ബാധകമായിരിക്കും.