- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്‍ക്കും തോല്‍പ്പിനാവാത്ത വിധം സമ്പത്തിലെ മേല്‍ക്കോയ്മ ഉറപ്പിച്ച എലന്‍ മസ്ക്ക് ഇനി ശ്രദ്ധിക്കുക രാഷ്ട്രീയ പാര്‍ട്ടികളെ വാങ്ങാന്‍; ടോറികള്‍ക്ക് ബദലായി രൂപം കൊടുത്ത റീഫോം യുകെയില്‍ മസ്ക്ക് നിക്ഷേപിക്കുക 100 മില്യണ്‍
മസ്ക്ക് ഇനി ശ്രദ്ധിക്കുക രാഷ്ട്രീയ പാര്‍ട്ടികളെ വാങ്ങാന്‍
ലണ്ടന്‍: സമ്പത്തിന്റെ കാര്യത്തില്‍ ആര്‍ക്കും തകര്‍ക്കാന്‍ ആകാത്ത സ്ഥാനത്ത് എത്തിയ ശതകോടീശ്വരന്‍ എലന്‍ മസ്‌ക് ഇപ്പോള്‍ ആഗോള രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന ചില സൂചനകള്‍ പുറത്തു വരുന്നു. നേരത്തെ, ബ്രിട്ടനില്‍ പുതുതായി പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ചുള്ള പരാതിയെ പിന്തുണയ്ക്കുക വഴി അദ്ദേഹം തലക്കെട്ടുകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ ബ്രിട്ടനിലെ റിഫോം യു കെ പാര്‍ട്ടിയുടെ സ്ഥാപകനേതാവ് നെയ്ജല്‍ ഫാരാജുമായി എലന്‍ മസ്‌ക് ഫ്‌ലോറിഡയില്‍ നടത്തിയ കൂടിക്കാഴ്ചയും വാര്‍ത്തയാവുകയാണ്.
കടുത്ത വലതുപക്ഷ നിലപാടുകള്‍ പിന്തുടരുന്ന പാര്‍ട്ടിക്ക് 100 മില്യന്‍ അമേരിക്കന്‍ ഡോളര്‍ സംഭാവന നല്‍കാന്‍ മസ്‌ക് തയ്യാറായി എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്. അമേരിക്കന്‍ നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മാര്‍ എ ലാഗോ റിസോര്‍ട്ടില്‍ വെച്ചായിരുന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ബ്രിട്ടനിലെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍ നിക്ക് കാന്‍ഡിയും പങ്കെടുത്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളില്‍ ഒന്നായിരുന്നു നിക്ക് കാന്‍ഡി. കഴിഞ്ഞയാഴ്ചയായിരുന്നു അദ്ദേഹത്തെ റിഫോം യു കെയുടെ ട്രഷറര്‍ ആയി പ്രഖ്യാപിച്ചത്.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് രാഷ്ട്രീയ കക്ഷിക്ക് എലന്‍ മസ്‌ക് സംഭാവന നല്‍കിയേക്കുമെന്ന അഭ്യൂഹം പടര്‍ന്നത്. സൗത്ത് ആഫ്രിക്കയില്‍ ജനിച്ച എലന്‍ മസ്‌ക് ബ്രിട്ടീഷ് പ്രധാനമന്ത്രി, സര്‍ കീര്‍ സ്റ്റാര്‍മറുടെ ഒരു കടുത്ത വിമര്‍ശകന്‍ കൂടിയാണ്. ട്രംപുമായുള്ള ബന്ധം ഉപയോഗിച്ച് ഫരാജെയുമായി അടുപ്പത്തിലായ മസ്‌ക് റിഫോം പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അതീവ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. സംഭാവനയുടെ കാര്യം ചര്‍ച്ച ചെയ്തു എന്ന് സമ്മതിച്ച ഫരാജ്, പക്ഷെ അത് നല്‍കുവാന്‍ മസ്‌ക് സമ്മതിച്ചകാര്യം പറഞ്ഞില്ല. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ് എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, അമേരിക്കന്‍ പ്രസിഡണ്ടായി ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെറ്റുന്നതില്‍ മസ്‌ക് വഹിച്ച പങ്കായിരുന്നു പ്രധാന ചര്‍ച്ചാവിഷയം എന്നാണ് ഫരാജെ പറഞ്ഞത്. അതിനായി അദ്ദേഹം എന്താന് ചെയ്തതെന്നറിയുക എന്നതായിരുന്നു തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ഫരാജ് കൂട്ടിച്ചേര്‍ത്തു. മസ്‌കിന്റെ സ്വാധീനം കാര്യമായ മാറ്റത്തിന് കാരണമായെന്നും വോട്ടര്‍ റെജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ താന്‍ പഠിച്ചുവെന്നും ഫരാജ് പറഞ്ഞു.