ലണ്ടൻ: സർക്കാരിന് കഴിയുന്നത്ര മെച്ചപ്പെട്ട ശമ്പള പാക്കേജ് നൽകിയിട്ടും അത് തള്ളിക്കളഞ്ഞ റോയൽ കോളേജ് ഓഫ് നഴ്സിംഗുമായി ഇനിയൊരു ഒത്തുതീർപ്പ് ചർച്ചക്കില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി. ഇപ്പോൾ നൽകിയതിനേക്കാൾ വലിയ ഓഫറുകൾ ഒന്നും തന്നെ നൽകാനില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇത് സർക്കാരിന്റെ അന്തിമ തീരുമാനം ആണെന്ന് അറിഞ്ഞിട്ടും നേരിയ ഭൂരിപക്ഷത്തിന് യൂണിയൻ ഈ ഓഫർ തള്ളിക്കളയുകയായിരുന്നു.

ഒറ്റത്തവണ ബോണസും അഞ്ച് ശതമാനം ശമ്പള വർദ്ധനവും അടങ്ങുന്ന പാക്കേജ് തള്ളിക്കളഞ്ഞ ആർ സി എൻ തങ്ങളുടെ അംഗങ്ങൾ ഏപ്രിൽ 30 മുതൽ 48 മണിക്കൂർ സമരം ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, നഴ്സുമാരുടെ സമര ചരിത്രത്തിൽ ഇതാദ്യമായി എ ആൻഡ് ഇ, ഇന്റെൻസീവ് കെയർ, കാൻസർ വാർഡുകൾ എന്നിവിടങ്ങളിലെ നഴ്സുമാരും പണിമുടക്കുമെന്നും ആർ സി എൻ വ്യക്തമാക്കിയിട്ടുണ്ട്.

ബാലറ്റിന്റെ കാലാവധി ആറു മാസമായതിനാൽ തുടർന്നുള്ള സമരങ്ങൾക്ക് അനുമതി തേടി വീണ്ടും അംഗങ്ങൾക്കിടയിൽ വോട്ടിങ് നടത്തേണ്ടതുണ്ട്. അത്തരത്തിലുള്ള വോട്ടിങ് അധികം വൈകാതെ നടത്തുമെന്നും, ഭൂരിപക്ഷാഭിപ്രായം സമരം വേണം എന്നാണെങ്കിൽ അടുത്ത സമര പരമ്പരക്ക് തുടക്കം കുറിക്കുമെന്നും യൂണിയൻ വക്താക്കൾ അറിയിച്ചു.

അതിനിടയിൽ ജൂനിയർ ഡോക്ടർമാരുടെ നാലു ദിവസം നീണ്ടു നിന്ന സമരത്തിന്റെ ഫലമായി 2 ലക്ഷത്തിലേറെ ചികിത്സകളും അപ്പോയിന്റ്മെന്റുകളും നീട്ടിവയ്ക്കേണ്ടി വന്നതായ റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നടന്ന സമരങ്ങളിൽ ഏറ്റവുമധികം പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഈ സമരം തന്നെയാണ്. 35 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടായിരുന്നു ഏപ്രിൽ 11 മുതൽ 15 വരെ പതിനായിരക്കണക്കിന് ജൂനിയർ ഡോക്ടർമാർ സമരം നടത്തിയത്.

മറ്റൊരു സമരവും ഉണ്ടാക്കാത്തത്ര പ്രത്യാഘാതമാണ് ജൂനിയർ ഡോക്ടർമാരുടെ സമരം ഉണ്ടാക്കിയതെന്ന് നാഷണൽ മെഡിക്കൽ ഡയറക്ടർ സർ സ്റ്റീഫൻ പോവിസ് പറഞ്ഞു. നീട്ടി വെച്ച ഓരോ ചികിത്സയും ഓരൊ അപ്പോയിന്റ്മെന്റും ഭീഷണി ഉയർത്തുന്നത് ഓരോ ജീവനുകൾക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആർ സി എൻ വീണ്ടും സമരത്തിനിറങ്ങും എന്ന് വ്യക്തമാക്കിയതോടെ നഴ്സുമാരും ജൂനിയർ ഡോക്ടർമാരും സമരം ഏകോപിപ്പിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അത്തരമൊരു നീക്കത്തിനുള്ള സാധ്യത ഇരുകൂട്ടരും തള്ളിക്കളഞ്ഞിട്ടില്ല എന്നത് ശ്രദ്ദേയമാണ്. ഒരേ ദിവസങ്ങളിലോ അടുത്തടുത്ത ദിവസങ്ങളിലായോ ഇരു കൂട്ടരും പണി മുടക്കിയാൽ അത് ഉണ്ടാക്കുന്ന പ്രത്യാഘാതം പ്രവചനാതീതമായിരിക്കും. പ്രത്യേകിച്ച്, ഇനിയുള്ള സമരങ്ങളിൽ നിന്ന് അടിയന്തര സേവന വിഭാഗത്തേയും കാൻസർ ചികിത്സാ വിഭാഗത്തേയും ഒഴിവാക്കുകയില്ല എന്ന് ആർ സി എൻ വ്യക്തമാക്കിയ സാഹചര്യത്തി.