- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി രജിസ്ട്രാറിന്റെ അനുമതിയില്ലാതെ ഒരാളെ കസ്റ്റഡിയിൽ എടുക്കാനാവില്ല; ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പാക് സുപ്രീംകോടതി; അദ്ദേഹത്തെ ഉടൻ വിട്ടയയ്ക്കാൻ ഉത്തരവ്; തന്നെ എൻഎബി കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും ഹൃദയാഘാതം വരാൻ മരുന്ന് കുത്തിവച്ചെന്നും ആരോപിച്ച് ഇമ്രാൻ
ന്യൂഡൽഹി: ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്നും, അദ്ദേഹത്തെ ഉടൻ വിട്ടയ്ക്കണമെന്നും സുപ്രീം കോടതി. പാക്കിസ്ഥാനിൽ വൻപ്രക്ഷോഭം തുടരുന്ന പാക്കിസ്ഥാൻ തെഹ്രികി ഇൻസാഫ് പ്രവർത്തകരെ തണുപ്പിക്കാൻ പോന്നതാണ് വിധി. ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. എന്നാൽ, ഹൈക്കോടതിയുടെ ജനാല ചില്ലുകൾ പൊട്ടിച്ച് അതിക്രമിച്ച് കടന്നായിരുന്നു പാക് റേഞ്ചേഴ്‌സിന്റെ അറസ്റ്റ്. എൻഎബിയുടെ ഉത്തരവ് റദ്ദാക്കിയത് ചീഫ് ജസ്റ്റിസ് ഉമർ അദാ ബന്ദ്യാൽ, ജസ്റ്റിസ് മുഹമ്മദ് അലി മഷർ, ജസ്റ്റിസ് അതർ മിനല്ല എന്നിവരടങ്ങിയ ബഞ്ചാണ്.
അറസ്റ്റിൽ നിന്നും വിടുതൽ തേടിയുള്ള ഇമ്രാന്റെ ഹർജി കേട്ട ശേഷമാണ് സുപ്രീം കോടതിയുടെ വിധി. ഇസ്ലാമബാദ് ഹൈക്കോടതിയിൽ ചില കേസുകളിൽ ജാമ്യമെടുക്കാൻ വന്ന ഇമ്രാനെ ഹൈക്കോടതിയിൽ നിന്ന് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇമ്രാൻ ഹൈക്കോടതിയിലേക്ക് മടങ്ങി, കോടതി തീരുമാനപ്രകാരം പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു. കോടതി രജിസ്ട്രാറിന്റെ അനുമതിയില്ലാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ബന്ദ്യാൽ പറഞ്ഞു. ഒരുവ്യക്തി കോടതിയിൽ കീഴടങ്ങിയതിന് ശേഷം അയാളെ അറസ്റ്റ് ചെയ്യുന്നതിന്റെ അർ്ത്ഥമെന്താണ്? ചീഫ് ജസ്റ്റിസ് ചോദിച്ചു.
തന്നെ എൻഎബി കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്നും, ശുചിമുറി ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും ഇമ്രാൻ ഖാൻ കോടതിയിൽ ആരോപിച്ചു. തനിക്ക് ഹൃദയാഘാതം ഉണ്ടാകാൻ മരുന്ന് കുത്തിവച്ചുവെന്നും അദ്ദേഹം ആരോപിച്ചു. തന്നെ വധിക്കാൻ മുതിർന്ന ഐഎസ്‌ഐ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്ന ഇമ്രാന്റെ ആരോപണം സൈന്യത്തെ ചൊടിപ്പിച്ചിരുന്നു.
PTI Chairman @ImranKhanPTI in Supreme Court today. His arrest has been declared illegal. pic.twitter.com/ewwwIRfqaz
- PTI (@PTIofficial) May 11, 2023
ഇമ്രാന്റെ അറസ്റ്റിനെ തുടർന്നുള്ള അനുയായികളുടെ പ്രതിഷേധം കൈവിട്ടുപോയിരിക്കുകയാണ്. ലാഹോറിലെ കോർപ്‌സ് കമാൻഡറുടെ വസതിക്ക് തീയിടുകയും, റവാൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് കടന്നുകയറുകയും ചെയ്തു. 1047 ന് ശേഷം പല പാക് മുൻ പ്രധാനമന്ത്രിമാരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുങ്കിലും, അവരാരും സൈന്യത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടിട്ടില്ല.
സൈന്യത്തെ വെല്ലുവിളിച്ച് പ്രതിഷേധം
നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അതെല്ലാം ലംഘിച്ചാണ് പ്രതിഷേധ പ്രകടനങ്ങൾ. റാവൽ പിണ്ടിയിലെ സൈനിക ആസ്ഥാനത്തും ഇമ്രാന്റെ അനുയായികൾ പ്രവേശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പലയിടത്തും കലാപസമാന അന്തരീക്ഷമാണ്. വിവിധ ഇടങ്ങളിൽ പൊലീസും പിടിഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കറാച്ചിയിൽ പ്രതിഷേധക്കാർ നിരവധി സർക്കാർ വാഹനങ്ങൾ കത്തിച്ചു. എയർഫോഴ്‌സ് മെമോറിയലും പ്രതിഷേധക്കാർ തകർത്തിട്ടുണ്ട്.
തനിക്കെതിരെയുള്ള നിരവധി കേസുകളിൽ ജാമ്യം എടുക്കാൻ വേണ്ടി ഇമ്രാൻ ഇസ്ലാമബാദ് ഹൈക്കോടതി വളപ്പിൽ പ്രവേശിച്ചയുടനായിരുന്നു അർദ്ധസൈനിക വിഭാഗമായ റേഞ്ചേഴ്സ് നാടകീയമായി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പാക്കിസ്ഥാൻ തെഹ്രികി ഇൻസാഫ് പാർട്ടി പ്രവർത്തകരുടെ ഭാഷ്യമനുസരിച്ച് കോടതിയുടെ ഗ്ലാസ് ജനാല തകർത്താണ് സേന അകത്ത് കടന്നെതെന്നും, ഇമ്രാനെ വലിച്ചിഴച്ച് പിടിച്ചുകൊണ്ടുപോയത് എന്നാണ്. ഐഎസ്ഐയിലെ ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥന് എതിരെ ഇമ്രാൻ ഖാൻ ആരോപണങ്ങൾ ഉന്നയിച്ചത് സൈന്യത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
ക്വാദിർ ട്രസ്റ്റ് കേസിലായിരുന്നു ഇമ്രാന്റെ അറസ്റ്റ്. ഇമ്രാനും ഭാര്യയുടെ ചുമതലക്കാരായ അൽ ഖ്വാദിർ ട്രസ്റ്റിസ്ന് ലക്ഷങ്ങൾ വിലയുള്ള ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസാണിത്. ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള മുൻശ്രമങ്ങളെല്ലാം വിഫലമായിരുന്നു. ലാഹോറിലെ വസതിയിൽ റെയ്ഡ് നടത്തിയിട്ടുപോലും ഇമ്രാനെ പിടികൂടാനായില്ല.
ഖാന്റെ വീഡിയോ സന്ദേശം
ഹൈക്കോടതിയിലേക്ക് വരും വഴി ഇമ്രാൻ ഖാന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഐഎസ്ഐ ഉന്നത ഉദ്യോഗസ്ഥനായ മേജർ ജനറൽ ഫൈസൽ നസീറിന് എതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വാസിരബാദിൽ തന്നെ വധിക്കാൻ ഈ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് ഇമ്രാൻ ഉന്നയിച്ചത്. ' ഹൈക്കോടതിയിലേക്ക് തിരിക്കും മുമ്പ് ഞാൻ പറയട്ടെ ഈ സൈനിക ഉദ്യോഗസ്ഥൻ രണ്ടുവട്ടം എന്നെ കൊലപ്പെടുത്താൻ ശ്രമിച്ചു. അന്വേഷണം എപ്പോൾ നടന്നാലും, ഇയാളാണ് അതിന് പിന്നിലെന്ന് ഞാൻ തെളിയിക്കും.' ഇമ്രാൻ വീഡിയോയിൽ പറഞ്ഞു.
മുതിർന്ന മാധ്യമ പ്രവർത്തകനായ അർഷദ് ഷരീഫിന്റെ ക്രൂരകൊലപാതകത്തിലും മേജർ നസീറിന് പങ്കുണ്ടെന്ന് ഇമ്രാൻ ആരോപിച്ചിരുന്നു.'ഫൈസൽ നസീർ രണ്ടുവട്ടം എന്നെ വകവരുത്താൻ ശ്രമിച്ചു. അദ്ദേഹത്തിന് ടിവി അവതാരകൻ അർഷദ് ഷരീഫിന്റെ കൊലപാതകത്തിലും പങ്കുണ്ട്. എന്റെ പാർട്ടി അംഗമായ സെനറ്റർ അസം സ്വാതിയെ നഗ്‌നനാക്കി പീഡിപ്പിച്ചതും നസീറാണ്, മെയ് 7 ന് ലാഹോറിലെ റാലിയിൽ ഇമ്രാൻ ആരോപിച്ചിരുന്നു.
സൈന്യത്തെ രൂക്ഷമായി വിമർശിച്ചിരുന്ന അർഷദ് ഷെരീഫ് കഴിഞ്ഞ ഒക്ടോബറിൽ കെനിയയിൽ വച്ചാണ് കൊല്ലപ്പെട്ടത്. അതേസമയം, അർദ്ധസൈനിക വിഭാഗമായ റേഞ്ചേഴ്സ് കവചിത വാഹനത്തിലേക്ക് ഇമ്രാനെ ഉന്തിത്തള്ളി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇത് രാജ്യത്തെ രക്ഷിക്കാനുള്ള സമയമാണ്. നിങ്ങൾക്ക് മറ്റൊരു അവസരം ഇനി കിട്ടില്ല എന്ന അടിക്കൂറിപ്പോടെ, ഇമ്രാന്റെ പാർട്ടിയും വീഡിയോ ട്വീറ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ