- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് ഇസ്രായേലില്‍ ആക്രമിച്ചപ്പോഴേ യുകെയിലെ ഫലസ്തീന്‍ പക്ഷപാതികള്‍ക്ക് ലഡു പൊട്ടി; ഇസ്രായേല്‍ ആക്രമണം തുടങ്ങും മുന്‍പ് പ്രതിഷേധ സമ്മേളനത്തിന് അനുമതി ചോദിച്ചു: ഇസ്രായേല്‍ വിരുദ്ധത സംഘടിതമെന്നതിന് തെളിവ് പുറത്ത്
ഹമാസ് ഇസ്രായേലില്‍ ആക്രമിച്ചപ്പോഴേ യുകെയിലെ ഫലസ്തീന്‍ പക്ഷപാതികള്‍ക്ക് ലഡു പൊട്ടി
ലണ്ടന്‍: ഹമാസ് ഇസ്രയേല്‍ ആക്രമിക്കുന്നതിന് തൊട്ടു പിന്നാലെ ഫലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധ സമ്മേളനത്തിന് അനുമതി തേടിയിരുന്നതായി വെളിപ്പെടുത്തല്‍. മധ്യ ലണ്ടനിലാണ് പ്രകടനം നടത്താന്‍ ഇവര്‍ അനുമതി ആവശ്യപ്പെട്ടിരുന്നത്. ഫലസ്തീന്‍ സോളിഡാരിറ്റി ക്യാമ്പയിന്‍ എന്ന സംഘടനയാണ് മെട്രോപോളിറ്റന്‍ പോലീസിനോട് ഒരു വലിയ പ്രകടനം നടത്താന്‍ അനുമതി തേടിയിരുന്നത്.
2023 ഒക്ടോബര്‍ ഏഴാം തീയതി ഉച്ചക്ക് 12.50 ഓടെയാണ് സംഘാടകര്‍ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് പ്രകടനത്തിന് അനുമതി തേടിയത്. ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് ആദ്യ റോക്കറ്റയച്ച്് എട്ട്് മണിക്കൂറുകള്‍ക്ക്് ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് ഈ ഫോണ്‍കോള്‍ എത്തിയത്. ഹമാസ് ഭീകരര്‍ ഈ ഫോണ്‍കോള്‍ ലഭിക്കുന്ന അതേ സമയത്താണ് ഇസ്രയേലിലെ നോവ മ്യൂസിക്ക് ഫെസ്റ്റിവല്‍ നടക്കുന്ന സ്ഥലത്ത് ആക്രമണം നടത്തിയത്.
ഒക്ടോബര്‍ പതിന്നാലിന് മാര്‍ച്ച് നടത്താനാണ് ഫലസ്തീന്‍ സോളിഡാരിറ്റി ക്യാമ്പയിന്‍ അനുമതി തേടിയത്. എന്നാല്‍ ഒക്ടോബര്‍ പതിന്നാലിന് ട്രഫല്‍ഗാര്‍ സ്‌ക്വയറില്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പോലീസിന് നേര്‍ക്ക് കുപ്പികളും പ്ലക്കാര്‍ഡുകളും എറിയുകയായിരുന്നു. 15 ഓളം പ്രവര്‍ത്തകരെ പോലീസ് അന്ന് പിടികൂടിയിരുന്നു. ചില സമരക്കാര്‍ പാരാഗ്ലൈഡറുകളില്‍ എത്തിയിരുന്നു.
ഇവരുടെ മുതുകില്‍ ഇംഗ്ലണ്ട് ഒരു ഭീകരരാജ്യമാണെന്ന് എഴുതി വെച്ചിരുന്നു. പലരുടേയും കൈയ്യില്‍ തീവ്രവാദ സംഘടനകളുടെ
പതാകകളും ഉണ്ടായിരുന്നു. ഇസ്രയേല്‍ ഹമാസിന് നേരേ പ്രത്യാക്രമണം ആരംഭിക്കുന്നതിന് മുമ്പായി യു.കെയിലെ പല നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ജൂതന്‍മാരുടെ ആരാധനാലയമായ സിനിഗോഗിന് മുന്നിലേക്കും പ്രകടനം നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞിരുന്നു. കഴിഞ്ഞ 16 മാസമായി യു.കെയില്‍ നിരന്തരമായി ഇസ്രയേല്‍ വിരുദ്ധ റാലികള്‍ നടന്നിരുന്നു.
ഫലസ്തീന്‍ സോളിഡാരിറ്റി ക്യാമ്പയിന്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. എന്നാല്‍ ഈ സംഘടനയെ തള്ളിക്കളയണമെന്നാണ് ഭൂരിപക്ഷം പേരും ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇവര്‍ക്ക് ആരും പിന്തുണ നല്‍കരുതെന്നും പലരും ആവശ്യപ്പെടുന്നു. ഏതായാലും ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം ഇവരുടെയെല്ലാം ഇസ്രയേല്‍ വിരുദ്ധത സംഘടിതമാണ് എന്ന് തന്നെയാണ്.