- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുകളിലെത്തി സാധാരണക്കാരെ കൊന്നൊടുക്കുന്ന ഹമാസുകാർ; മലയാളികൾ എല്ലാം വീട് അടച്ചു പൂട്ടി ഭീതിയിൽ ജീവിതം തള്ളി നീക്കുന്നു; മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഷീജാ ആനന്ദിന്റെ നില തൃപ്തികരം; ശസ്ത്രക്രിയ വിജയം; ഇസ്രയേലിൽ പ്രവാസികൾ ആശങ്കയിൽ
ടെൽ അവീവ്: ഇസ്രയേലിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളിയുവതിക്ക് പരിക്കേറ്റത് ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ. ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജാ ആനന്ദിനാണ് (41) പരിക്കേറ്റത്.
ഷീജ അപകട നില തരണം ചെയ്തു. ആശുപത്രിയിലാണുള്ളത്. ചെറിയ ശസ്ത്രക്രിയയും നടത്തി. വലിയ പ്രതിസന്ധിയിലാണ് ഇസ്രയേലിലെ മലയാളികൾ. ഇസ്രയേലിൽ നുഴഞ്ഞു കയറിയ ഹമാസ് പ്രവർത്തകർ അഴിഞ്ഞാടുകയാണ്. വീട്ടുകളിലേക്ക് ഇവരെത്തി ആളുകളെ കൊല്ലുന്നു. മലയാളികളുടെ വീടുകളും ഭീതിയിലാണ്.
വാതിൽ വന്ന് മുട്ടുന്ന ഹമാസുകാർ സഹായം നൽകാമെന്ന് പറയും. വീട് തുറന്നാൽ പിന്നെ അക്രമവും. നിരവധി സാധാരണക്കാരെ ഇങ്ങനെ കൊലപ്പെടുത്തി. വാതിൽ ശക്തിയായി അടച്ച് രക്ഷപ്പെട്ട മലയാളികളുടെ ശബ്ദ സന്ദേശം മലയാളി ഗ്രൂപ്പുകളിൽ സജീവമാണ്. എത്ര ഹമാസുകാർ ഇസ്രയേലിലേക്ക് നുഴഞ്ഞു കയറിയെന്ന് ആർക്കും അറിയില്ല. അതുകൊണ്ടു തന്നെ ഏതെല്ലാം മേഖലയിലാണ് ഇവരുള്ളതെന്നും ആർക്കും അറിയില്ല. ഇതാണ് ഇസ്രയേലിലുള്ളവർ നേരിടുന്ന വലിയ ഭീഷണിയാണ്.
ഷീജയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടമുണ്ടായത്. ഈ സമയം ഷീജ ഭർത്താവ് ആനന്ദുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് വലിയശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഉടൻ ഫോൺ സംഭാഷണം നിലയ്ക്കുകയും ചെയ്തു. പിന്നീട് വീട്ടുകാർക്ക് ഇവരെ ബന്ധപ്പെടാൻ സാധിച്ചില്ല. ഇവർ ജോലിചെയ്യുന്ന വീട്ടിലെ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്.
ഷീജയുടെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. നിലവിൽ ശസ്ത്രക്രിയകഴിഞ്ഞ് ടെൽ അവീവ് ആശുപത്രിയിൽ ഷീജ ചികിത്സയിലാണെന്നും ഞായറാഴ്ച ഉച്ചയ്ക്ക് ഡോക്ടറുടെ ഫോൺവഴി വീഡിയോകോളിൽ കണ്ടിരുന്നെന്നും സഹോദരി ഷിജി പറഞ്ഞു. സൗത്ത് ഇസ്രയേലിലെ അഷ്‌കിലോണിൽ ഏഴുവർഷമായി ജോലിചെയ്യുകയാണ് ഷീജ. ഈ മേഖലയിൽ നിരവധി ഹമാസുകാരാണ് നുഴഞ്ഞു കയറിയെത്തിയത്.
ഷീജയ്ക്ക് കൈകാലുകൾക്കും വയറിനും പരുക്കേറ്റു. അടിയന്തര ശസ്ത്രക്രിയ നടത്തി. പരുക്കേറ്റ വിവരം വീട്ടുകാരെ അറിയിച്ചത് ഷീജയുടെ സുഹൃത്തുക്കളാണ്. ഷീജ നാട്ടിലെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു. നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഷീജ അറിയിച്ചതായി ഭർത്താവ് ആനന്ദൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ