പാരദീപ് (ഒഡീഷ): റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ വിമർശകരുടെ ദുരൂഹമരണം തുടർക്കഥയാകുന്നു.ഏറ്റവും ഒടുവിലായി റഷ്യക്കാരൻ മിലിയാക്കോവ് സെർഗെയ് (51) ഹൃദയസ്തംഭനം മൂലം മരിച്ചു.പാരദ്വീപ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ ചീഫ് എൻജിനീയറാണ് മരണപ്പെട്ട മിലിയാക്കോവ് സെർഗെയ്.റഷ്യൻ പാർലമെന്റംഗവും സഹായിയും മരിച്ച് 10 ദിവസം പിന്നിടുമ്പോഴാണ് ഒരു റഷ്യക്കാരൻ കൂടി ആകസ്മികമായി മരിച്ചത്.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു എം.ബി.അൽദാഹിലെ കാബിനിലാണ് മിലിയാക്കോവിന്റെ മൃതദേഹം കാണപ്പെട്ടത്.റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ എംപി പാവൽ ആന്റോവും (66) സഹയാത്രികൻ വ്‌ലാഡിമിർ ബിഡെനോവും റായഗഡിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം സിഐഡി വിഭാഗം അന്വേഷിച്ചുവരികയാണ്. ഇതിനിടയിലാണ് മൂന്നാമത്തെ മരണവും ഉണ്ടാകുന്നത്.

ബിഡെനോവിനെ കഴിഞ്ഞ 22ന് മുറിയിൽ മരിച്ച നിലയിലും ആന്റോവിനെ 24ന് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നു വീണു മരിച്ച നിലയിലുമാണു കണ്ടെത്തിയത്. ബിഡെനോവിന്റേത് ഹൃദയാഘാതമാണെന്നും ആന്റോവിന്റേത് വീഴ്ചയിലെ ആന്തരിക രക്തസ്രാവം മൂലമാണെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചത് ഭീകരതയാണെന്നു പറഞ്ഞ ആന്റോവ്, പുട്ടിന്റെ വിമർശകനായിരുന്നു.

ഡീഷയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിലാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ എംപി പാവൽ ആന്റോവും സഹയാത്രികൻ വ്‌ലാഡിമിർ ബിഡെനോവും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പമുണ്ടായിരുന്ന പനസസെങ്കോ നതാലിയ (44), മിഖായിൽ ടുറോവ് (64) എന്നിവരെയും ഡൽഹിയിലെ ട്രാവൽ ഏജന്റ് ജിതേന്ദ്ര സിങിനെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

ശതകോടീശ്വരനും വ്‌ലാഡിമിർ മേഖലയിലെ നിയമസഭയുടെ ഡെപ്യൂട്ടിയും ആയിരുന്ന ആന്റോവും സുഹൃത്തും റായഗഡയിലെ ഹോട്ടലിലാണ് താമസിച്ചത്. ബിഡെനോവിനെ ഈ മാസം 22ന് മുറിയിൽ മരിച്ച നിലയിലും ആന്റോവിനെ 24ന് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നു വീണു മരിച്ച നിലയിലുമാണു കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് ഒഡിഷ പൊലീസ് അറിയിച്ചതായി റഷ്യൻ എംബസി പറഞ്ഞു.

ബിഡെനോവിന്റേത് ഹൃദയാഘാതമാണെന്നും ആന്റോവിന്റേത് വീഴ്ചയിലെ ആന്തരിക രക്തസ്രാവം മൂലമാണെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചത് 'ഭീകരത'യാണെന്നു പറഞ്ഞ ആന്റോവ്, പുട്ടിന്റെ വിമർശകനായിരുന്നതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നു ആക്ഷേപമുയർന്നതോടെയാണ് മരണം വിവാദമായത്.

21ന് റായ്ഗഡയിലെ ഹോട്ടലിലെത്തുമ്പോൾ തന്നെ ബിഡെനോവും ആന്റോവും മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നുവെന്നു റിസപ്ഷനിസ്റ്റ് മൊഴി നൽകി. ഇരുവരും ഒരേ മുറിയിലായിരുന്നു താമസം. പിറ്റേന്നു രാവിലെ ബിഡെനോവിനെ മരിച്ച നിലയിൽ കാണപ്പെട്ടു. ഇരുവരുടെയും അന്ത്യകർമങ്ങൾ കുടുംബങ്ങളുടെ അനുമതിയോടെ പൂർത്തിയാക്കിയതായി ഒഡീഷ ക്രൈംബ്രാഞ്ച് അറിയിച്ചു.

അതേസമയം പുട്ടിൻ വിമർശകരുടെ ദുരൂഹ മരണം തുടർക്കഥയാണ്.2003 മുതൽ 22 വരെ 9 പേരാണ് മരണപ്പെട്ടത്.ഇതിന് പിന്നാലെയാണ് ഈ വർഷം വീണ്ടും മരണം.2003 -രാഷ്ട്രീയ നേതാവ് സെർജി യഷങ്കോവ് വെടിയേറ്റ് മരിച്ചു.2004-ഫോബ്‌സ് മാഗസിന്റെ റഷ്യൻ പതിപ്പിന്റെ ചീഫ് എഡിറ്ററായിരുന്ന പോൾ ക്ലബ്‌നിക്കോവ് വാടകക്കൊലയാളിയുടെ വെടിയേറ്റു മരിച്ചു.2006- പത്രറിപ്പോർട്ടർ അന്ന പൊളിറ്റ്കോവ്സ്‌കായ പത്രമോഫിസിൽ വെടിയേറ്റു മരിച്ചു.2006-മുൻ കെജിബി ചാരൻ അലക്‌സാണ്ടർ ലിറ്റ്‌വിനെങ്കോ ലണ്ടനിലെ ഹോട്ടലിൽ വിഷം ചേർത്ത ചായ കുടിച്ചതിനെ തുടർന്നു കൊല്ലപ്പെട്ടു.2009-മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാനിസ്ലേവ് മാർക്കലോവിനെ മുഖംമൂടി ധരിച്ച ഘാതകൻ കൊലപ്പെടുത്തി. നത്താലിയ ഇസ്റ്റെമിറോവയെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി.

2013-റഷ്യൻ കോടീശ്വരൻ ബോറിസ് ബെറെസോവ്സ്‌കിയെ കുളിമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.2015-പ്രതിപക്ഷത്തെ പ്രധാന നേതാവ് ബോറിസ് നെംട്സോവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.2016-മുൻ വാർത്താമന്ത്രിയും മാധ്യമപ്രമുഖനുമായ മിഖായേൽ ലെസിൻ വാഷിങ്ടനിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി.2022- യുക്രെയ്‌ന് പിന്തുണ നൽകുകയും ചെയ്ത കോടീശ്വരനായ വ്യവസായി ഡാൻ റാപോപ്പോർട്ടിനെ വാഷിങ്ടനിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.