ലണ്ടൻ: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും രാഷ്ട്രീയ നേതാക്കളും, നിരീക്ഷകരും സൈനിക പ്രമുഖരുമെല്ലാം ഒരേ സ്വരത്തിൽ പറയുന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും അപകടകരമായ നാളുകളിലൂടെയാണ് ലോകം കടന്നു പോകുന്നത് എന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം ഉരുണ്ടുകൂടുന്നത് ഏത് നിമിഷവും ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം എന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു. യൂറോപ്പ് ഇപ്പോൾ തന്നെ ഒരു യുദ്ധത്തിന്റെ പിടിയിലാണ്. മദ്ധ്യ പൂർവ്വ ദേശത്ത് മറ്റൊന്ന് നടക്കുന്നു. ചൈനയാണെങ്കിൽ ഏത് നിമിഷവും തായ്വാനെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലുമാണ്.

ഇപ്പോൾ തന്നെ, ഗസ്സയിൽ രക്തരൂഷിത പോരാട്ടം നടത്തുന്ന ഇസ്രയേലിലേക്ക് ഇറാൻ കഴിഞ്ഞ വാരാന്ത്യത്തിൽ മിസൈൽ ആക്രമണം നടത്തുകയുണ്ടായി. ലോകത്തിലെ പ്രധാന ശക്തികളുടെ സഖ്യരാജ്യങ്ങൾ മിക്കവാറും എല്ലാം തന്നെ ഓരോ സംഘർഷങ്ങളിൽ നേരിട്ടോ അല്ലാതെയോ ഭാഗഭാക്കുകൾ ആയിക്കൊണ്ടിരിക്കുന്നു. കൂടുതൽ കൂറ്റുതൽ രാജ്യങ്ങൾ യുദ്ധങ്ങളുടെ ഭാഗമാകാൻ തുടങ്ങിയതോടെ 1945 അധികം അകലെയല്ല എന്ന തോന്നൽ ശക്തമാവുകയാണ്.

ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് കഴിഞ്ഞ രണ്ട് ലോപ്പ്കമഹായുദ്ധങ്ങളേക്കാൾ ഭീകരമാകുമെന്നതിൽ സംശയമില്ല. രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കയുടെ കൈവശം മാത്രമായിരുന്നു അണുബോംബ് ഉണ്ടായിരുന്നതെങ്കിൽ, ഇന്ന് അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഫ്രാൻസ്, ചൈന, ഇന്ത്യ, ഇസ്രയേൽ, പാക്കിസ്ഥാൻ, ഉത്തരകൊറിയ എന്നിങ്ങനെ ഒൻപത് ആണവ ശക്തികളാണ് ലോകത്തുള്ളത്.

ഈ പശ്ചാത്തലത്തിലാണ് ലോകത്തിന്റെ ഏത് കോണിൽ പോയാൽ സർവ്വനാശകാരിയായ യുദ്ധത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയും എന്ന ചിന്ത ഉടലെടുക്കുന്നത്. അന്വേഷണത്തിൽ ആദ്യമെത്തുന്ന സുരക്ഷിതമായ സ്വർഗ്ഗം ന്യൂസിലാൻഡ് തന്നെയാണ്. 2016 ൽ തന്നെ, ഓപൺ എ ഐ യുടെ സി ഇ ഒ സാം ആറ്റ്മാൻ ന്യൂ യോർക്കറോട് പറഞ്ഞത്, ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടായാൽ ഒരു സ്വകാര്യ ജറ്റ് ചാർട്ടർ ചെയ്ത് ന്യൂസിലാൻഡിലേക്ക് പറക്കാം എന്ന കാര്യത്തിൽ താനും പേയ് പാൽ സഹ സ്ഥാപകനായ പീറ്റർ തീലും തമ്മിൽ ധാരണയായിട്ടുണ്ട് എന്നാണ്.

അരക്ഷിതാവസ്ഥ ഭയപ്പെടുത്തുന്ന ലോകത്ത് സുരക്ഷിതത്വ ബോധം പകർന്ന് തരാൻ ന്യൂസിലാൻഡിന് നിരവ്ധി സവിശേഷതകളുണ്ട്. ആസ്‌ട്രേലിയയിൽ നിന്നും 932 മൈലുകൾക്ക് അപ്പുറം സ്ഥിതി ചെയ്യുന്ന ഇവിടം, സുരക്ഷ ഉറപ്പാക്കാൻ പാകത്തിൽ തന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. മാത്രമല്ല, സാമ്പത്തികമായി പുരോഗതി കൈവരിച്ച രാജ്യം കൂടിയാണത്. പ്രകൃതി വിഭവങ്ങളിൽ സമ്പന്നമായ ന്യൂസിലാൻഡ് സുരക്ഷിതത്വം തേടുന്നവരുടെ ലിസ്റ്റിൽ ഒന്നാമത്തെ ഇടമാണ്.

ന്യൂസിലാൻഡിനെ പോലെ തന്നെ, ഏറെ ആകർഷണീയമായ മറ്റൊരിടമാണ് പസഫിക് ദ്വീപായ ഫിജി. . ന്യൂസിലാൻഡിൽ നിന്നും 1,300 മൈൽ വടക്കു മാറി, മനുഷ്യ വാസമുള്ള നൂറോളം ദ്വീപുകളായി ചിതറിക്കിടക്കുന്ന ഈ കൊച്ചു രാജ്യവും മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ, തികച്ചും ഒറ്റപ്പെട്ടു പോകും എന്നതിനാൽ ആക്രമണ ഭീതി ഇല്ലാത്ത രാജ്യമാണ്. എന്നാൽ, ന്യൂസിലാൻഡിനെ പോലെ ഒരു വികസിത സമ്പദ്വ്യവസ്ഥയല്ല ഫിജി എന്നത് ഒരു പോരായ്മയാണ്. ബ്രിട്ടനുമായി അടുത്ത ബന്ധം ഇപ്പോഴും സൂക്ഷിക്കുന്ന ഫിജി മുൻ ബ്രിട്ടീഷ് കോളനി കൂടിയാണ്.

തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന ഐസ്ലാൻഡ് ആണ് സുരക്ഷിതമായ മറ്റൊരു രാജ്യം. എന്നാൽ, മറ്റു രണ്ട് രാജ്യങ്ങളെ പോലെ അത്രയേറെ ഒറ്റപ്പെട്ടല്ല ഇത് സ്ഥിതി ചെയ്യുന്നത് എന്നതും ഒരു വസ്തുതയാണ്. സ്‌കോട്ട്‌ലാൻഡിൽ നിന്നും 500 മൈൽ വടക്ക് പടിഞ്ഞാറ് മാറിയും അതേസമയം നോർവേയിൽ ന്ന് 590 പടിഞ്ഞാറ് മാറിയുമാണ് ഇത് സ്ഥിതി ചെയ്യുന്നത്.