- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെയും പിഞ്ചു കുഞ്ഞിനെയും കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവിനെ കഷ്ണങ്ങളാക്കി മുറിക്കുന്നത് കാണാന്‍ നിര്‍ബന്ധിച്ചു; ഗര്ഭിണിണികളെ പീഡിപ്പിച്ചത് അതിക്രൂരമായി; എത്യോപ്യയിലെ ടൈഗ്രേ യുദ്ധത്തിലെ ബലാത്സംഗത്തിന് ഇരയാക്കിയത് ഒന്നേകാല്‍ ലക്ഷം സ്ത്രീകളെ; നടുക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ടൈഗ്രേ യുദ്ധത്തിലെ ബലാത്സംഗത്തിന് ഇരയാക്കിയത് ഒന്നേകാള്‍ ലക്ഷം സ്ത്രീകളെ; നടുക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
അഡിഡിസ് അബാബ: എത്യോപ്യയില്‍ നടക്കുന്ന ടിഗ്രേ യുദ്ധത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടത്തുന്ന ക്രൂരകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന നിരവധി കഥകളാണ് പുറത്തു വരുന്നത്. ഒരു അമ്മയെയും രണ്ട് വയസുകാരിയായ മകളേയും കൂട്ടബലാത്സംഗം ചെയ്തതിന്റെയും തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവിനെ കഷണങ്ങളാക്കി വെട്ടിമുറിക്കുന്നത് കാണാന്‍ നിര്‍ബന്ധിച്ചതും ഇവയില്‍ ചിലതാണ്. ഒന്നേ കാല്‍ ലക്ഷത്തോളം സ്ത്രീകളെയാണ് ഇവിടെ ബലാല്‍സംഗത്തിന് ഇരയാക്കിയത്. ഗര്‍ഭിണികളെ പോലും ഇവര്‍ ക്രൂരമായി പീഡിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. പലരേയും അക്രമികള്‍ അംഗഭംഗം വരുത്തിയെന്നും ഇരകള്‍ വെളിപ്പെടുത്തി.
യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഭര്‍ത്താവിനൊപ്പം ഒറോമിയ മേഖലയില്‍ താമസിച്ചിരുന്ന രണ്ട് കുട്ടികളുടെ അമ്മയായ ഒരു സ്ത്രീ ഫെഡറല്‍ ആര്‍മിയിലെ സൈനികര്‍' തന്നെ തടഞ്ഞുനിര്‍ത്തി ബലാത്സംഗം ചെയ്തതായി ഫ്രഞ്ച് പത്രമായ ലെ മോണ്ടെയോട് വെളിപ്പെടുത്തി. ആദ്യം തന്നെയും പിന്നീട് രണ്ട് വയസ്സുള്ള മകളെയും ബലാത്സംഗം ചെയ്തു എന്നും അതിനുശേഷം, അവര്‍ തന്റെ ഭര്‍ത്താവിനെ കൊന്ന് തങ്ങളുടെ മുന്നില്‍ വെച്ച് അയാളുടെ ശരീരം വെട്ടിമുറിച്ചതായും ഈ ക്രൂരമായ കാഴ്ച കാണാന്‍ നിര്‍ബന്ധിച്ചതായും വെളിപ്പെടുത്തി.
2023 ജൂണിന് മുമ്പ് പടിഞ്ഞാറന്‍ ടിഗ്രേയിലെ കഫ്ത ഹുമേര പ്രദേശത്തുള്ള തന്റെ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തിനിടെ സായുധരായ പുരുഷന്മാര്‍ തന്നെ പിടികൂടിയതായി ഒരു പതിനേഴുകാരിയും വെളിപ്പെടുത്തി. പിന്നീട് തന്നെ അവര്‍ ക്രൂരമായി ബലാല്‍സംഗം
ചെയ്തതായി ഈ പെണ്‍കുട്ടിയും വെളിപ്പെടുത്തി. സ്ത്രീകളുെട രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുന്നത് ഉള്‍പ്പെടെ നിരവധി ക്രൂരകൃത്യങ്ങളാണ് ഇവര്‍ ചെയ്തത്.
എറിട്രിയന്‍ പട്ടാളക്കാര്‍ ഒരു ഗര്‍ഭിണിയുടെ ഗര്‍ഭപാത്രത്തില്‍ സൂചികള്‍ കുത്തിയതായും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതായും ആരോപണം
ഉയര്‍ന്നു. അവളുടെ കുട്ടി ഇതിനെ അതിജീവിച്ചില്ല തുടര്‍ന്ന് ഗര്‍ഭിണിക്ക് മാരകമായ അണുബാധയുണ്ടായി. സഖ്യകക്ഷികളായ എത്യോപ്യന്‍, എറിട്രിയന്‍ സേനകളും ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും നടത്തിയതായി ആരോപിക്കപ്പെടുന്ന ക്രൂരകൃത്യങ്ങളുടെ ഭയാനകമായ വിവരണങ്ങള്‍ മനുഷ്യാവകാശ സംഘടനകളുടെ കൈവശമുണ്ട്. ടിഗ്രയാന്‍ പ്രാദേശിക അധികൃതരുടെ കണക്കനുസരിച്ച് ഇവിടെ പത്തില്‍ ഒരാള്‍ വീതം ലൈംഗികാതിക്രമത്തിന് ഇരയായി.
2020ല്‍ ടിഗ്രേയിലെ പ്രാദേശിക സര്‍ക്കാര്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള നിര്‍ദ്ദേശം നിരസിച്ചതിനെ തുടര്‍ന്നാണ് വടക്കന്‍ എത്യോപ്യയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 2020 നവംബറില്‍ എത്യോപ്യന്‍ സര്‍ക്കാര്‍് ടിഗ്രേയുടെ വടക്കന്‍ മേഖലയിലേക്ക് സൈന്യത്തെ അയച്ചിരുന്നു. എറിട്രിയന്‍ സൈനികര്‍ നവംബറില്‍ ടിഗ്രേയിലെ ആക്സം നഗരത്തില്‍ നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പടിഞ്ഞാറന്‍ ടിഗ്രേയിലെ അക്രമം വംശീയ ഉന്മൂലനത്തിന് തുല്യമാണെന്നാണ് അമേരിക്ക അഭിപ്രായപ്പെട്ടത്.എറിട്രിയന്‍ സൈനികര്‍ ടിഗ്രേയന്‍ സ്ത്രീകളെ ലൈംഗിക അടിമകളായി കൈവശം വച്ചിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. യുദ്ധം അവസാനിച്ചതിനുശേഷം എത്യോപ്യയിലേയോ എറിത്രിയയിലോ അധികൃതരില്‍ നിന്ന് ഇരകള്‍ക്ക് ഒരു സഹായവും ലഭിച്ചില്ലെന്നും ഫ്രഞ്ച് മാധ്യമം കുറ്റപ്പെടുത്തി. ലൈംഗിക അതിക്രമത്തിന്റെ ഭാഗമായി ഗര്‍ഭിണികളാക്കപ്പെട്ട പല സ്ത്രീകള്‍ക്കും പിന്നീട് വിവാഹം കഴിക്കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്.
സംഘര്‍ഷത്തിന്റെ ഗതിയില്‍ രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ടിഗ്രേയിലെ ആശുപത്രികളും സ്‌കൂളുകളും ഉള്‍പ്പെടെ എത്യോപ്യന്‍ ഫെഡറല്‍ സേനയും പ്രാദേശിക സേനയും എറിട്രിയന്‍ സായുധ സേനയും ചേര്‍ന്ന് ഷെല്ലാക്രമണം നടത്തുകയും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.