- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്രമങ്ങൾക്ക് ആഹ്വാനം ചെയ്താൽ ഇടപെടുമെന്ന് മുന്നറിയിപ്പ് നൽകി കോടതി; ഇനി ഹാജരാകേണ്ടത് ഡിസംബർ നാലിന്; സോഷ്യൽ മീഡിയ ഉപയോഗത്തിനും ട്രംപിന് നിയന്ത്രണം; താൻ ചെയ്ത ഏക തെറ്റ് ഈ രാജ്യത്തെ പ്രതിരോധിച്ചു എന്നതു മാത്രമെന്ന് ട്രംപ്
വാഷിങ്ടൺ: കേസിനെ കുറിച്ച് പരസ്യ അഭിപ്രായ പ്രകടനങ്ങൾക്ക് ട്രംപിനോ അദ്ദേഹത്തിന്റെ അനുയായികൾക്കോ വിലക്കില്ലെങ്കിലും, സമൂഹ മാധ്യമങ്ങൾ വഴി അക്രമത്തിന് പ്രോത്സാഹനം നൽകിയാൽ ഇടപെടുമെന്ന് കോടതി ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകി. അത്തരത്തിൽ അക്രമം പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായാൽ കേസിനെ കുറിച്ച് പരസ്യമായി അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്നും വിലക്കേർപ്പെടുത്തും. ഇനി അടുത്ത ഹിയറിംഗിനായി ഡിസംബർ 4 ന് ആണ് ട്രംപ് കോടതിയിൽ ഹാജരാകേണ്ടത്.
2024-ലെ തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കാനുള്ള പ്രാഥമിക നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിന് കഷ്ടിച്ച് 2 മാസം മുൻപ് മാത്രമാണ് അടുത്ത ഹിയറിങ്. കേസ് വിസ്താരം തീർന്ന ഉടൻ തന്നെ ട്രംപ് തന്റെ സ്വകാര്യ ജെറ്റിൽ മാർ-എ ലാഗോയിലേക്ക് യാത്രയായി.
മാർ-എ ലാഗോയിൽ എത്തിയ ട്രംപ് അവിടെ തടിച്ചുകൂടിയ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മാൻഹട്ടൻ അറ്റോർണിക്കെതിരെ ആഞ്ഞടിച്ച ട്രംപ് അറ്റോർണി, ആൽവിൻ ബ്രാഗ്ഗ് ഒരു കുറ്റവാളിയാണെന്നും ആരോപിച്ചു. ജഡ്ജ് ജുവാൻ മെർക്കനെയും ട്രംപ് വെറുതെ വിട്ടില്ല. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം എന്ന ജഡ്ജിയുടെ നിർദ്ദേശം കാറ്റിൽ പറത്തി അനുയായികളിൽ ആവേശം പകരുന്ന രീതിയിൽ ആയിരുന്നു ട്രംപിന്റെ പ്രസംഗം.
ട്രംപിനെ വെറുക്കുന്ന ഭാര്യയുള്ള ട്രംപിനെ വെറുക്കുന്ന ജഡ്ജി എന്നായിരുന്നു കേസ് കേട്ട ജഡ്ജ് മെർക്കനെ ട്രംപ് വിശേഷിപ്പിച്ചത്. മാത്രമല്ല, ജഡ്ജിയുടെ മകൾ കമലാ ഹാരിസിനു വേണ്ടി ജോലി ചെയ്യുന്ന വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു. ഗ്രാൻഡ് ജ്യുറി വിവരങ്ങൾ വലിയതോതിൽ ചോർത്തിക്കൊടുത്ത ക്രിമിനലാണ് അറ്റോർണി ബ്രാഗ് എന്നും അദ്ദെഹത്തിനെതിരെ പ്രോസിക്യുഷൻ നടപടികൾ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ട്രംപിന്റെ കേസ് വിചാരണ ചെയ്യുന്ന ജഡ്ജി മെർക്കന്റെ34 കാരിയായ മകൾ ലോറൻ മെർക്കെൻ ഓഥന്റിക് കാമ്പെയ്ൻസ് എന്ന കമ്പനിയുടെ പങ്കാളിയുംപ്രസിഡണ്ടുമാണ്. ഒരു ഡിജിറ്റൽ കമ്പനിയായ ഓഥന്റിക് കാമ്പെയ്ൻസ് ഡെമോക്രാറ്റിക് പാർട്ടിയിലെ നിരവധി പ്രമുഖ നേതാക്കളുടെ പ്രചാരണങ്ങളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജോ ബൈഡന്റ് പ്രചാരണത്തിലും ഈ കമ്പനിക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു.
വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെഇലക്ഷൻ പ്രചാരണത്തിൽ, ഡിജിറ്റൽ ഡയറക്ടറായി ലോറൻ മെർക്കൻ പ്രവർത്തിച്ചതായി അവരുടെ ലിങ്ക്ഡിൻ പ്രൊഫൈലിൽ പറയുന്നുമുണ്ട്. ബ്രാഗിന്റെ പത്നി ജാമില ബ്രാഗ് ട്വിറ്ററിൽ ട്രംപിനെതിരെ നിരന്തരം പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്ന ഒരു വ്യക്തികൂടിയാണ്.
താൻ ഒരുകാരണവശാലും വൈറ്റ്ഹൗസിൽ എത്തരുതെന്ന് ആഗ്രഹിക്കുന്ന ഡെമോക്രാറ്റിക്കുകൾ, നിയമം ആയുധമാക്കി തനിക്കെതിരെ നിയമവിരുദ്ധ പോരാട്ടം നടത്തുകയണെന്ന് അനുയായികളോടുള്ള 25 മിനിറ്റ് പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.
മറുനാടന് ഡെസ്ക്