- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയുടെ താരിഫ് പ്രഖ്യാപനത്തെ മറികടക്കാന്‍ കുറുക്കുവഴി തേടി രാജ്യങ്ങള്‍; വിദേശത്ത് അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ ചെലവേറിയതാക്കാന്‍ ചില രാജ്യങ്ങള്‍ കറന്‍സിയില്‍ കൃത്രിമം കാട്ടിയേക്കാം; എട്ട് വിഷയങ്ങളില്‍ വഞ്ചനക്ക് സാധ്യതയെന്ന് ട്രംപ്
എട്ട് വിഷയങ്ങളില്‍ വഞ്ചനക്ക് സാധ്യതയെന്ന് ട്രംപ്
വാഷിങ്ടണ്‍: ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കുമുള്ള തന്റെ താരിഫ് പ്രഖ്യാപനം 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ താരിഫുമായി ബന്ധപ്പെട്ട്് പല രാജ്യങ്ങളും ചെയ്യാന്‍ സാധ്യതയുള്ള തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
എട്ട് വിഷയങ്ങളിലാണ് വഞ്ചനയക്ക് സാധ്യത ഉള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ചില രാജ്യങ്ങള്‍ കറന്‍സിയില്‍ കൃത്രിമം കാട്ടാന്‍ സാധ്യതയുള്ളതായി ട്രംപ് നേരത്തേയും ചൂണ്ടിക്കാട്ടിയിരുന്നു. കയറ്റുമതി കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനും വിദേശത്ത് അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ ചെലവേറിയതാക്കുന്നതിനും ചില രാജ്യങ്ങള്‍ മനഃപൂര്‍വ്വം അവരുടെ കറന്‍സികളുടെ മൂല്യം കുറച്ചതായി ട്രംപ് ഈയിടെ ആരോപണം ഉന്നയിച്ചിരുന്നു.
ഇറക്കുമതികള്‍ക്ക് ബാധകമായ മൂല്യവര്‍ധിത നികുതികള്‍ സംബന്ധിച്ചാണ് മറ്റൊരു മുന്നറിയിപ്പ് ട്രംപ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പല രാജ്യങ്ങളിലും കയറ്റുമതിയില്‍ നിന്ന് ഇത് റീഫണ്ട് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. കയറ്റുമതി, സര്‍ക്കാര്‍ സബ്‌സിഡികള്‍, സംരക്ഷണ കാര്‍ഷിക മാനദണ്ഡങ്ങള്‍, വ്യാജവല്‍ക്കരണം, പൈറസി, ഐ.പി മോഷണം, താരിഫ് ഒഴിവാക്കാന്‍ ട്രാന്‍സ്ഷിപ്പിംഗ് എന്നിവയ്‌ക്കെതിരെയും ട്രംപ് താരിഫ് ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കൂടാതെ ജപ്പാനെതിരെയും ട്രംപ് തന്റെ പഴയ ആരോപണം വീണ്ടും ഉന്നയിച്ചു. അമേരിക്കന്‍ കാറുകള്‍ ജപ്പാനിലെ ഉപഭോക്താക്കള്‍ വാങ്ങാതിരിക്കാന്‍ പല കൃത്രിമ മാര്‍ഗങ്ങളും സ്വീകരിക്കുന്നതായി ട്രംപ് 2018ല്‍ ഉന്നയിച്ച ആരോപണം അദ്ദേഹം വീണ്ടും മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൗളിംഗ് ബോള്‍ ടെസ്റ്റ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുപതടി ഉയരത്തില്‍ നിന്ന് കാറിന്റെ പുറത്തേക്ക് ശക്തിയായി ബൗളിംഗ് ബോള്‍ ഇടുന്നതാണ് ഈ രീതി.
കാറിന്റെ മേല്‍ക്കൂരക്ക് ഏറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ആ വാഹനം നിലവാരം ഇല്ലാത്തതാണ് എന്ന് വിലയിരുത്തുന്നതാണ് ഈ രീതി. ഇത് ഭീതിജനകമായ ഒരു കാര്യം ആണെന്നാണ് ട്രംപ് ചൂണ്ടിക്കാട്ടുന്നത് ഈ മാസം ഒമ്പതിനാണ് ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കുമായി പ്രഖ്യാപിച്ച താരിഫുകള്‍ 90 ദിവസത്തേക്ക് നിര്‍ത്തുകയാണെന്ന് അദ്ദേഹം അറിയിച്ചത്. രാജ്യങ്ങള്‍ക്ക് മേല്‍ ഇത്തരത്തില്‍ താരിഫുകള്‍ ഏര്‍പ്പെടുത്തിയത് നടപ്പിലാക്കുന്ന കാര്യം അസാധ്യമാണെന്നാണ് കരുതപ്പെട്ടിരുന്നത്. എഴുപത്തിയഞ്ചിലധികം രാജ്യങ്ങള്‍ ഇത് സംബന്ധിച്ച് അമേരിക്കയുമായി ചര്‍ച്ച ചെയ്തതായി ട്രംപ് ചൂണ്ടിക്കാട്ടി.
അവര്‍ ആരും തന്നെ തിരിച്ചടിക്കാന്‍ തയ്യാറായതുമില്ല. പല രാജ്യങ്ങളും ഇതിന് പകരമായി 10 ശതമാനം മാത്രമാണ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതെന്നും ട്രംപ് പറഞ്ഞു. അതേ സമയം ഓഹരിവിപണിയില്‍ ഉണ്ടായ കനത്ത തിരിച്ചടിയാണ് ട്രംപിനെ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതനാക്കിയതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്തി
വെയ്ക്കുകയാണ് എന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്ന സന്ദര്‍ഭത്തില്‍ ആളുകള്‍ പലരും അസ്വസ്ഥരാകുന്നതായി കണ്ടതായി ട്രംപ് തന്നെ സമ്മതിച്ചിരുന്നു.
അതേ സമയം ചൈനയുമായി വ്യാപാരയുദ്ധം അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചു. ആഗോള വിപണികളോട് ചൈന കാണിച്ച ബഹുമാനക്കുറവിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവ വീണ്ടും ഉയര്‍ത്തിയത് എന്നാണ് ട്രംപ് വാദിക്കുന്നത്.