- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ - യുഎഇ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും; സഹകരണം വിവിധ മേഖലകളിൽ കൂടുതൽ വർദ്ധിക്കും'; യുഎഇ പ്രസിഡന്റുമായി ടെലിഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങളും ചർച്ചയിൽ
അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. ഫോണിൽ വിളിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ഇന്ത്യയും യുഎഇയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ചർച്ചയിൽ തീരുമാനമായി.
ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെക്കുറിച്ച് സംസാരിച്ച രാഷ്ട്രനേതാക്കൾ പരസ്പര സഹകരണം കൂടുതൽ മെച്ചപ്പെടുത്താനുള്ള വഴികളും ചർച്ച ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തിന്റെയും സമഗ്രമായ വാണിജ്യ ബന്ധത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ടെലിഫോൺ ചർച്ച.
യുഎഇക്കും ഇന്ത്യക്കും ഇടയിൽ കൂടുതൽ ശക്തമായ ബന്ധം വളർന്നുവരേണ്ടതിന്റെ ആവശ്യകതയും സാധ്യതകളും മോദിയും അൽ നഹ്യാനുമായുള്ള സംഭാഷണത്തിൽ മുഖ്യവിഷയമായി ഉയർന്നുവന്നു. അതേസമയം ഇരുരാജ്യങ്ങൾക്കുമിടയിൽ സമഗ്രവും തന്ത്രപ്രധാനവുമായ സാമ്പത്തിക പങ്കാളിത്തം ഉറപ്പുവരുത്തുന്നത് സംബന്ധിച്ചും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു.
നിലവിലുള്ള പങ്കാളിത്തവും സഹകരണവും തുടരുമെന്നും മോദി-അൽനഹ്യാൻ ചർച്ചയിൽ ഉറപ്പുനൽകി.ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങളും രാഷട്രതലവന്മാരുടെ ചർച്ചയിൽ വിഷയമായി.
മേഖലയിലെയും അന്താരാഷട്ര തലത്തിലെയും പരസ്പര ആശങ്കയുള്ള വിഷയങ്ങൾ സംബന്ധിച്ചും ഇരുരാജ്യങ്ങളിലെയും നേതാക്കൾ ചർച്ച നടത്തി. ഇത്തരം സംഭവവികാസങ്ങളിലെ സുപ്രധാന വഴിത്തിരിവുകൾ സംബന്ധിച്ചും പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്റ് അൽ നഹ്യാനും ചർച്ച നടത്തി.
ഇരു രാജ്യങ്ങൾക്കും താത്പര്യമുള്ള, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും കാര്യങ്ങളിൽ മോദിയും ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും തങ്ങളുടെ കാഴ്ചപ്പാടുകൾ അറിയിച്ചു. അത്തരം കാര്യങ്ങളിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വിവിധ മേഖലകളിൽ കൂടുതൽ വർദ്ധിക്കുമെന്നും അതിലൂടെ വിസകന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമം നടത്തുമെന്നും ഇരു നേതാക്കളും ചർച്ചയിൽ ഉറപ്പുനൽകി.
മറുനാടന്‍ മലയാളി ബ്യൂറോ