ലണ്ടൻ: ബ്രിട്ടനിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ ബൃഹത്തായ പദ്ധതിയുമായി ലേബർ പാർട്ടി. ഒപ്പം നിയമപരമായ കുടിയേറ്റവും കുറയ്ക്കാൻ സഹായിക്കും. സാധാരണായായി, വിദേശ തൊഴിലാളികൾ ചെയ്യുന്ന തൊഴിലുകളിൽ തദ്ദേശീയർക്ക് പരിശീലനം നലകുമെന്ന് ഷാഡോ ഹോം സെക്രട്ടറി പറഞ്ഞു. ബ്രിട്ടൻ കുടിയേറ്റ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നതിനും ഇതുവഴി ഒരു അവസാനം ഉണ്ടാക്കാൻ കഴിയുമെന്നും യുവേറ്റ് കൂപ്പർ പറഞ്ഞു.

വിദേശ തൊഴിലാളികൾ ഏറെയുള്ള കെയർ, കെട്ടിട നിർമ്മാണം, എഞ്ചിനീയറിങ് മേഖലകളിൽ സർക്കാർ മുൻകൈ എടുത്ത് ബ്രിട്ടീഷ് യുവാക്കൾക്ക് പരിശീലനമ നൽകുന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്ന് അവർ സൺഡേ ടെലെഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ മേഖലകൾ ഇപ്പോൾ അമിതമായി കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നുണ്ട്. നിലവിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന 20 ശാതമ്‌നാനം കിഴിവ് സത്യത്തിൽ വിദേശ റിക്രൂട്ട്‌മെന്റ് പ്രോത്സാഹിപ്പിക്കുകയാണെന്നും, തദ്ദേശീയർക്ക് പരീശീലനം നൽകി തൊഴിൽ എടുക്കുന്നതിന് പ്രപ്തരാക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണെന്നും അവർ പറഞ്ഞു.

നെറ്റ് മൈഗ്രേഷൻ കുറയ്ക്കുക എന്നത്, കൺസർവേറ്റീവ് പാർട്ടിയുടെയും ലേബർ പാർട്ടിയുടെയും മുഖ്യ അജണ്ടകളിൽ ഒന്നാണ്. 2022 ഡിസംബറിൽ നെറ്റ് മൈഗ്രേഷന 7,45,000 എത്തിയിരുന്നു. ബ്രെക്സിറ്റിനു മുൻപുണ്ടായിരുന്നതിന്റെ മൂന്നിരട്ടി വരൂം ഇത്. കൺസർവേറ്റീവ് ഭരണത്തിനു കീഴിൽ, കഴിഞ്ഞ അഞ്ചു വർഷമായി നെറ്റ് മൈഗ്രേഷന കുതിച്ചുയരുകയായിരുന്നു എന്ന് കൂപ്പർ പറഞ്ഞു. ഇതിന് പ്രധാന കാാരണം തൊഴിലിനായുള്ള കുടിയേറ്റമാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.

ഏതെല്ലാം മേഖലകളിൽ തൊഴിലാളി ക്ഷാമം ഉണ്ടെന്നും, ഏതെല്ലാം തൊഴിലുകൾക്ക് വിസ നൽകണമെന്നും സർക്കാരിനെ ഉപദേശിക്കുന്ന മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി (എം എ സി) കൂടുതൽ ശക്തമാക്കുമെന്ന് അവർ പറഞ്ഞു. ഈ കമ്മിറ്റി പുതിയ നയത്തിന്റെ ഭാഗമായി നാഷാണൽ സ്‌കിൽ ബോഡികളുമായും ഇൻഡസ്ട്രിയല സ്ട്രാറ്റജി കൗൺസിലുമായും ബന്ധപ്പെട്ട്, പുതിയ കോഴ്സുകളിൽ പരിശീലനം നൽകുന്നതിനെ കുറിച്ച് നിർദ്ദേശങ്ങൾ നൽകും. കഴിഞ്ഞ അഞ്ച് വർഷമായി, ഒരു നിയന്ത്രണവുമില്ലാതെ കുടിയേറ്റത്തെ സരക്കാർ ഒരു സ്വതന്ത്ര വിപണി ആക്കിയതായും ആവർ കുറ്റപ്പെടുത്തി.