ലണ്ടന്‍: യു കെയിലെ കുടിയേറ്റ - വിസ നിയമങ്ങള്‍ കര്‍ക്കശമാക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. സ്റ്റുഡന്റ് വിസ ആക്ഷന്‍ പ്ലാനില്‍ അവസാനമായി ഇപ്പോള്‍ യൂണിവേഴ്സിറ്റി ഓഫ് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. യൂണിവേഴ്സിറ്റി ഓഫ് എസ്സെക്സ്, ഗ്ലാസ്‌ഗോ കലേഡോണീയന്‍ യൂണിവേഴ്സിറ്റി എന്നിവയെ ഈ വര്‍ഷം ആദ്യം ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് സേന്‍ടല്‍ ലങ്കാഷയര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഒരു ആറ് മാസ പ്ലാനിലാണ്. ഡി മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്സിറ്റി, നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റി എന്നിവയെയും സമാനമായ പ്ലാനില്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.

യൂണിവെഴ്സിറ്റികല്‍ സ്‌പോണ്‍സര്‍ ലൈസന്‍സിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഹോം ഓഫീസ് എടുത്ത നടപടിയാണ് സ്റ്റുഡന്റ് വിസ ആക്ഷന്‍ പ്ലാന്‍. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ ഈ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുമ്പോള്‍, സ്‌പോണ്‍സര്‍ഷിപ്പിനുള്ള ഒന്നോ അതിലധികമോ നിബന്ധനകള്‍ ഈ സ്ഥാപനം പാലിച്ചിട്ടില്ലെന്നാണ് അര്‍ത്ഥം. ഇതില്‍ ഉള്‍പ്പെടുത്തിയാല്‍, ഒരു നിശ്ചിത സമയ പരിധിയില്‍ യൂണിവേഴ്സിറ്റി ആവശ്യമായ നടപടികള്‍ എടുത്ത് പ്രശ്നം പരിഹരിക്കണം.

വിദേശ വിദ്യാര്‍ത്ഥികള്‍ വിസ ചട്ടങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നത് ഉള്‍പ്പടെയുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. തെറ്റ് തിരുത്തിയില്ലെങ്കില്‍ വിദേശ വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികളിലേക്ക് കടന്നേക്കാം.

അഭയാര്‍ത്ഥി നിയമത്തില്‍ അഴിച്ചുപണിയുമായി അയര്‍ലന്‍ഡും

റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡില്‍ അഭയം തേടിയെത്തുന്ന വിദേശികളില്‍ 87 ശതമാനത്തോളം പേര്‍ വരുന്നത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അതിര്‍ത്തി വഴിയാണെന്ന് ഐറിഷ് നീതിന്യായ വകുപ്പ് മന്ത്രി പറയുന്നു. ഐറിഷ് നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഈ കണക്കുകള്‍ നല്‍കിയതെന്നും ജിം ഒ കല്ലഗന്‍ പറഞ്ഞു. ബുധനാഴ്ച മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങളും സഹായങ്ങളും കുറയ്ക്കാന്‍ തീരുമാനിച്ചതിനേ ഐറിഷ് സര്‍ക്കാര്‍ പിന്തുണച്ചതിനു പുറകെയാണ് ഈ കണക്കുകള്‍ പുറത്തു വന്നത്.

ജോലിയുള്ള അഭയാര്‍ത്ഥികള്‍ക്ക് താമസമൊരുക്കുന്ന നയത്തിലുള്ള മാറ്റം, കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്, പൗരത്വത്തിന് അപേക്ഷിക്കാനുള്ള സമയ കാലാവധി ദീര്‍ഘിപ്പിക്കുന്നത് തുറ്റങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വിദേശികള്‍ വിമാനത്താവളത്തില്‍ വെച്ച് അഭയത്തിനുള്ള അപേക്ഷ നല്‍കുന്നില്ലെങ്കില്‍, അവര്‍ അതിര്‍ത്തി വഴി കടന്നെത്തിയതിന് ശേഷമാണ് അപേക്ഷ നല്‍കുന്നത് എന്ന് വിശ്വസിക്കാന്‍ എല്ലാ കാരണങ്ങള്‍ ഉണ്ടെന്നുംക് കല്ലഗന്‍ പറഞ്ഞു.

പോലീസില്‍ വംശീയ വിദ്വേഷം ഉയരുന്നു

റേസ് ഡിസ്‌ക്രിമിനേഷന്‍ എംപ്ലോയ്യ്‌മെന്റ് ട്രിബ്യൂണലില്‍ മെട്രോപോളിറ്റന്‍ പോലീസിലെ ജീവനക്കാരും ഉദ്യോഗസ്ഥരും കൊണ്ടുവരുന്ന കേസുകളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയിലധികമായതായി റിപ്പോര്‍ട്ട്. വംശീയ വിവേചനവുമായി ബന്ധപെട്ട വിഷയങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 108 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ദി ഗാര്‍ഡിയന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യാണിത്.

വിവേചനപരമായ സമീപനം അധികൃതര്‍ കൈക്കൊള്ളൂന്നു എന്നാരോപിച്ച് ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ തന്നെ സമീപിച്ചിരുന്നതായി മെട്രോപോളിറ്റന്‍ മുന്‍ സൂപ്രണ്ട് ലെരോയ് ലോഗന്‍ പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, കറുത്ത വര്‍ഗ്ഗക്കാരായ ഉദ്യോഗസ്ഥരെ കൂടുതലായി ഉന്നം വയ്ക്കുന്നു എന്നതാണ് പ്രധാന പരാതി. പെരുമാറ്റ ദൂഷ്യവും മറ്റുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ വിഭാഗക്കാര്‍വിവേചനം അനുഭവിക്കുന്നു എന്നാണ് ചില ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞത്.