- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂതികളെ ആക്രമിക്കാനെത്തിയ അമേരിക്കന്‍ സൈന്യം അബദ്ധത്തില്‍ സ്വന്തം വിമാനം വെടിവെച്ചിട്ടു; ചെങ്കടലില്‍ തകര്‍ന്നത് യുഎസ് നാവിക സേനയുടെ വിമാനം; രണ്ട് പൈലറ്റുമാരെ പരിക്കുകളോടെ രക്ഷപെടുത്തി; ഹൂതികളെ നേരിടാനിറങ്ങിയ അമേരിക്കയ്ക്ക് നാണക്കേടായി സ്വന്തം സൈനികര്‍ക്ക് നേരെ ഉതിര്‍ത്ത വെടി
ഹൂതികളെ ആക്രമിക്കാനെത്തിയ അമേരിക്കന്‍ സൈന്യം അബദ്ധത്തില്‍ സ്വന്തം വിമാനം വെടിവെച്ചിട്ടു
വാഷിങ്ടണ്‍: ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയ ഹൂതി വിമതര്‍ക്കെതിരെ ആക്രമണം കടുപ്പിച്ചിരിക്കയാണ് സഖ്യസേന. ഇസ്രായേല്‍ വ്യാപകമായി ആക്രമണം നടത്തിയതിന് പിന്നാലെ അടുത്ത ഘട്ടമായി അമേരിക്കുയം വ്യോമാക്രമണവുമായി രംഗത്തുണ്ട്. ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങളും ലോഞ്ച് പാഡും അടക്കം തകര്‍ത്തുക എന്നതാണ ഇതിന്റെ ഉദ്ദേശ്യം. ഇതിനിടെ അമേരിക്കന്‍ സേനക്ക് പറ്റിയ അബദ്ധം അവര്‍ക്ക് തന്നെ നാണക്കേടാകുകയാണ്.
ചെങ്കടലില്‍ സ്വന്തം വിമാനം അമേരിക്കന്‍ സൈന്യം വെടിവെച്ചിടുകയായിരുന്നു. നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന നാവികസേനയുടെ എഫ്/എ 18 വിമാനമാണ് ഞായറാഴ്ച തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരെയും രക്ഷപ്പെടുത്തി. ഇവര്‍ക്ക് നിസാര പരിക്ക് മാത്രമേ ഉള്ളൂവെന്നാണ് ഔദ്യോഗിക അറിയിപ്പ്.
നാവിക സേനയുടെ തന്നെ മറ്റൊരു വിമാനം മിസൈല്‍ ഉപയോഗിച്ച് എഫ്/എ 18 വിമാനം വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി സൈനിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് ചെങ്കടല്‍. മേഖലയില്‍ കപ്പലുകള്‍ക്കെതിരെ ഹൂതി ആക്രമണം ആരംഭിച്ചതോടെയാണ് അമേരിക്കന്‍ സൈന്യം ഇവിടെ തമ്പടിച്ചത്.
അതിനിടെ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിട്ടുണ്ട്. മധ്യ ഇസ്രായേല്‍ നഗരമായ തെഅവീവില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിക്കുകയായിരുന്നു അമേരിക്ക. ഒന്നിലധികം ഹൂതി ഡ്രോണുകളും ചെങ്കടലിന് മുകളില്‍ ഒരു ക്രൂയിസ് മിസൈലും വെടിവച്ചിട്ടതായി അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടു. തെല്‍ അവീവിലെ ഹൂതി മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഹൂതികള്‍ വിക്ഷേപിച്ച മിസൈല്‍ ടെല്‍ അവീവില്‍ പതിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്ക ഇത്തരമൊരു ആക്രമണം നടത്തിയത്. ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. ചെങ്കടലിന് മുകളിലൂടെ നിരവധി ഹൂതി ഡ്രോണുകളേയും ചരക്ക് കപ്പലുകളെ ലക്ഷ്യമാക്കിയുള്ള ക്രൂയിസ് മിസൈലുകളേയും അമേരിക്കന്‍ സേന തകര്‍ത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
ടെല്‍ അവീവിലേക്ക് ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തെ തടയാന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഹൂതി വിമതര്‍ ജനവാസ മേഖലകളെ മനഃപൂര്‍വ്വം ലക്ഷ്യമിടുന്നതായി ഇസ്രായേല്‍ ആരോപിച്ചു. ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിനെതിരായ ആക്രമണത്തെത്തുടര്‍ന്ന് ഈ വര്‍ഷം ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ യുഎസും യുകെയും ആവര്‍ത്തിച്ച് ആക്രമണം നടത്തിയിരുന്നു. വ്യാഴാഴ്ച, യെമനിലെ ഹൂതിയുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.
യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ഒരു വര്‍ഷത്തിലേറെയായി ചെങ്കടലിലെ ചരക്കുകപ്പലുകളെ ആക്രമിക്കാറുണ്ട്. ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. കപ്പല്‍ ഗതാഗതത്തിന് നേരെ നടക്കുന്ന ആക്രമണത്തെ അമേരിക്കയും ബ്രിട്ടണൂം ഗൗരവത്തോടെയാണ് കാണുന്നത്. ട്രംപ് അധികാരത്തില്‍ എത്തുന്നതോടെ ഹൂതികള്‍ക്കെതിരായ ആക്രമണം ശക്തമാക്കാനാണ് സാധ്യത.