- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വ്യക്തിയുടെ കൈയിലുള്ള സ്വത്ത് കിട്ടിയാൽ ഒരു രാജ്യം രക്ഷപ്പെടും! സമ്പന്നരെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് നവാസ് ഷെരീഫ്; 5 ബില്യൺ ഡോളർ ആസ്തിയുള്ള ഈ സമ്പന്നനെ ചാക്കിടാൻ ഇമ്രാൻഖാന്റെ പാർട്ടിയും; പാക്കിസ്ഥാനിലെ മുകേഷ് അംബാനി രാഷ്ട്രീയത്തിൽ ഇറങ്ങുമോ?
ഒരു വ്യക്തിയുടെ കൈയിലുള്ള സ്വത്ത് കിട്ടിയാൽ ഒരു രാജ്യം രക്ഷപ്പെടും എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാണെന്നേ പലരും കരുതൂ. എന്നാൽ അത് അങ്ങനെയല്ല. സാമ്പത്തിക പ്രതിസന്ധിയിൽ കിടന്ന് നട്ടംതിരിയുന്നു പാക്കിസ്ഥാന് ഇപ്പോൾ അടിയന്തരമായി വേണ്ടത് 5 ബില്യൺ ഡോളറാണ്. എന്നാൽ അത്രയും ആസ്തിയുള്ള ഒരാൾ പാക്കിസ്ഥാനിലുണ്ട്. അയാണ് പാക്കിസ്ഥാനിലെ മുകേഷ് അംബാനി എന്ന് അറിയപ്പെടുന്ന മിയാൻ മുഹമ്മദ് മാൻഷ. പാക്കിസ്ഥാനിലെ അതിസമ്പന്നരിൽ ഒന്നാമനാണ് അദ്ദേഹം.
എന്നാൽ 92 മില്യൺ യുഎസ് ഡോളറാണ് ആസ്തിയുള്ള മുകേഷ് അംബാനിയുമാലി തട്ടിച്ചുനോക്കുമ്പോൾ മാൻഷ ഒന്നുമല്ല. ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് മുകേഷ്. എന്നാൽ പാക്കിസ്ഥാന്റെ നിലവിലുള്ള അവസ്ഥവെച്ച് അങ്ങനെ വിളിക്കുന്നുവെന്നേയുള്ളൂ. ഇപ്പോൾ മുൻ പാക് പ്രധാനമന്ത്രിയും, ഈയിടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ മുസ്ലിംലീഗ് നേതാവുമായ നവാസ് ഷെരീഫ് മിയാൻ മുഹമ്മദ് മാൻഷയെ തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ചിരിക്കയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തെ രക്ഷിക്കാൻ ഇത്തരം ബിസിനസുകാർ വേണമെന്നാണ് ഷരീഫിന്റെ നിലപാട്. ജയിലിൽ ആണെങ്കിലും മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനും മിയാൻ മുഹമ്മദ് മാൻഷയുമായി ബന്ധപ്പെടുന്നുണ്ട്. അദ്ദേഹവും പാക്കിസ്ഥാൻ അംബാനിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പക്ഷേ ഇത് ഒരു തമാശയായി കാണേണ്ട എന്നാണ് പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ 'ദ ഡോൺ' എഴുതുന്നത്. പാരമ്പര്യമായി ലഭിച്ച ബിസിനസ് സ്വ പ്രയ്തനത്തിലൂടെ വളർത്തിയകഠിനാധ്വാനം കൊണ്ട് വിജയത്തിന്റെ ചവിട്ടുപടികൾ കയറിയ വ്യക്തിയാണ് ഇദ്ദേഹം. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ശരിക്കും ഒരു ഗെയിം ചേഞ്ചറായി മാറാൻ ഇദ്ദേഹത്തിന് കഴിയുമെന്ന് ഉറപ്പാണ്. എന്നാൽ ഈ 76കാരനാവട്ടെ ഒന്നും പ്രതികരിച്ചിട്ടില്ല. ബിസിനസുകൾ മകന് കൈമാറി അദ്ദേഹം വിശ്രമ ജീവിതത്തിലാണ് എന്നാണ് അറിയുന്നത്.
പരുത്തി വ്യവസായത്തിലുടെ വളർന്നു
ഇന്ത്യ - പാക് വിഭജനത്തിനു മുൻപ് കൊൽക്കട്ടയിൽ നിന്നും പാക്കിസ്ഥാനിലെ പഞ്ചാബിലേക്ക് കുടിയേറിയതാണ് മാൻഷയുടെ കുടുംബം. അവടെ അവർ ഒരു കോട്ടൺ മിൽ സ്ഥാപിച്ചു. 1947 ൽ ജനിച്ച മിയാൻ മുഹമ്മദ് മാൻഷ ലണ്ടനിൽ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. അദ്ദേഹത്തിന്റെ അച്ഛന് ഒരു കോട്ടൺ മിൽ ഉണ്ടായിരുന്നു. അദ്ദേഹം അതിനെ ഒരു ബില്യൺ ഡോളർ സംരംഭമാക്കി മാറ്റി. ഇന്ന് നിഷാത് ടെക്സ്റ്റൈൽസ് മിൽസ് എന്ന പേരിൽ ഒരു ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്നു. ബാങ്കിങ്, ഇൻഷുറൻസ്, സിമന്റ്, പവർ മേഖലയിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ട്.
2005-ൽ അദ്ദേഹം ഏറ്റവും ധനികനായ പാക്കിസ്ഥാനിയായി മാറി. 2010-ൽ, ഫോർബ്സ് സമാഹരിച്ച ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ മാൻഷയും ഇടം പിടിച്ചു. പട്ടികയിൽ അദ്ദേഹം 937-ാം സ്ഥാനത്തായിരുന്നു. 2008-ൽ മാൻഷ മലേഷ്യയുടെ മേബാങ്ക് ആരംഭിക്കുകയും എംസിബി ബാങ്ക് ആരംഭിക്കുകയും ചെയ്തു. 5 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. ഏറ്റവും ധനികനായ പാക്കിസ്ഥാനി ആയതിനാൽ പാക്കിസ്ഥാന്റെ അംബാനി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. അതേസമയം, അംബാനിയുടെ ആസ്തി 80 ബില്യൺ ഡോളറിലധികം വരും എന്നതാണ് യാഥാർഥ്യം.
ലോകത്തിലെ ഏറ്റവും വലിയ 500 സമ്പന്നരുടെ പട്ടികയിൽ 20 ഇന്ത്യക്കാർ ഇടംപിടിച്ചു ഈ ലിസ്റ്റിൽ പാക്കിസ്ഥാനിൽ നിന്നുമുള്ള ആരും തന്നെയില്ല.നിഷാത് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമാണ് മാൻഷ. അദ്ദേഹവും കുടുംബാംഗങ്ങളുമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ നികുതിദായകർ. ലണ്ടനിലെ ഒരു എസ്റ്റേറ്റ് ഉൾപ്പെടെ നിരവധി വിലയേറിയ വീടുകൾ അദ്ദേഹത്തിനുണ്ട്. മെഴ്സിഡസ് ഇ-ക്ലാസ്, ജാഗ്വാർ കൺവേർട്ടബിൾ, പോർഷെ, ബിഎംഡബ്ല്യു 750, റേഞ്ച് റോവർ, ഫോക്സ്വാഗൺ എന്നിവയുൾപ്പെടെ നിരവധി ഗംഭീര കാറുകൾ അദ്ദേഹത്തിനുണ്ട്.
മരുമകൾ രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരി
പാക്കിസ്ഥാനിലെ ഏറ്റവും വലിയ വനിത കോടീശ്വരി, മിയാൻ മുഹമ്മദ് മാൻഷയുടെ മരുമകളായ ഇഖ്രാ ഹുസൈനാണ്. പാക്കിസ്ഥാനി ആണെങ്കിലും ഇഖ്രാ ഹസൻ ബ്രിട്ടനിലെ ലണ്ടനിലാണ് പഠിച്ചതും വളർന്നതും. ഇന്റർനാഷണൽ പൊളിറ്റിക്സിൽ അവർക്ക് ബിഎസ്സി ബിരുദമുണ്ട്.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ് ബിരുദമെടുത്തത്. എംഎസ്സി ഡിഗ്രിയും അവർക്കുണ്ട്. യുകെ മാർക്കറ്റിനെ കുറിച്ച് നല്ല അവബോധം അവർക്കുണ്ട്. അതാണ് ബിസിനസിൽ മുന്നേറാൻ അവരെ സഹായിച്ചത്. നിഷാദ് ഹോട്ടലുകളും, മറ്റ് പ്രോപ്പർട്ടികളും അവരുടെ പേരിലുണ്ട്.
പാക്കിസ്ഥാനിലും ഇതേ പേരിൽ അവർക്ക് വസ്തുക്കളുണ്ട്. ലണ്ടനിൽ പഞ്ചനക്ഷത്ര ഹോട്ടലും ഇഖ്ര ഹസൻ സ്വന്തമാക്കിയിട്ടുണ്ട്. നിരവധി കമ്പനികളുടെ ബോർഡിൽ ഡയറക്ടറായി അവരുണ്ട്. അതുകൊണ്ട് ആസ്തിയിൽ പല മടങ്ങ് വർധനവ് കഴിഞ്ഞ കുറേ വർഷങ്ങളായി അവർക്കുണ്ടായിട്ടുണ്ട്. എന്നാൽ മുകേഷ് അംബാനിയോളം ഇത് വരില്ല.
അതേസമയം ഇഖ്രാ ഹസന്റെ ആസ്തി ഒരു ബില്യൺ യുഎസ് ഡോളർ വരും. അതായത് നൂറ് കോടി രൂപയാണ് ഇത്. എന്നാൽ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും ആസ്തി നോക്കുമ്പോൾ ഇഖ്രയുടെ ആസ്തി ഒന്നുമല്ലെന്ന് പറയേണ്ടി വരും. മിയാൻ ഉമർ മാൻഷയെയാണ് ഇഖ്രാ വിവാഹം ചെയ്തത്. മിയാൻ മുഹമ്മദ് മാൻഷയുടെ മകനാണ്. നിഷാദ് മിൽസിന്റെ ചീഫ് എക്സിക്യൂട്ടീവാണ് അദ്ദേഹം. 2007 സെപ്റ്റംബറിലാണ് അദ്ദേഹം നിയമിതനായത്. ആദംജി ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ചെയർമാനുമാണ് അദ്ദേഹം. മിയാൻ മുഹമ്മദ് മാൻഷക്ക് താൽപ്പര്യമില്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ ഇറക്കാനും കരുനീക്കം നടക്കുന്നുണ്ട്.