- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി എം ഡി ആര് എഫ്: സമ്മതപത്രം നല്‍കാത്തവരില്‍ നിന്ന് ശമ്പളം പിടിക്കില്ല; പി. എഫ് ലോണ്‍ അപേക്ഷ നല്‍കുന്നതിനും തടസമില്ല; വിശദീകരണവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള സാലറി ചലഞ്ച് പ്രതിപക്ഷ സംഘടനകള്‍ ബഹിഷ്‌കരിക്കുകയും സമരത്തിനുമുതിരുകയും ചെയ്തതോടെ, സര്‍ക്കാര്‍ അയഞ്ഞു. സമ്മതപത്രം നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ അഞ്ച് ദിവസത്തെ വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സമ്മതപത്രം നല്‍കാത്തവര്‍ക്ക് പി. എഫ് ലോണ്‍ അപേക്ഷ നല്‍കുന്നതിന് സ്പാര്‍ക്കില്‍ നിലവില്‍ […]
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള സാലറി ചലഞ്ച് പ്രതിപക്ഷ സംഘടനകള്‍ ബഹിഷ്‌കരിക്കുകയും സമരത്തിനുമുതിരുകയും ചെയ്തതോടെ, സര്‍ക്കാര്‍ അയഞ്ഞു. സമ്മതപത്രം നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ അഞ്ച് ദിവസത്തെ വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സമ്മതപത്രം നല്‍കാത്തവര്‍ക്ക് പി. എഫ് ലോണ്‍ അപേക്ഷ നല്‍കുന്നതിന് സ്പാര്‍ക്കില്‍ നിലവില്‍ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള സാലറി ചലഞ്ച് പ്രതിപക്ഷ സംഘടനകള്‍ ബഹിഷ്‌കരിച്ചതോടെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. പകുതിയോളം ജീവനക്കാര്‍ ഇനിയും സമ്മതപത്രം നല്‍കിയിട്ടില്ല. ശനിയാഴ്ച വരെയാണ് സാലറി ചലഞ്ചിന് സമ്മപത്രം നല്‍കാനുള്ള സമയപരിധി.
്‌സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ല എന്ന് പുതിയ മുന്നറിയിപ്പ് വന്നതായും പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചിരുന്നു. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാര്‍ക്ക് സോഫ്‌റ്റ്വെയറില്‍ ശനിയാഴ്ച മുതല്‍ ഇത് നടപ്പാക്കാനുള്ള തിരുത്തല്‍ വരുത്തിയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്ത ജീവനക്കാരുടെ അപേക്ഷ പരിഗണിക്കില്ലെന്ന്് മുന്നറിയിപ്പ് നല്‍കിയെന്നുമായിരുന്നു ആരോപണം.
സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച്, പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനും കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ തീരുമാനിച്ചിരുന്നു. അഞ്ചുദിവസത്തെ ശമ്പളമാണ് സാലറി ചലഞ്ചെന്ന പേരില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്നത്. എന്നാല്‍, അഞ്ചുദിവസമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. അഞ്ചുദിവസത്തില്‍ കുറവ് ശമ്പളം സംഭാവന ചെയ്യാന്‍ അവസരമില്ലാത്തതിനാലാണ് പ്രതിപക്ഷം സാലറി ചലഞ്ച് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
സമ്മത പത്രം നല്‍കിയാലേ ഈ മാസം മുതല്‍ ശമ്പളം പിടിക്കാനുള്ള ക്രമീകരണം നടത്താന്‍ സര്‍ക്കാരിന് സാധിക്കുകയുള്ളു. എന്നാല്‍, യുഡിഎഫ് മാത്രമല്ല, ബിജെപി അനുകൂല സര്‍വീസ് സംഘടനകളും സാലറി ചലഞ്ചിനോട് മുഖം തിരിച്ച് നിസ്സഹകരണത്തിലാണ്. ഇഷ്ടമുള്ളത് നല്‍കാന്‍ അനുവദിക്കണമെന്ന പ്രതിപക്ഷ സംഘടനകളുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങിയില്ല. എന്‍ജിഒ യൂണിയന്‍ അടക്കമുളള സിപിഎം അനുകൂല സംഘടനകള്‍ എല്ലാവരും സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം തുടരുകയാണ്.
എന്തുവന്നാലും സമ്മതപത്രം നല്‍കേണ്ടതില്ലെന്നാണ് എന്‍ജിഒ അസോസിയേഷന്റെ തീരുമാനം. ജീവനക്കാര്‍ക്ക് കഴിയുന്നത് ദുരിതാശ്വാസ നിധിക്ക് നേരിട്ട് നല്‍കുമെന്നും ദുരിതബാധിതര്‍ക്കായി അഞ്ചുവീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ബിജെപി അനുകൂല സംഘടനമകളുടെ പൊതുവേദിയായ ഫെറ്റോയും സാലറി ചലഞ്ചിനോട് സഹകരിക്കില്ല. ഓഗസ്റ്റിലെ ശമ്പളത്തില്‍ നിന്ന് തുക പിടിക്കാനുള്ള നീക്കവുമായി ധനവകുപ്പ് മുന്നോട്ടുനീങ്ങുകയാണ്.
ദുരിതാശ്വാസ നിധി, സാലറി ചലഞ്ച്, സംസ്ഥാന സര്‍ക്കാര്‍, പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍, സമരം, പി എഫ് വായ്പ