- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോപണവിധേയരായ താരങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണം; പിണറായി സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ലെന്നും സന്ദീപ് വാചസ്പതി
തിരുവനനന്തപുരം: സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ആരോപണവിധേയരായ താരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇത്ര കാലവും ഈ റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. സന്ദീപ് വാചസ്പതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ താരങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പീഡിപ്പിക്കപ്പെട്ടു എന്ന് […]
തിരുവനനന്തപുരം: സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ആരോപണവിധേയരായ താരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇത്ര കാലവും ഈ റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
സന്ദീപ് വാചസ്പതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ താരങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പീഡിപ്പിക്കപ്പെട്ടു എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ അത് അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. പോക്‌സോ അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ഉണ്ടെന്ന് മൊഴി പുറത്ത് വന്നതോടെ പ്രത്യേകിച്ചും. ഇത്ര കാലവും ഈ റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ താരങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഈ ഇളവ് നല്‍കാന്‍ ഇവര്‍ തയ്യാറാകുമോ? പീഡകരുടെ സ്വകാര്യത സംരക്ഷിക്കുന്ന ഏജന്‍സിയാണോ പിണറായി സര്‍ക്കാര്‍ എന്ന് വ്യക്തമാക്കണം. സര്‍ക്കാരിന് എന്ത് ബാധ്യതയാണ് ഇതിനുള്ളത്?
കലയെന്നാല്‍ സിനിമയും കലാകാരന്‍ എന്നാല്‍ സിനിമാക്കാരും ആണെന്ന മലയാളിയുടെ അല്പബുദ്ധിയാണ് സിനിമാക്കാരുടെ നെഗളിപ്പിനും അപചയത്തിനും ഇടയാക്കുന്നത്. സിനിമയ്ക്ക് മാത്രമായി നല്‍കി വരുന്ന അവാര്‍ഡുകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരുകളും തയ്യാറാകണം. ലോകം മുഴുവന്‍ തങ്ങളിലേക്ക് നോക്കുന്നു എന്ന ചിന്ത ഉണ്ടാകുമ്പോള്‍ ഇത്തരം അപചയം ഉണ്ടാവുക സ്വാഭാവികമാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഈ മേഖലയെ കുറിച്ച് അറിയുന്നവര്‍ക്ക് വലിയ ഞെട്ടലൊന്നും ഉണ്ടാക്കില്ല. പ്രവര്‍ത്തന രീതികള്‍ (മോഡസ് ഒപ്പറാന്‍ഡി) മാത്രമാകും ഈ സംഘത്തില്‍ ഇല്ലാത്തവര്‍ക്ക് അപരിചിതം.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സിനിമ മേഖലയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ആകുമെന്ന് ആരും കരുതരുത്. മാറ്റം ഉണ്ടാകേണ്ടത് നമ്മുടെ ഓരോരുത്തരുടെയും മാനസികാവസ്ഥയിലാണ്. മകളെ എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിപ്പിച്ചാല്‍ മതി എന്ന് കരുതി കൊണ്ടുനടക്കുന്ന രക്ഷകര്‍ത്താക്കള്‍ മുതല്‍ സിനിമാ നടന്‍, നടി വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ജില്ല മുഴുവന്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്ന ആരാധകക്കൂട്ടങ്ങള്‍ ഒക്കെ ഇതിന് ഉത്തരവാദികളാണ്. സിനിമ മാത്രമല്ല കല എന്നും സിനിമക്കാര്‍ മാത്രമല്ല കലാകാരന്മാര്‍ എന്നും നാം തിരിച്ചറിയണം.