- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല, ഒരധികാരപദവിയും വേണ്ട': ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും; അന്‍വറിന്റെ പാതയില്‍ ജലീലും
മലപ്പുറം: ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും ഒരധികാരപദവിയും വേണ്ടെന്നും കെ ടി ജലീല്‍. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങുമെന്നുമാണ് ജലീലിന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. എഡിജിപി എം ആര്‍ അജിത്കുമാറിനും എസ്പി സുജിത് ദാസിനും എതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് പി വി അന്‍വര്‍ എംഎല്‍എ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ജലീലിന്റെ പ്രഖ്യാപനം. 'ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസംവരെ സി.പി.എം സഹയാത്രികനായി തുടരും. സി.പി.എം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. […]
മലപ്പുറം: ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും ഒരധികാരപദവിയും വേണ്ടെന്നും കെ ടി ജലീല്‍. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങുമെന്നുമാണ് ജലീലിന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
എഡിജിപി എം ആര്‍ അജിത്കുമാറിനും എസ്പി സുജിത് ദാസിനും എതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് പി വി അന്‍വര്‍ എംഎല്‍എ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ജലീലിന്റെ പ്രഖ്യാപനം.
'ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസംവരെ സി.പി.എം സഹയാത്രികനായി തുടരും. സി.പി.എം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന 'സ്വര്‍ഗസ്ഥനായ ഗാന്ധിജി'യുടെ അവസാന അദ്ധ്യായത്തില്‍', ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
നേരത്തെ അന്‍വറിനെ പിന്തുണച്ചുകൊണ്ട് ജലീല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും ഒഴിഞ്ഞ്, വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നേരത്തെ ജലീല്‍ അറിയിച്ചിരുന്നു. പാര്‍ലമെന്റെറി പ്രവര്‍ത്തനവും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാന്‍ നന്നേ പാടാണ്. പലപ്പോഴും റഫറന്‍സിന് സമയം തികയാതെ വരും. ഇനി എല്ലാം വേഗത്തിലാക്കണം. ജീവിതത്തിന്റെ സിംഹഭാഗവും പിന്നിട്ടു. നടന്നുതീര്‍ത്ത വഴിയോളം വരില്ല താണ്ടാനുള്ള ദൂരം, ജലീല്‍ പറയുന്നു.