'ജീവന് തേടിപ്പോയവര്‍ ഇന്നും അവിടുണ്ട്, ബിരിയാണിയില്‍ കോഴിക്കാല് തേടിപ്പോയവര്‍ മലയിറങ്ങി': ലീഗ് സന്നദ്ധ സംഘടനയെ പരിഹസിച്ച് ജനീഷ് കുമാര്‍
പത്തനംതിട്ട: മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മുസ്ലീം ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ്ഗാര്‍ഡിനെ പരിഹസിച്ച് കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാര്‍. 'ജീവന് തേടിപ്പോയവര്‍ ഇന്നും അവിടുണ്ട്, ബിരിയാണിയില്‍ കോഴിക്കാല് തേടിപ്പോയവര്‍ മലയിറങ്ങി' എന്നാണ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. വൈറ്റ് ഗാര്‍ഡ് മുണ്ടക്കൈയില്‍ നടത്തിയ ഭക്ഷണവിതരണം പൊലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ഡി.ഐ.ജി തോംസണ്‍ ജോസ് അധിക്ഷേപിച്ചതായും ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പൊലീസിനും സര്‍ക്കാരിനുമെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ചുക്കുമില്ലെന്ന് […]
- Share
- Tweet
- Telegram
- LinkedIniiiii
പത്തനംതിട്ട: മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മുസ്ലീം ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ്ഗാര്‍ഡിനെ പരിഹസിച്ച് കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാര്‍. 'ജീവന് തേടിപ്പോയവര്‍ ഇന്നും അവിടുണ്ട്, ബിരിയാണിയില്‍ കോഴിക്കാല് തേടിപ്പോയവര്‍ മലയിറങ്ങി' എന്നാണ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വൈറ്റ് ഗാര്‍ഡ് മുണ്ടക്കൈയില്‍ നടത്തിയ ഭക്ഷണവിതരണം പൊലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ഡി.ഐ.ജി തോംസണ്‍ ജോസ് അധിക്ഷേപിച്ചതായും ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പൊലീസിനും സര്‍ക്കാരിനുമെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ചുക്കുമില്ലെന്ന് ഡി.ഐ.ജി പറഞ്ഞതായാണ് യൂത്ത് ലീഗ് ആരോപിച്ചത്. വിഷയത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, വൈറ്റ് ഗാര്‍ഡിന്റെ ഊട്ടുപുര പൂട്ടിച്ചത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഇതിനെതിരെ സി.പി.ഐ സൈബര്‍ ടീം വലിയ പ്രചാരണവും പരിഹാസവും നടത്തിയിരുന്നു. ഡി.വൈ.എഫ്.ഐക്കാര്‍ ദുരന്തഭൂമിയില്‍ കാണാതായവരെ തിരയുമ്പോള്‍ വൈറ്റ് ഗാര്‍ഡ് ബിരിയാണിയില്‍ കോഴിക്കാല് തിരയുകയാണ് എന്നായിരുന്നു സി.പി.എം അനുകൂല പേജുകളില്‍ പ്രചരിച്ചത്. ഇതേ പ്രചാരണമാണ് ഇപ്പോള്‍ എം.എല്‍.എയും ഏറ്റെടുത്തിരിക്കുന്നത്.