- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: അമ്പാടിമുക്ക് സഖാക്കള്‍ പേജിന്റെ അഡ്മിന്‍ പി ജയരാജന്റെ വിശ്വസ്തന്‍; മനീഷ് മനോഹരന് ഡിവൈഎഫ്‌ഐ നേതാവ്
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ, വടകര മണ്ഡലത്തെ പിടിച്ചുകുലുക്കിയ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത 'അമ്പാടിമുക്ക് സഖാക്കള്‍'എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ സി പി എം നേതാവ് പി. ജയരാജന്റെ വിശ്വസ്തന്‍. മയ്യില്‍ സ്വദേശി മനീഷ് മനോഹരനാണ് പേജിന്റെ അഡ്മിന്‍. ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ചുവര്‍ഷത്തോളം ജയരാജന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തയാളാണ് മനീഷ്. പോസ്റ്റ് ഷെയര്‍ ചെയ്തത് മനീഷാണെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയാണ് മനീഷ്. നിലവില്‍ ഡിവൈഎഫ്‌ഐ മയ്യില്‍ ബ്ലോക്ക് കമ്മിറ്റിയംഗവും […]
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ, വടകര മണ്ഡലത്തെ പിടിച്ചുകുലുക്കിയ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത 'അമ്പാടിമുക്ക് സഖാക്കള്‍'എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ സി പി എം നേതാവ് പി. ജയരാജന്റെ വിശ്വസ്തന്‍. മയ്യില്‍ സ്വദേശി മനീഷ് മനോഹരനാണ് പേജിന്റെ അഡ്മിന്‍. ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ചുവര്‍ഷത്തോളം ജയരാജന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തയാളാണ് മനീഷ്. പോസ്റ്റ് ഷെയര്‍ ചെയ്തത് മനീഷാണെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയാണ് മനീഷ്.
നിലവില്‍ ഡിവൈഎഫ്‌ഐ മയ്യില്‍ ബ്ലോക്ക് കമ്മിറ്റിയംഗവും മയ്യില്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമാണ്. കാഫിര്‍ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേജില്‍ ഷെയര്‍ ചെയ്തത് മനീഷാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. റെഡ് ബറ്റാലിയന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് കാഫിര്‍ പോസ്റ്റ് കിട്ടിയത് എന്നായിരുന്നു മനീഷിന്റെ മൊഴി.
25.04.2024ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം മനീഷിന് സ്‌ക്രീന്‍ഷോട്ട് ലഭിക്കുകയും ഉടന്‍തന്നെ മനീഷ് അമ്പാടി മുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മനീഷ് ആരോപണം നിഷേധിച്ചിരുന്നു. പക്ഷെ പിന്നീട് ഇയാള്‍ പ്രതികരിക്കാന്‍ തയാറായില്ല. കാഫിര്‍ വിവാദത്തില്‍ ആരോപണം നേരിടുന്ന രണ്ടാമത്തെ ഡിവൈഎഫ്‌ഐ നേതാവാണ് മനീഷ്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.
സ്‌ക്രീന്‍ഷോട്ട് ആദ്യം ഷെയര്‍ ചെയ്തത് റിബേഷ് ആണെന്നായിരുന്നു പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് റിബേഷാണെന്ന് തെളിയിക്കാന്‍ ഡിവൈഎഫ്‌ഐ വെല്ലുവിളി നടത്തിയിരുന്നു. ഫെയ്‌സ് ബുക്കിലൂടെയായിരുന്നു വെല്ലുവിളി. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തില്‍ മാധ്യമങ്ങളും, ലീഗ്, കോണ്‍ഗ്രസ് നേതൃത്വവും അനാവശ്യമായി റിബേഷിനെ പ്രതിയാക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. വസീഫും ജനറല്‍ സെക്രട്ടറി വി.കെ സനോജും പറഞ്ഞു. വിവാദ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് റിബേഷ് ആണെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ ഇനാമായി നല്‍കാമെന്നും ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെതായിരുന്നു പ്രഖ്യാപനം.