- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിൽ നിന്നും ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലെത്തിയപ്പോൾ സീറ്റ് പിടിച്ചെടുക്കാൻ അബ്ദുള്ളക്കുട്ടി ദ്വീപിലേക്ക്; ഇക്കുറി കളമൊരുങ്ങുന്നത് വാശിയേറിയ ത്രികോണ മത്സരത്തിന്; ബിജെപിയുടെ തുറുപ്പുചീട്ടായി മാറാൻ കണ്ണൂരിന്റെ അത്ഭുതക്കുട്ടിക്ക് കഴിയുമോ? ദക്ഷിണേന്ത്യയിൽ ബിജെപി കൂടുതൽ പ്രതീക്ഷ വെക്കുന്നത് കൃത്യമായ കണക്കുകൂട്ടലുമായി
കണ്ണൂർ: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് എംപി ടി.പി മുഹമ്മദ് ഫൈസലിനെ അയോഗ്യക്കാനാക്കിയതോടെ ലക്ഷദ്വീപൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ബിജെപിയും കോൺഗ്രസും എൻ.സി.പിയും തമ്മിലുള ത്രികോണ പോരാട്ടത്തിനാണ് ലക്ഷദ്വീപിൽ കളമൊരുങ്ങുന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയെ ഇറക്കി ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലം പിടിച്ചെടുക്കാനുള്ള അണിയറ നീക്കത്തിലാണ് ബിജെപി.
എൻ.സി.പിയാണ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായി ലക്ഷദ്വീപിൽ നിന്നും വിജയിക്കുന്നത്. 2014, 2019 തെരഞ്ഞെടുപ്പുകളിൽ എൻ.സി.പിയുടെ ഇടി.പി മുഹമ്മദ് ഫൈസലാണ് വിജയിച്ചത്. പതിറ്റാണ്ടുകളിലായി കോൺഗ്രസ് കുത്തകയാക്കി വെച്ചിരുന്ന സീറ്റ് ടി.പി മുഹമ്മദ് ഫൈസലിലൂടെ എൻ.സി.പി പിടിച്ചെടുക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സ്ഥാനാർത്ഥിയെ കുറിച്ചുള്ളചർച്ചകളും അണിയറയിൽ തുടങ്ങിക്കഴിഞ്ഞു.
സിറ്റിങ് സീറ്റ് നിലനിർത്താൻ എൻ.സി.പി ആരെ സ്ഥാനാർത്ഥിയായി നിർത്തുമെന്നാണ് നിർണായകം. മുതിർന്ന നേതാവായ അബ്ദുൽ മുത്തലിബിനാണ് സാധ്യതയെന്നാണ് എൻ.സി.പി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ നാഷനിലിസ്റ്റ് യൂത്ത് കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി അഡ്വ. അർഫകോയ അർഫ മിറാജിനും സാധ്യതയുണ്ട്. ഫൈസലിനെപ്പോലെ യുവരക്തമാണെന്നതും ലക്ഷദ്വീപിലെ ലഫ്. ഗവർണർ പ്രഫുൽ കോട പട്ടേലിനെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ മുൻനിര നായകാനാണെന്നതും അഡ്വ. അർഫ കോയ അർഫ മിറാജിന് കൂടുതൽ സാധ്യതയേറാനുള്ള ഘടകങ്ങളിലൊന്നാണ്.
അതേ സമയം എന്തുവന്നാലും ഇക്കുറി ലക്ഷദ്വീപ് പിടിച്ചെടുക്കണമെന്ന തീരുമാനത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ഇതിനായി ബി.ജെ. പി ദേശീയ വൈസ് ചെയർമാനായ എ.പി അബ്ദുള്ളക്കുട്ടിയെ തന്നെ കളത്തിലിറക്കുമെന്നാണ് സൂചന. അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നതിനു ശേഷം അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയായി നൽകിയത് ലക്ഷദ്വീപിന്റെ ചുമതലയായിരുന്നു.
അവിടെ താമസിച്ചു പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണ് അബ്ദുള്ളക്കട്ടി. കേന്ദ്രസർക്കാരിന്റെ വിവിധ വികസന പദ്ധതികൾ ലക്ഷദ്വീപിൽ നടപ്പിലാക്കി സംഘടനാ ശേഷി പാർട്ടി ലക്ഷദ്വീപിൽ വർധിപ്പിച്ചിട്ടുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ കാര്യങ്ങൾ വിചാരിച്ചപ്പോലെ കണ്ണൂരിന്റെ അത്ഭുതകുട്ടിയായി ലോക്സഭയിൽ രണ്ടുവട്ടമെത്തിയ അബ്ദുള്ളക്കുട്ടിക്ക് അത്ര എളുപ്പമാകില്ലെന്നാണ് വിവരം.
കോൺഗ്രസ് സ്ഥാനാർത്ഥിയായി മുൻ എംപി ഹംദുള്ള സയ്യിദ് വന്നാൽ ദ്വീപ് രാഷ്ട്രീയത്തിന്റെ ചിത്രം മാറിവരുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. പതിറ്റാണ്ടുകളോളം ലക്ഷദ്വീപ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി. എം സയ്യിദിന്റെ മകനാണ് ഹംദുള്ള. പിതാവിന്റെ മരണ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഹംദുള്ള എംപിയായി വൻഭൂരിപക്ഷത്തോടെയാണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
പി. എം സെയ്ദിന്റെ മകളുടെ ഭർത്താവ് സാനിഷിനെ അക്രമിച്ചു പരുക്കേൽപ്പിച്ച കേസിലാണ് ടി.പി മുഹമ്മദ് ഫൈസൽ പത്തുവർഷം കഠിനതടവിനും പിഴയടക്കാനും ശിക്ഷിക്കപ്പെട്ടത്. കവരത്തി കോടതിയുടെ ശിക്ഷാവിധിയെ തുടർന്ന് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ളോക്കൽ തടവുശിക്ഷഅനുഭവിച്ചു വരികയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്