- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സനാതത ധർമം എച്ച്‌ഐവിയും കുഷ്ഠവും പോലെ; മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഉദയനിധി എന്തൊരുസൗമ്യൻ': വിവാദം ആളിക്കത്തിച്ച് എ രാജ; മോദിയെയും അമിത്ഷായെയും സംവാദത്തിന് വെല്ലുവിളിച്ച് ഡി എം കെ നേതാവ്
ചെന്നൈ: സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള കോലാഹലം തുടരുകയാണ്. വിഷയം ബിജെപി ഏറ്റെടുത്തതിന് പിന്നാലെ വിവാദം ആളിക്കത്തിച്ച് ഡിഎംകെ നേതാവായ എ രാജ രംഗത്തെത്തി. സനാതന ധർമത്തെ എച്‌ഐവിയോടും കുഷ്ഠത്തോടുമാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്.
ചെന്നൈയിൽ, ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സനാധന ധർമം, മലേറിയ, ഡെങ്കി കൊതുക്, കൊറോണ ഒക്കെ പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി വളരെ സൗമ്യമായാണ് സംസാരിച്ചത്. മലേറിയ, ഡെങ്കിപ്പനി എന്നിവ വെറുക്കപ്പെടേണ്ടവയോ സാമുഹിക അപമാനമോ അല്ല. എന്നാൽ. മുൻകാലത്ത് കുഷ്ഠരോഗവും ഇപ്പോൾ എച്ച്‌ഐവിയും വെറുപ്പോടെയാണ് ആളുകൾ കാണുന്നത്. ഡിഎംകെയെ സംബന്ധിച്ചിടത്തോളം, സനാതന ധർമം ഒരു രോഗം പോലെയാണ് കാണുന്നത്. അത് എച്ച്‌ഐവിയോ കുഷ്ഠമോ പോലെ സാമൂഹിക ഏപമാനം ഉണ്ടാക്കുന്നതാണ്', എ രാജ പറഞ്ഞു.
സനാതന ധർമത്തെ പിന്തുണച്ച പ്രധാനമന്ത്രിയെയും എ രാജ വിമർശിച്ചു. ' നമ്മൾ സനാതന ധർമം പിന്തുടർന്നിരുന്നെങ്കിൽ, മോദിക്ക് വിദേശത്ത് പോകാനാകുമായിരുന്നില്ല. കാരണം ഒരു നല്ല ഹിന്ദു കടൽ കടന്ന് പോകാൻ പാടില്ല' .വർണാശ്രമത്തെയും, സനാതന ധർമത്തെയും കുറിച്ചുള്ള ഒരുസംവാദത്തിന് രാജ മോദിയെയും, അമിത്ഷായെയും വെല്ലുവിളിച്ചു. ' ഇത് ഞാൻ എന്റെ നേതാവിന്റെ( എം കെ സ്റ്റാലിൻ) അനുമതിയോടെയാണ് പറയുന്നത്. ഡൽഹിയിൽ നിങ്ങൾ ഒരുകോടി ആൾക്കാരെ വിളിച്ചുകൂട്ടു. നിങ്ങളുടെ ശങ്കരാചാര്യന്മാരെ കൊണ്ടുവരൂ. നിങ്ങളുടെ കയ്യിലുള്ള അമ്പും, വില്ലും, അരിവാളും എല്ലാമായി അവിടെ സംവാദത്തിന് വരൂ. അവിടെ ഞാൻ അംബേദ്കറും പെരിയാറും എഴുതിയ പുസ്തകങ്ങളുമായി വരും. നമ്മൾക്ക് ചർച്ച നടത്താം, എ രാജ പറഞ്ഞു.
വിസികെ സ്ഥാപകൻ തോൽ തിരുമാളവൻ, തമിഴ്‌നാട് കോൺഗ്രസ് അദ്ധ്യക്ഷൻ കെ എസ് അഴഗിരി, എംഡിഎംകെ നേതാവ് വൈകോ, സിപിഎം, സിപിഐ നേതാക്കൾ എന്നിവരും വേദിയിലുണ്ടായിരുന്നു.
സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നാണ് തമിഴ്‌നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ പ്രസ്താവിച്ചത് ിത് രാജ്യവ്യാപകമായി വൻ വിവാദമായി മാറുകയും ചെയ്തു. സമത്വത്തിനും സമൂഹനീതിക്കും എതിരായി നിൽക്കുന്ന ഒന്നാണ് സനാതനമെന്നും അതിന്റെ അർഥം തന്നെ 'മാറ്റാൻ സാധിക്കാത്തത്', 'ആർക്കും ചോദ്യം ചെയ്യാാൻ സാധിക്കാത്തത്' എന്നിവയാണെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ പങ്കെടുക്കുന്നതിനിടെ ഉദയനിധി നടത്തിയ പരാമർശമാണ് അദ്ദേഹത്തിന്റെ തലക്ക് 10 കോടിരൂപവരെ വിലയിടുന്ന രീതിയിൽ വൻവിവാദമായി വളർന്നത്.
ഭരണകക്ഷിയായ ഡിഎംകെയും മറ്റു ഘടകകക്ഷികളും തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുമായി ഏതാനും നാളുകളായി ഈ വിഷയത്തിൽ വാക്‌പോരിലാണ്. ദ്രാവിഡ മോഡൽ ഒരു കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്ന് ഗവർണർ കഴിഞ്ഞ മെയിൽ ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു. ദ്രാവിഡ മോഡൽ കാലഹരണപ്പെട്ടിട്ടില്ലെന്നും പകരം സനാതന ധർമം, വർണ്ണാശ്രമം, മനുനീതി, ജാതി വേർതിരിവ് എന്നിവയ്ക്ക് അത് ഒരു അന്ത്യം വരുത്തുകയാണ് ചെയ്തത് എന്നുമാണ് ഗവർണർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അന്ന് നൽകിയ മറുപടി.
ഇത്തരത്തിൽ തമിഴ്‌നാട്ടിൽ നടക്കുന്ന ദ്രാവിഡ-ഹിന്ദുത്വ രാഷ്ട്രീയ പോരിന്റെ ഒരു തുടർച്ചയാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഡി.എം.കെ. നേതാക്കളെ കൂടാതെ പെരിയാർ രാമസ്വാമി നായ്ക്കരുടെ ആശയങ്ങൾ പിന്തുടരുന്ന മറ്റ് തമിഴ്-ദ്രാവിഡ സംഘടനാ നേതാക്കളും സമാന പ്രസ്താവനകൾ മുൻപ് നടത്തിയിട്ടുണ്ട്. നേരത്തെ പെരിയാർ ഇ വി രാമസ്വാമി നേതൃത്വത്തിൽ ഭഗവത്ഗീത കത്തിക്കവരെ ചെയ്ത നാടാണ് ഇത്. അവിടെ ദ്രാവിഡ രാഷ്ട്രീയത്തെ വെട്ടി ഹൈന്ദവ രാഷ്ട്രീയം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി പ്രസിഡന്റ് അണ്ണാെൈമല അടക്കമുള്ളർ ഇതിനായി കൊണ്ട് പിടിച്ച് ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം ഉണ്ടാവുന്നത്.




