- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംആദ്മി പാര്‍ട്ടി ഇനി ഒറ്റയ്ക്ക്; ഇന്ത്യാ സഖ്യത്തില്‍ നിന്ന് എഎപി പിന്മാറി; പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി തന്ത്രപരമായ ഐക്യങ്ങള്‍ തുടരുമെന്ന് സഞ്ജയ് സിംഗ് എംപി
ഇന്ത്യാ സഖ്യത്തില്‍ നിന്ന് എഎപി പിന്മാറി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തില്‍ നിന്ന് എഎപി പിന്മാറി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിംഗാണ് സഖ്യത്തില്‍ നിന്ന് പിന്മാറിയ കാര്യം വ്യക്തമാക്കിയത്.
ആംആദ്മി പാര്‍ട്ടി ഇനി സഖ്യത്തിന്റെ ഭാഗമല്ലെന്നും തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള സഖ്യത്തിന്റെ യോഗത്തില്‍ പാര്‍ട്ടി പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹി, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും തനിച്ചായിരുന്നു മത്സരിച്ചിരുന്നത്.
വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിലും എഎപി തനിച്ച് മത്സരിക്കും. പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതെരഞ്ഞെടുപ്പുകളിലും എഎപി ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. അതേസമയം പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി തന്ത്രപരമായ ഐക്യങ്ങള്‍ തുടരുമെന്ന് എഎപി നേതാവ് വ്യക്തമാക്കി.