റായ്പൂർ: അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് പ്രമേയം. പിന്നോക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയമെന്നും വനിത കമ്മീഷന് ഭരണഘടന പദവി നൽകുമെന്നും പ്രമേയത്തിലുണ്ട്. ദുർബലരുടെ അന്തസ് സംരക്ഷിക്കാൻ 'രോഹിത് വെമുല നിയമം' കൊണ്ടു വരുമെന്നും കാൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലം കോൺഗ്രസ് പ്രമേയങ്ങളിലൂടെ ലക്ഷ്യമിടുന്നത് പിന്നാക്ക വിഭാഗങ്ങളോ അടുപ്പിക്കുകയാണ്.

താഴേത്തട്ട് മുതൽ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തകർ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവർത്തകർക്ക് ഊർജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവർത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചർച്ചകൾ പൊതുജനങ്ങളിലേക്കെത്തണം. ഈ ചർച്ചകൾ ഇവിടെ അവസാനിക്കരുത്. ഒറ്റക്കെട്ടായി പാർട്ടി മുൻപോട്ട് പോകുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

എസ്. സി, എസ്.റ്റി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശവും അന്തസും സംരക്ഷിക്കാനാണ് 'രോഹിത് വെമുല നിയമം' എന്ന പേരിൽ പ്രത്യേക നിയമം കൊണ്ടുവരുമെന്നും സാമൂഹിക നീതി പ്രമേയത്തിൽ കോൺഗ്രസ് വിശദീകരിക്കുന്നത്. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ലക്ഷ്യം വച്ചാണ് കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം. ജനവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടിയാകും പ്രതിഷേധം. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മുഖമായി ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളും സജീവമാണ്.

പ്രതിപക്ഷ ഐക്യ ചർച്ചകൾ പ്ലീനറി സമ്മേളനത്തിലുടനീളം ഉണ്ടായി. ഒറ്റയ്ക്ക് നേരിടുന്നതിലും ഉചിതം സമാനമനസ്‌കരെ കൂടെ നിർത്തി പോരാടുന്നതാണെന്ന് നേതാക്കൾക്ക് കൃത്യമായ ധാരണയുണ്ട്. പ്ലീനറി തീരുമാനങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് നേതാക്കാൾ കണക്കുകൂട്ടുന്നു. ാരത് ജോഡോ യാത്രയുടെ വിജയം ഊർജമാക്കി മുന്നോട്ടു പോകണം എന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതെല്ലാം പറയുമ്പോഴും വിട്ടുവീഴ്ച മാത്രമല്ല വിലപേശലും വേണ്ടി വരുമെന്ന് കാൺഗ്രസിന് അറിയാം.

ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും നേരെ അക്രമങ്ങൾ വർധിച്ചുവരുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ാജ്യത്ത് ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയിലാണ്. ഉത്തരേന്ത്യയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ അക്രമങ്ങൾ വർധിച്ചു വരുന്നു. ഡൽഹിയിൽ അവർക്ക് പ്രതിഷേധിക്കേണ്ടതായി വന്നു. സംഘപരിവാറാണ് ആക്രമണത്തിന് പിന്നിലെന്നും മോദി സർക്കാരാണ് ഇതിന് പിന്തുണ നൽകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ കോൺഗ്രസ് പ്രവർത്തകരും എസ്ഇ-എസ്ടി കോളനികൾ സന്ദർശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ കെപിസിസി അധ്യക്ഷനായിരുന്ന കാലയളവിൽ ഇത്തരം കോളനികളെ ഏറ്റെടുത്തിരുന്ന ഗാന്ധി ഗ്രാമം പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കി. ്ത്രീകൾ, കുട്ടികൾ, ട്രാൻസ്ജെൻഡർ എന്നിവർക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

സുപ്രധാനമായ തീരുമാനങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 85 ാം പ്ലീനറി സമ്മേളനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിയായിരുന്നു മല്ലിഖാർജുൻ ഖാർഗെയുടെ പ്രസംഗം. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരിനെതിരെ നിലകൊള്ളാൻ തയാറുള്ളവരുമായി സഹകരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

ബിജെപിയെ ശക്തമായ ഭാഷയിലായിരുന്നു ഖാർഗെ വിമർശിച്ചത്. പ്ലീനറി സമ്മേളനത്തെ തകർക്കാൻ ബിജെപി ശ്രമിച്ചെന്നും ഭയന്നിരിക്കാൻ കോൺഗ്രസിനാകില്ലന്നുമുള്ള ഖാർഗെയുടെ വാക്കുകൾ സമ്മേളന പ്രതിനിദികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.