- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ദിരാ ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് തിരിച്ചുവന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ല; മഹാരാഷ്ട്രയില്‍ രാഹുല്‍ വിമാനം വീണ്ടും തകര്‍ന്നുവീഴും; അഘാഡി തുടച്ചുനീക്കപ്പെടും; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിവന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ ജിന്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ വിവാദ പരാമര്‍ശം.
ആര്‍ട്ടിക്കിള്‍ 370, മുസ്ലീം സംവരണം, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചായിരുന്നു അമിത് ഷായുടെ വിമര്‍ശനങ്ങള്‍. ജമ്മു കശ്മീരില്‍ ഒരു കാരണവശാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന ബിജെപി നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ദിരാ ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിവന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ രാഹുല്‍ വിമാനം വീണ്ടും തകര്‍ന്നുവീഴും. ''മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയണോ ഞാന്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കൂ. നവംബര്‍ 23 ന് അഘാഡി തുടച്ചുനീക്കപ്പെടും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ മഹായുതി സര്‍ക്കാര്‍ വീണ്ടും രൂപീകരിക്കും'' അമിത് ഷാ പറഞ്ഞു.
ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയ്ക്ക് എതിരെയും അമിത് ഷാ ആഞ്ഞടിച്ചു. ഔറംഗാബാദിന്റെ പേര് സംഭാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനെ എതിര്‍ത്ത, രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത, മുത്തലാഖ് നിര്‍ത്തലാക്കുന്നതിനെ എതിര്‍ത്ത, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ത്ത, സര്‍ജിക്കല്‍ സ്ട്രൈക്കിനെ എതിര്‍ത്തവരുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇരിക്കുന്നതെന്ന് അമിത് ഷാ വിമര്‍ശിച്ചു. ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവര്‍ക്കൊപ്പമാണ് ശിവസേന (യുബിടി) ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വഖഫ് നിയമവുമായി ബന്ധപ്പെട്ടും അമിത് ഷാ പ്രതികരിച്ചു. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങളും കര്‍ഷകരുടെ ഭൂമിയും ജനങ്ങളുടെ വീടുകളും വഖഫ് സ്വത്തായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ ബില്‍ കൊണ്ടുവന്നു, എന്നാല്‍ രാഹുല്‍ ഗാന്ധിയും ശരദ് പവാറും ഇതിനെ എതിര്‍ക്കുകയാണെന്ന് പറഞ്ഞ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദി തീര്‍ച്ചയായും വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്യും.