- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുകൊണ്ട് തമിഴിൽ മെഡിക്കല്‍,എന്‍ജിനീയറിങ്ങ് കോഴ്‌സുകള്‍ ആരംഭിച്ചില്ല?; ഇത് ഭാഷ വിരുദ്ധതയല്ലേ; ഡിഎംകെയുടെ വെറും ഇരട്ടത്താപ്പ് നയം; എംകെ സ്റ്റാലിനോട് ചോദ്യങ്ങളുമായി അമിത്ഷാ
ഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ രംഗത്ത്.തമിഴ്‌നാട് സര്‍ക്കാര്‍ ഇതുവരെ തമിഴ് ഭാഷയില്‍ മെഡിക്കല്‍,എന്‍ജിനീയറിങ് കോഴ്‌സുകള്‍ ആരംഭിച്ചിട്ടില്ലെന്നും പുസ്തകങ്ങള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ തുറന്നടിച്ചു.
ഇത് തമിഴ് വിരുദ്ധതയല്ലേ? എന്നും അദ്ദേഹം ചോദിച്ചു. ദേശീയ വിദ്യാഭ്യാസമയം അനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ ആയിരിക്കുമ്പോള്‍ മെഡിക്കല്‍ എന്‍ജിനീയറിങ് പോലുള്ള സാങ്കേതിക വിദ്യാഭ്യാസം തമിഴിലാകണമെന്ന് ഡിഎംകെ. സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അത് ആരംഭിച്ചിട്ടില്ല. കേന്ദ്ര സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് 13 ഭാഷകളിലാണ് നടത്തുന്നതെന്നും ഡിഎംകെയുടെ എതിര്‍പ്പുകാരണം തമിഴില്‍ നടത്തുന്നില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
അതേസമയം, ഒരുകാലത്ത് വളരെ പുരോഗമപരമായ സംസ്ഥാനമായിരുന്ന തമിഴ്‌നാട് ഡിഎംകെ സര്‍ക്കാരിന്‌റെ കാലത്ത് ആകെ കുഴപ്പത്തിലായി. ഇതുമൂമൂലം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ കടുത്ത മത്സരമായിരിക്കും തമിഴ്‌നാട്ടിൽ നടക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്.