- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യത്തെ ബഹിരാകാശ സഞ്ചാരി 'ഹനുമാന് ജി' യാണ്; ഇതൊക്കെ വർഷങ്ങൾ പഴക്കമുള്ള പാരമ്പര്യം; അത് മനസിലാക്കണം; വിദ്യാര്ഥികളോട് സംസാരിച്ച് മുൻ കേന്ദ്രമന്ത്രി
ഷിംല: ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഹിമാചൽ പ്രദേശിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളോട് സംസാരിക്കവെ, ഭഗവാൻ ഹനുമാനാണ് ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്തതെന്ന പരാമർശവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. തൻ്റെ പരാമർശം വിശദീകരിച്ച് അദ്ദേഹം കുട്ടികളോടായി പറഞ്ഞത്, "നമ്മൾ ഇപ്പോഴും നമ്മളെ കാണുന്നത് വർത്തമാനകാലത്തിലാണ്.
ആയിരക്കണക്കിന് വർഷം പഴക്കമുള്ള നമ്മുടെ പാരമ്പര്യത്തെയും, വിജ്ഞാനത്തെയും, സംസ്കാരത്തെയും അറിയാത്തിടത്തോളം കാലം, ബ്രിട്ടീഷുകാർ നമ്മളെ കാണിച്ചുതന്ന അതേ അവസ്ഥയിൽ നമ്മൾ തുടരും. അതുകൊണ്ട്, പാഠപുസ്തകങ്ങൾക്ക് അപ്പുറം ചിന്തിക്കാനും നമ്മുടെ രാഷ്ട്രത്തെയും പാരമ്പര്യങ്ങളെയും അറിവിനെയും നോക്കിക്കാണാനും ഞാൻ പ്രിൻസിപ്പലിനോടും നിങ്ങളോടും അഭ്യർത്ഥിക്കുന്നു."
തൻ്റെ എക്സ് (മുൻപ് ട്വിറ്റർ) പേജിൽ ഈ സംവാദത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് 'പവൻസുത് ഹനുമാൻ ജി... ആദ്യത്തെ ബഹിരാകാശ സഞ്ചാരി' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. പരിപാടിയിൽ കുട്ടികളോട് ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണെന്ന് ചോദിച്ചപ്പോൾ, ഉത്തരം വ്യക്തമായി കേൾക്കുന്നില്ലെന്നും തുടർന്ന് തൻ്റെ നിഗമനം ഹനുമാനാണ് എന്നുമായിരുന്നു ഠാക്കൂറിൻ്റെ പ്രതികരണം.
ഇന്ത്യ ബഹിരാകാശ പര്യവേഷണത്തിൽ പുതിയ നാഴികക്കല്ലുകൾ താണ്ടുന്ന വേളയിലാണ് ഈ പ്രസ്താവന വന്നിരിക്കുന്നത്. പുസ്തകങ്ങൾക്ക് അപ്പുറമുള്ള അറിവിനെയും പാരമ്പര്യത്തെയും കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുക എന്ന ഉദ്ദേശത്തോടെയാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.