- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപില്‍ എന്‍.സി.പി ശരത് പവാര്‍ വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക്‌പോര്; മുതലാക്കാന്‍ കഴിയാതെ ബിജെപിയുടെ സംഘടനാ പ്രശ്നങ്ങളും; ബിജെപി അധ്യക്ഷനായി കാസ്മി കോയ തുടര്‍ന്നേക്കും
കവരത്തി : ലക്ഷദ്വീപില്‍ എന്‍.സി.പി ശരത് പവാര്‍ വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക്‌പോര് തുടരുന്നു. പണ്ടാര ഭൂമി ഏറ്റെടുക്കല്‍ , അനധികൃത നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും അഡ്മിനിസ്‌ട്രേഷനെതിരെ രംഗത്തുണ്ട്. എന്നാല്‍ ഇരു പാര്‍ട്ടികളും തമ്മില്‍ പരസ്പരം പരസ്യമായി പോരടിക്കുന്നത് രണ്ട് കൂട്ടരുടേയും ദേശീയ നേതൃത്വത്തിന് നാണക്കേടായി മാറുകയാണ്.
എന്‍സിപിയിലെ മുന്‍ എം പി ഫൈസല്‍ അടക്കമുള്ളവര്‍ അഡ്മിനിസ്‌ട്രേഷനൊപ്പമെന്ന് കോണ്‍ഗ്രസും ഇപ്പോഴത്തെ എം പി ഹംദുള്ള സെയ്ദാണ് അഡ്മിനിസ്‌ട്രേഷനൊപ്പമെന്ന് ശരത് പവാര്‍ പക്ഷ എന്‍.സി.പി യും ആരോപിക്കുന്നു. ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മിലടിക്കുമ്പോഴും ബി ജെ പിക്ക് മുതലെടുക്കാനാകുന്നില്ല. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് കെ.എന്‍ കാസ്മി കോയ തന്നെ തുടരാനാണ് സാധ്യത .
പാര്‍ട്ടി ഓഫീസ് പണി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ നിലവിലെ ഭാരവാഹികളെ നിലനിര്‍ത്തിയേക്കും . അതേസമയം യുവമോര്‍ച്ച അദ്ധ്യക്ഷനായിരുന്ന മഹദ ഹുസൈന്‍ പാര്‍ട്ടി വിട്ട് പോയതും അഡ്മിനിസ്‌ട്രേഷനെതിരായ വാര്‍ത്തകള്‍ പാര്‍ട്ടിയുടെ ഭാരവാഹി തന്നെ തയ്യാറാക്കി നല്‍കിയ വിവരം പുറത്തായതും നിലവിലെ കമ്മറ്റിക്ക് തിരിച്ചടിയാണ്. യുവമോര്‍ച്ച അദ്ധ്യക്ഷനായി അഡ്വ. പി.എം മുഹമ്മദ് സാലിഹിനേയും മീഡിയാ കണ്‍വീനറായി ഷംസുദീനെയും നിയമിച്ചതോടെ പുനസംഘടന കഴിഞ്ഞോ എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം.
കൊച്ചിയില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്ത് ചിലര്‍ മാധ്യമ പ്രവര്‍ത്തകനായി ആഘോഷം നടത്തിയതും പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയായിട്ടുണ്ട്. എന്തിനാണ് ഇത്തരം പരിപാടികള്‍ നടത്തിയത് എന്നതിലും ബന്ധപ്പെട്ടവര്‍ അണികള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. ദ്വീപിന്റെ പാരമ്പര്യവും സംസ്‌കാരവും പൈതൃകവും തകര്‍ക്കുന്ന കൊച്ചിയിലെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് പാര്‍ട്ടി മുക്തമാകണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെയടക്കം നിലപാട് .
അതിനിടെ എന്‍സിപി അജിത് പവാര്‍ വിഭാഗവും ജെഡിയുവും സംഘടന ശക്തമാക്കാനുള്ള നീക്കം നടത്തുകയാണ്. ദേശീയ ജനാധിപത്യ സഖ്യം എന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് ഈ പാര്‍ട്ടികളുടെ നിലപാട് .