- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടിയില്‍ ചേര്‍ന്ന് വെറും ആറ് മണിക്കൂര്‍; വിവാദ ഭൂതകാലം കണ്ടെത്തി പാര്‍ട്ടി നേതാക്കള്‍; മുന്‍ ഡല്‍ഹി മന്ത്രിയെ പുറത്താക്കി ബിജെപി
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ ചേര്‍ന്ന് വെറും ആറ് മണിക്കൂറിനുള്ളില്‍ മുന്‍ ഡല്‍ഹി ക്യാബിനറ്റ് മന്ത്രി സന്ദീപ് കുമാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി. സന്ദീപ് കുമാറിന്റെ വിവാദ ഭൂതകാലം പാര്‍ട്ടി നേതാക്കള്‍ കണ്ടെത്തിയതോടെയാണ് അതിവേഗം നടപടികള്‍ വന്നത്. ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായിരുന്ന തന്റെ ഭൂതകാലം സന്ദീപ് മനഃപൂര്‍വം മറച്ചുവച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. സന്ദീപ് കുമാറിന്റെ മുന്‍കാല ജീവിതത്തെക്കുറിച്ചുള്ള ചില വസ്തുതകള്‍ മറച്ചുവെച്ചതിന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഹരിയാന ബിജെപി ഇന്‍ചാര്‍ജ് സുരേന്ദ്ര […]
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ ചേര്‍ന്ന് വെറും ആറ് മണിക്കൂറിനുള്ളില്‍ മുന്‍ ഡല്‍ഹി ക്യാബിനറ്റ് മന്ത്രി സന്ദീപ് കുമാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി. സന്ദീപ് കുമാറിന്റെ വിവാദ ഭൂതകാലം പാര്‍ട്ടി നേതാക്കള്‍ കണ്ടെത്തിയതോടെയാണ് അതിവേഗം നടപടികള്‍ വന്നത്. ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായിരുന്ന തന്റെ ഭൂതകാലം സന്ദീപ് മനഃപൂര്‍വം മറച്ചുവച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
സന്ദീപ് കുമാറിന്റെ മുന്‍കാല ജീവിതത്തെക്കുറിച്ചുള്ള ചില വസ്തുതകള്‍ മറച്ചുവെച്ചതിന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഹരിയാന ബിജെപി ഇന്‍ചാര്‍ജ് സുരേന്ദ്ര പുനിയ എക്സില്‍ അറിയിച്ചു. നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന സന്ദീപ് കുമാറിനെ 2016 ഓഗസ്റ്റ് 31 ന് ഡല്‍ഹി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
രണ്ട് സ്ത്രീകള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളുള്ള സിഡി പുറത്തുവന്നതിന് പിന്നാലെ സന്ദീപ് കുമാറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുകയായിരുന്നു. ലഹരി പാനീയം നല്‍കി തന്നെ ബലാത്സംഗം ചെയ്തതായി ഒരു യുവതി നല്‍കിയ പരാതിയില്‍ 2016 സെപ്റ്റബംര്‍ മൂന്നിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടപടി സ്വീകരിക്കുകയായിരുന്നു.
റേഷന്‍ കാര്‍ഡ് അനുവദിച്ചുനല്‍കാമെന്ന് പറഞ്ഞ് തന്നെ ചൂഷണം ചെയ്തതായും യുവതി ആരോപിക്കുകയുണ്ടായി. 2015-ല്‍ സര്‍ക്കാര്‍ സ്‌കൂള്‍ തന്റെ ഭാര്യക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞതിനെ തുടര്‍ന്നും ഇയാള്‍ വിവാദത്തില്‍പ്പെട്ടിരുന്നു.
ബലാത്സംഗം അടക്കം സന്ദീപ് കുമാറിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ നടപടി. ഡല്‍ഹി പൊലീസ് സന്ദീപിനെ ഈ കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2015ല്‍ അഞ്ച് തവണ എംഎല്‍എയായ ജയ് കിഷനെ പരാജയപ്പെടുത്തിയാണ് സന്ദീപ് കുമാര്‍ ശ്രദ്ധ നേടിയത്. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരില്‍ വനിതാ ശിശു വികസന വകുപ്പാണ് തുടര്‍ന്ന് ലഭിച്ചത്.
ബിജെപിയില്‍ ചേരുന്നതിന് മുമ്പ് 2021ല്‍ സന്ദീപ് രാഷ്ട്രീയ സംഘടനയായ 'കീര്‍ത്തി കിസാന്‍ ഷേര്‍ പഞ്ചാബ്' രൂപീകരിച്ചിരുന്നു. തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. സോനിപത്തിലെ സര്‍ഗതാല്‍ ഗ്രാമത്തില്‍ നിന്നുള്ള സന്ദീപ് കുമാര്‍ 2004 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയയാളാണ്. 2009ല്‍ ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി.