- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെഎംഎമ്മിലെ അസ്വാരസ്യം മുതലെടുക്കാന്‍ കരുനീക്കം; മുന്‍ മുഖ്യമന്ത്രി ചംപയ് സോറനും എംഎല്‍എമാരും ബിജെപിയിലേക്ക്? അമിത് ഷായുമായി കൂടിക്കാഴ്ച
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെ മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം നിയമസഭാകക്ഷിനേതാവുമായിരുന്ന ചംപയ് സോറനും അനുകൂലിക്കുന്ന ചില എംഎല്‍എമാരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ചംപയ് സോറനും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) എംഎല്‍എ ലോബിന്‍ ഹെംബ്രോമും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ബിജെപി നേതാക്കളുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹേമന്ത് സോറന്‍ നയിക്കുന്ന സര്‍ക്കാരില്‍ മന്ത്രിയാണ് നിലവില്‍ ചംപയ് സോറന്‍. ജെഎംഎമ്മിലെ കൂടുതല്‍ നേതാക്കള്‍ ചംപയ്‌ക്കൊപ്പം ബിജെപിയില്‍ ചേരാനും സാധ്യതയുണ്ടെന്നാണ് സൂചന. ജെഎംഎം […]
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെ മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം നിയമസഭാകക്ഷിനേതാവുമായിരുന്ന ചംപയ് സോറനും അനുകൂലിക്കുന്ന ചില എംഎല്‍എമാരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ചംപയ് സോറനും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) എംഎല്‍എ ലോബിന്‍ ഹെംബ്രോമും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ബിജെപി നേതാക്കളുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹേമന്ത് സോറന്‍ നയിക്കുന്ന സര്‍ക്കാരില്‍ മന്ത്രിയാണ് നിലവില്‍ ചംപയ് സോറന്‍.
ജെഎംഎമ്മിലെ കൂടുതല്‍ നേതാക്കള്‍ ചംപയ്‌ക്കൊപ്പം ബിജെപിയില്‍ ചേരാനും സാധ്യതയുണ്ടെന്നാണ് സൂചന. ജെഎംഎം നേതാക്കള്‍ ഇതിനകം ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതായാണ് വിവരം. എന്നാല്‍ ഇക്കാര്യം രണ്ടു വിഭാഗവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവച്ചപ്പോഴാണ് ചംപയ് സോറന്‍ മുഖ്യമന്ത്രിയായത്. തുടര്‍ന്ന് അഞ്ച് മാസത്തിനുശേഷം ജാമ്യം ലഭിച്ച് തിരിച്ചെത്തിയതോടെ ഹേമന്ത് സോറനുവേണ്ടി ചംപയ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. ഇതില്‍ ചംപയ് അസ്വസ്ഥനായിരുന്നെന്നാണ് വിവരം.
നിലവില്‍ ഹേമന്ദ് സോറന്‍ സര്‍ക്കാരില്‍ മന്ത്രിയാണ് ചംപയ് സോറന്‍. അദ്ദേഹത്തിനൊപ്പം ചില ജെ.എം.എം എംഎല്‍എമാരും ബി.ജെ.പിയിലെത്തിയേക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചംപയ് സോറന്‍ ബി.ജെ.പി. നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുടുംബരാഷ്ട്രീയത്തിനെതിരേ അദ്ദേഹം ഇത്തവണ പോരാടുമെന്നും മുന്‍ ജെ.എം.എം. എം.എല്‍.എയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയുമായിരുന്ന ലോബിന്‍ ഹെംബ്രോം പറഞ്ഞു. ചാംപായ് സോറന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെ ഇത് ഒന്നുകൂടി ബലപ്പെടുത്തി.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ചംപയ് സോറനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയതും ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ജെ.എം.എം- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ജാര്‍ഖണ്ഡില്‍ ചെയ്ത പ്രവര്‍ത്തനങ്ങളേക്കാളേറെ ആറ് മാസക്കാലയളവില്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ചംപയ് സോറന്‍ ചെയ്തുവെന്നായിരുന്നു ഹിമന്ദ ബിശ്വ ശര്‍മ്മയുടെ പുകഴ്ത്തല്‍.
ജാര്‍ഖണ്ഡിലെ 3.5 കോടി ജനങ്ങള്‍ ചംപയ് സോറന്റെ പ്രവര്‍ത്തനത്തില്‍ സന്തോഷവാന്മാരായിരുന്നുവെന്ന് ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദീപക് പ്രകാശ് പറഞ്ഞു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമുള്ള തെറ്റെന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.