- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ ഖാർഗെയെയോ, രാഹുലിനെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നാമനിർദ്ദേശം ചെയ്തേക്കാം; പ്രതിപക്ഷ സഖ്യമായി മത്സരിക്കുന്നതുകൊണ്ട് അപ്രതീക്ഷിത ഫലം ഉണ്ടാകാമെന്നും ശശി തരൂർ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയോ മുൻ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നാമനിർദ്ദേശം ചെയ്യുമെന്നാണ് താൻ കരുതുന്നതെന്ന് ശശി തരൂർ എംപി. ടെക്‌നോപാർക്കിൽ വേ ഡോട്ട് കോമിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു തരൂർ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഉള്ളതിനാൽ അപ്രതീക്ഷിത ഫലമുണ്ടാകുമെന്നും തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ തോൽപ്പിച്ച് ഇന്ത്യ മുന്നണി അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്നും ശശി തരൂർ പറഞ്ഞു. കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
''തിരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോൾ, ഒറ്റ പാർട്ടിയല്ല, സഖ്യമായതിനാൽ, ആ പാർട്ടികളുടെ നേതാക്കൾ ഒത്തുചേർന്ന് ആരെയെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്കു തിരഞ്ഞെടുക്കേണ്ടിവരും. പക്ഷേ എന്റെ അനുമാനം കോൺഗ്രസിൽനിന്ന് ഖർഗെയോ രാഹുൽ ഗാന്ധിയോ വന്നേക്കും. ഖർഗെയാണെങ്കിൽ ഇന്ത്യയുടെ ആദ്യ ദളിത് പ്രധാനമന്ത്രിയാകും. അല്ലെങ്കിൽ രാഹുൽ ഗാന്ധിയാകും. കാരണം പല വിധത്തിലും കോൺഗ്രസ് 'ഒരു കുടുംബം പാർട്ടി'യാണ്'' അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ