- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും'; ഭാരത് ജോഡോ യാത്രയിൽ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി; രാജ്യസുരക്ഷക്കെതിരായ പ്രസ്താവനകൾ വച്ച് പൊറുപ്പിക്കില്ലെന്ന് ബിജെപി
ശ്രീനഗർ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. ജമ്മുകശ്മീർ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ പുനഃസ്ഥാപിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു. സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണ ഉറപ്പാക്കും', രാഹുൽ ഗാന്ധി പറഞ്ഞു.
കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് യാത്ര ആരംഭിച്ചത്. ജനുവരി 30ന് യാത്ര കശ്മീരിൽ അവസാനിക്കും.
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ജനുവരി 30ന് പത്തിന് ശ്രീനഗറിലെ പിസിസി ഓഫീസ് അങ്കണത്തിൽ ദേശീയപതാക ഉയർത്തും. ഈ സമയം രാജ്യമെങ്ങും പതാക ഉയർത്തണമെന്ന് കോൺഗ്രസ് നിർദ്ദേശം നൽകിയിട്ടുണ്.
പിസിസികൾ, ഡിസിസികൾ, ബ്ലോക്ക് കമ്മിറ്റികൾ എന്നിവ മഹാത്മാഗാന്ധിയുടെ ഫോട്ടോവെച്ച് പാർട്ടിഓഫീസുകളിലോ പ്രധാനപ്പെട്ട സ്ഥലങ്ങളിലോ പതാക ഉയർത്തണമെന്നാണ് നിർദ്ദേശം. പ്രവർത്തകരെയും പിന്തുണക്കാരെയും പങ്കെടുപ്പിക്കണമെന്ന് കോൺഗ്രസ് ഘടകങ്ങൾക്ക് നൽകിയ അറിയിപ്പിൽ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
കനത്ത സുരക്ഷയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മുവിൽ പര്യടനം തുടരുകയാണ്. സാമ്പയിലെ വിജയ്പൂരിൽ നിന്നാരംഭിച്ച പര്യടനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ കാറിൽ സ്‌ഫോടനമുണ്ടായ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജമ്മുവിലെ ചില മേഖലകളിലൂടെ ബസിലായിരിക്കും രാഹുൽ സഞ്ചരിക്കുക. സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് തീരുമാനം.
അതിനിടെ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ 'സർജിക്കൽ സ്‌ട്രൈക്കിന്' തെളിവ് എവിടെയെന്ന് ദിഗ് വിജയ് സിംഗും ചോദിച്ചു. ബിജെപി നേരത്തെ വലിയ പ്രചാരമാണ് സർജിക്കൽ സ്‌ട്രൈക്കിന് നൽകിയത്. എന്നാൽ ഇതിന് തെളിവുണ്ടോയെന്നും ദിഗ് വിജയ് സിങ് ചോദിച്ചു.
ജമ്മുകശ്മീരിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും നടത്തുന്ന പ്രസ്താവനകൾക്കെതിരെ ബിജെപി രംഗത്തെത്തി. രാജ്യസുരക്ഷക്കെതിരായ പ്രസ്താവനകൾ വച്ച് പൊറുപ്പിക്കില്ലെന്നും, നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നത് കോൺഗ്രസിന്റെ ശീലമായെന്നും ബിജെപി പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ