- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോണിയയും രാഹുലും പ്രിയങ്കയും പ്രവർത്തക സമിതിയിൽ; ആന്റണിയെ നിലനിർത്തി; തരൂരിനെ അംഗീകരിച്ചു; വേണുഗോപാലും നയരൂപീകരണ സമിതിയിൽ; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്; കൊടിക്കുന്നിൽ പ്രത്യേക ക്ഷണിതാവ്; കേരളത്തിന് മതിയായ പ്രാതിനിധ്യം; ജി 20 നേതാക്കൾക്കും അംഗീകാരം; കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു; സമ്പൂർണ്ണ പട്ടിക ഇങ്ങനെ
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രവർത്തക സമിതിയിൽ ഉണ്ട്. എകെ ആന്റണിയെ നിലനിർത്തി. ശശി തരൂരിനേയും പ്രവർത്തക സമിതിയിൽ എടുത്തി. സംഘടനാ ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലും നയരൂപീകരണ സമിതിയിൽ ഉണ്ട്. രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവാണ്. കൊടിക്കുന്നിൽ സുരേഷ് പ്രത്യേക ക്ഷണിതാവായി. അങ്ങനെ കേരളത്തിന് മതിയായ പ്രാതിനിധ്യം ദേശീയ നേതൃത്വത്തിൽ കിട്ടുന്നു. ജി 20 നേതാക്കൾക്കും അംഗീകാരം നൽകുകാണ് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.
ഹിമാചൽ പ്രദേശിലും കർണാടകയിലും വിജയിച്ചതോടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. ഇതിന് പുറമെ, പൊതുതിരഞ്ഞെടുപ്പിൽ വിജയം കൊയ്യാനുള്ള ഒരുക്കത്തിലാണ് പാർട്ടി. ഈ സാഹചര്യത്തിലാണഅ കരുതൽ എടുത്ത് പുനഃസംഘടന. ശശി തരൂരിനെ കോൺഗ്രസ് അംഗീകരിക്കുന്നു. ഇതിനൊപ്പം സച്ചിൻ പൈലറ്റിനേയും. അർഹതപ്പെട്ടവർക്കെല്ലാം പരമോന്നത സമിതിയിൽ സ്ഥാനം നൽകുന്നു. എകെ ആന്റണിയോട് ഇപ്പോഴും പാർട്ടി വിശ്വസ്തത പുലർത്തുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്നും ആന്റണി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അപ്പോഴും ആന്റണിയെ ചേർത്തു നിർത്തുന്നു.
ആകെ 39 അംഗ പ്രവർത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇതിനു പുറമെയാണ് 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. രാജസ്ഥാനിൽനിന്ന് യുവനേതാവ് സച്ചിൻ പൈലറ്റ് സമിതിയംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി. രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിൽക്കാനാണു സച്ചിനു താൽപര്യമെങ്കിലും അവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അദ്ദേഹം അധികാരപ്പോരിലാണ്. ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്റെ ആവശ്യം തള്ളിയ ഹൈക്കമാൻഡ്, പകരം പദവിയെന്ന നിലയിലാണ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്. സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാറിനെ സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്.
അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഏറെ നിർണായകമായ നാളുകളിലേക്കാണു പാർട്ടി കടക്കുന്നത്. അതുകൊണ്ടുതന്നെ, രാഷ്ട്രീയമായി പാർട്ടിക്കു കരുത്തേകാൻ കെൽപുള്ള നേതാക്കളാണ് 35 അംഗ സമിതിയിൽ ഇടംപിടിച്ചത്. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സമിതിയംഗങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണയായിരുന്നു. യുവാക്കൾ, ദലിതർ, വനിതകൾ എന്നിവർക്ക് 50% നീക്കിവയ്ക്കുന്നതിനാൽ ഒട്ടേറെ പുതുമുഖങ്ങൾ ഇടംപിടിച്ചു.







