ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന പ്രവചനവുമായി സർവ്വേ ഫലം. ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസിന് അധികാരം നേടാൻ സാധിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിൽ 108 മുതൽ 114 സീറ്റുകൾ വരെയാണ് കോൺഗ്രസിന് സർവ്വേ പ്രവചിക്കുന്നത്. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനത്ത് ബിജെപി കനത്ത തിരിച്ചടി നേടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

കർണാടകയിലെ ഐപിഎസ്എസ് ടീമുമായി സഹകരിച്ച് ഹൈദരാബാദിലെ എസ്എഎസ് ഗ്രൂപ്പ് ആണ് സർവ്വേ നടത്തിയത്. നവംബർ 20 മുതൽ ജനുവരി 15 വരെ കാലയളവിൽ നടത്തിയ സർവ്വേയിൽ ബിജെപിക്ക് 75 വരെ സീറ്റാണ് പ്രവചിക്കുന്നത്. ഇക്കുറി കോൺഗ്രസിന്റെ വോട്ട് വിഹിതം ഉയരുമെന്നും സർവ്വേ പറയുന്നു. കോൺഗ്രസ് വോട്ട് വിഹിതം 38.14 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയരും. അതേസമയം ബിജെപിയുടെ വോട്ട് ശതമാനം 36.35 ശതമാനത്തിൽ നിന്ന് 2.35% കുറഞ്ഞ് 34 ശതമാനമാകുമെന്നും സർവ്വേ പ്രവചിക്കുന്നു.

ജെ ഡി എസിന് ഇത്തവണയും നിരാശയാണ് സർവ്വേ പവചിക്കുന്നത്. പാർട്ടിക്ക് 24 മുതൽ 34 വരെ ലഭിക്കും. വോട്ട് ശതമാനം 18. 3 ൽ നിന്ന് 17 ശതമാനമായി കുറയും. ചെറുപാർട്ടികളും സ്വതന്ത്രരും ഏഴ് സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രർ ഉൾപ്പെടെ മറ്റുള്ളവർക്ക് 6 ശതമാനം വോട്ട് ലഭിക്കും

ബാംഗ്ലൂർ സിറ്റി മേഖലയിൽ കോൺഗ്രസ് വലിയ ആധിപത്യം നേടും. ഇവിടെ കോൺഗ്രസിന് 13- 14 വരെ സീറ്റുകൾ ലഭിക്കും. ബിജെപിക്ക് 10 വരെ സീറ്റാണ് പ്രവചനം. അതേസമയം ഇത്തവണ പഴയ മൈസൂർ മേഖലയിൽ ബിജെപി വൻ അട്ടിമറി തന്നെ ഉണ്ടാക്കുമെന്നും സർവ്വേ പറയുന്നു. ബിജെപി 10 മുതൽ 14 വരെ സീറ്റ് നേടും. കോൺഗ്രസിന് 24-25 നരെ സീറ്റ് പ്രവചിക്കുന്നുണ്ട്. ജെ ഡി എസിനും 22 സീറ്റ് വരെ സാധ്യത ഉണ്ടെന്ന് സർവ്വേ പറയുന്നു.

ജെ ഡി എസിന്റേയും കോൺഗ്രസിന്റേയും കോട്ടയാണ് പഴയ മൈസൂർ മേഖല. നിലവിൽ 1 എം എൽ എ മാത്രമാണ് ഇവിടെ ബിജെപിക്കുള്ളത്. മേഖല പിടിക്കാൻ തീവ്രശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായി ജെ ഡി എസിൽ നിന്നും കോൺഗ്രസിൽ നിന്നുമടക്കം പ്രമുഖരെ കോൺഗ്രസിൽ എത്തിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു.

ബെലഗാവി മേഖലയിൽ കോൺഗ്രസിന് 27 മുതൽ 28 സീറ്റുകളും ബിജെപിക്ക് 14 മുതൽ 16 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.തങ്ങളുടെ ശക്തികേന്ദ്രമായ തീരദേശ കർണാടകയിൽ ബിജെപിക്ക് 12 മുതൽ 13 വരെ സീറ്റുകൾ നിലനിർത്താനാകും. ഇവിടെ കോൺഗ്രസിന് ഏഴ് മുതൽ എട്ട് വരെ സീറ്റുകൾ ആണ് പ്രവചിക്കുന്നത്.



മുൻ ബിജെപി നേതാവ് ജനാർദന റെഡ്ഡിയുടെ പുതിയ പാർട്ടി ഹൈദരാബാദ്-കർണാടകയിൽ ബിജെപിക്ക് ക്ഷീണം വരുത്തുമെന്ന് സർവ്വേ പറയുന്നു. ബിജെപിക്ക് ഇവിടെ 12 മുതൽ 14 വരെ സീറ്റുകൾ വരെയെ നേടാനാകൂവെന്നാണ് സർവ്വേ കണ്ടെത്തൽ. അതേസമയം കോൺഗ്രസിന് 21 മുതൽ 22 വരെ സീറ്റുകൾ ലഭിച്ചേക്കും.

മധ്യ കർണാടകയിൽ കോൺഗ്രസിന് 16 മുതൽ 17 വരെ സീറ്റുകൾ ലഭിക്കുമ്പോൾ ബിജെപിക്ക് 8 മുതൽ 9 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും സർവ്വേ പറയുന്നു. യെഡ്ഡിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്താനുള്ള തീരുമാനം ബിജെപിക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.

പിന്നാക്ക, പട്ടികജാതി/പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങൾ പൂർണമായും കോൺഗ്രസിനെ പിന്തുണയ്ക്കും. വൊക്കാലിഗ വിഭാഗത്തിന്റെ പിന്തുണ ഇത്തവണയും ജെ ഡി എസിന് തന്നെയാകുമെന്നും സർവ്വേ പറയുന്നു. 50 ശതമാനം ആളുകൾ ജെഡിഎസിനെയും 38 ശതമാനം കോൺഗ്രസിനെയും 10 ശതമാനം ബിജെപിയെയും പിന്തുണയ്ക്കുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.കൊപ്പൽ, ഗംഗാവതി, ബല്ലാരി, കോലാർ, ദാവൻഗെരെ, റായ്ച്ചൂർ എന്നിവിടങ്ങളിൽ ജനാർദ്ദന റെഡ്ഡിയുടെ കല്യാണ രാജ്യ പ്രഗതി പക്ഷ നിർണ്ണായക ശക്തിയാകും. പ്രവചിക്കുന്നു. എഐഎംഐഎംആറ് മുതൽ ഏഴ് വരെ സീറ്റുകളിൽ നിർണായകമായേക്കാമെന്നും സർവ്വേ പറയുന്നു.