- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്സ്; 75 വയസ്സ് തികയുന്ന ഭഗവതും മോദിയും സ്ഥാനങ്ങൾ ഒഴിയുന്നതോടെ രാജ്യത്തിനും ഭരണഘടനയ്ക്കും നല്ല ദിവസം വരുമെന്ന് പ്രതിപക്ഷം
നാഗ്പുർ: 75 വയസാകുമ്പോൾ സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്സ്. മോഹൻ ഭാഗവതിന്റെ പരാമർശത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് ഈ വർഷം 75 വയസ് തികയുമെന്ന് സർസംഘചാലക് ഓർമ്മിപ്പിച്ചത് എന്തൊരു തിരിച്ചറിവാണെന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
മോഹൻ ഭഗവതിന്റെ പരാമർശത്തെ 'നല്ല വാർത്ത' എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ പാർട്ടി, ഈ വർഷം 75 വയസ്സ് തികയുന്നതിനാൽ ഭഗവതും മോദിയും സ്ഥാനങ്ങൾ ഒഴിയുന്നതോടെ രാജ്യത്തിനും ഭരണഘടനയ്ക്കും 'അച്ഛേ ദിൻ' (നല്ല ദിവസം) വരാൻ പോകുന്നുവെന്നുമായിരുന്നു പരിഹാസം.
'പാവം അവാർഡ് മോഹിയായ പ്രധാനമന്ത്രി! എന്തൊരു തിരിച്ചുവരവാണിത്. അദ്ദേഹം തിരിച്ചെത്തിയപ്പോൾ സർസംഘചാലക് അദ്ദേഹത്തെ ഓർമ്മിപ്പിച്ചത് 2025 സെപ്റ്റംബർ 17 ന് അദ്ദേഹത്തിന് 75 വയസ്സ് തികയുമെന്നാണ്. എന്നാൽ 2025 സെപ്റ്റംബർ 11 ന് മോഹൻ ഭഗവതിനും 75 വയസാകുമെന്ന് പ്രധാമന്ത്രിക്ക് തിരിച്ചും പറയാനാൻ കഴിയും' എന്നാണ് ജയറാം രമേശ് എക്‌സിൽ കുറിച്ചത്.
ബുധനാഴ്ച നാഗ്പുരില്‍ ആര്‍എസ്എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ പറ്റിയുള്ള പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് പ്രായപരിധി പരാമര്‍ശം മോഹന്‍ ഭാഗവത് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ സെപ്റ്റംബറില്‍ 75 വയസ്സ് തികയുകയാണ്. ഈ പശ്ചാത്തലത്തിലാണ് പരാമര്‍ശത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.
ഭഗവത് നടത്തിയ പ്രസ്താവനയ്ക്ക് ശേഷം ആവേശത്തിന്റെയും സന്തോഷത്തിന്റെയും ഒരു തരംഗം ഉണ്ടായിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേര അഭിപ്രായപ്പെട്ടത്. കഴിഞ്ഞ 11 വർഷമായി രാജ്യത്തിന്റെയും ഭരണഘടനയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും അവസ്ഥ ധനീയമായിരുന്നുവെന്നും, ഇനി സെപ്റ്റംബർ 17 ന് നമുക്ക് അതിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.