ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന് കോടതി ജാമ്യം അനുവദിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് പ്രാദേശിക കോടതി ജെയിന് ജാമ്യം അനുവദിച്ചത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റാണ് ജെയിനെ അറസ്റ്റ് ചെയ്തത്.

50,000 രൂപയുടെ രണ്ട് ആൾജാമ്യത്തോടെയുള്ള ഇളവാണ് കോടതി അനുവദിച്ചത്. 2023 മേയിൽ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ വർഷം മാർച്ചിൽ സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ സുപ്രീം കോടതി നിരസിച്ചതിനെ തുടർന്ന് അദ്ദേഹം ഡൽഹിയിലെ തിഹാർ ജയിലിലേക്ക് മാറ്റുകയായിരുന്നു. കള്ളപ്പണം വെളിപ്പിച്ചതിൽ സത്യേന്ദർ ജെയിന് പങ്കുണ്ടെന്ന് ഇഡി കണ്ടെത്തിയതോടെ 2022 മേയ് 30 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.