- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീർ വരെ നടന്നിട്ടും കോൺഗ്രസ്സിന് വലിയ മെച്ചമുണ്ടെന്ന് തോന്നുന്നില്ല! ഇപ്പോഴും രാജ്യത്ത് ജനപ്രീതിയിൽ മുമ്പൻ മോദി തന്നെ; ഇന്ന് ലോകസഭ തെരഞ്ഞെടുപ്പ് നടന്നാൽ എന്താകും ഫലം; ഇന്ത്യ ടുഡേ - സിവോട്ടർ മൂഡ് ഓഫ് ദ നേഷൻ സർവ്വെ പറയുന്നത് ഇങ്ങനെ
ന്യൂഡൽഹി: അടുത്തവർഷം രാജ്യത്ത് ലോകസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളുടെ മനസ് എങ്ങോട്ടെന്നതാണ് രാഷ്ട്രീയ നേതൃത്വം ഇപ്പോൾ ഉറ്റുനോക്കുന്ന വിഷയം. ഭരണത്തുടർച്ചയ്ക്കായി ബിജെപിയും ഭരണത്തിലേക്ക് തിരികെ എന്ന മോഹവുമായി കോൺഗ്രസ്സും പ്രവർത്തനങ്ങൾ സജീവമാക്കിയിരിക്കുകയാണ്.അതിനിടയിൽ ഇന്ന് ലോകസഭ തെരഞ്ഞെടുപ്പ് നടന്നാൽ ആരാകും വിജയിക്കുക? ഇങ്ങനെ ഒരു കൗതുകമുണർത്തുന്ന ചോദ്യം വന്നാൽ എന്താകും മറുപടി...അതിനുള്ള ഉത്തരമാണ് ഇന്ത്യ ടുഡേ - സിവോട്ടർ മൂഡ് ഓഫ് ദ നേഷൻ സർവ്വെ ഫലം
ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ ഭാരതീയ ജനതാ പാർട്ടി 284 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 191 സീറ്റുകൾ നേടുമെന്നുമാണ് സർവേ ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തുടരുന്നുവെന്നാണ് ഇവർ കണ്ടെത്തിയത്.ഇതിൽ പങ്കെടുത്തവരിൽ 72 ശതമാനം പേരും പ്രധാനമന്ത്രിയുടെ പ്രകടനത്തിൽ തൃപ്തരാണ്. സർവേയിൽ 37ശതമാനം പേരും ഭാരത് ജോഡോ യാത്ര കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്താൻ സഹായിക്കില്ലെന്നാണ് പറയുന്നത്.
മൊത്തം 1,40,917 പേരെയാണ് സർവേയിൽ പരിഗണിച്ചതെന്ന് ഇന്ത്യ ടുഡേ അറിയിച്ചു.9 വർഷം തുടർച്ചയായി കേന്ദ്രത്തിൽ അധികാരത്തിലുള്ള മോദി സർക്കാരിൽ തൃപ്തിയുള്ളവരുടെ എണ്ണം കൂടിയെന്നതും ശ്രദ്ധേയം. 2022 ഓഗസ്റ്റിൽ നടത്തിയ സർവേയെ അപേക്ഷിച്ച് 11 ശതമാനം വർദ്ധനവാണ് 2023ൽ നടത്തിയ സർവേയിൽ മോദിയുടെ പ്രകടനത്തെ സംബന്ധിച്ച് വന്നത്. കൂടാതെ എൻ ഡി എ സർക്കാരിൽ അതൃപ്തിയുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2022 ഓഗസ്റ്റിലെ സർവേയിൽ 37 ശതമാനമായിരു എൻ ഡി എ സർക്കാറിൽ അതൃപ്തിയുണ്ടായിരുന്നവർ.
എന്നാൽ ഇപ്പോൾ അത് 18ശതമാനമായി. സർവേയിൽ പങ്കെടുത്തവരിൽ 20ശതമാനം പേർ എൻ ഡി എയുടെ ഏറ്റവും വലിയ നേട്ടം കോവിഡ് 19 മഹാമാരി കൈകാര്യം ചെയ്താതാണെന്നും, 14 ശതമാനം പേർ ആർട്ടിക്കിൾ 370 റദ്ദാക്കിയതാണെന്നും അഭിപ്രായപ്പെടുന്നു.സർവേയിൽ പങ്കെടുത്തവരിൽ 12ശതമാനം പേർ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതാണ് ഇപ്പോഴത്തെ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്. എൻ ഡി എ സർക്കാരിന്റെ ഏറ്റവും വലിയ പരാജയത്തെക്കുറിച്ച് പ്രതികരിച്ചവരിൽ 25 ശതമാനം പേർ വിലക്കയറ്റമാണെന്ന് പറയുന്നു.
17ശതമാനം പേർ തെഴിലില്ലായ്മയാണെന്ന് കരുതുന്നു.സർവേയിൽ 29 ശതമാനം പേരും ഭാരത് ജോഡോ യാത്ര ജനങ്ങളെ അടുത്തറിയാൻ നല്ലതാണെന്ന് വിലയിരുത്തി. എന്നാൽ 13 ശതമാനം പേർ ഇത് രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തിരുത്താനുള്ള ശ്രമമാണെന്ന് അവകാശപ്പെടുന്നു. 26ശതമാനം പേർ കോൺഗ്രസിനെ തിരിച്ചുകൊണ്ട് വരാൻ ഏറ്റവും അനുയോജ്യൻ രാഹുൽ ഗാന്ധിയാണെന്ന് വിശ്വസിച്ചപ്പോൾ 17ശതമാനം പേർ സച്ചിൻ പൈലറ്റിനെയാണ് അനുകൂലിച്ചത്.
മറുനാടന് മലയാളി ബ്യൂറോ