ഇന്തോനേഷ്യ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് ലോകത്ത് എവിടെ പോയാലും നല്ല സുഹൃദ് ബന്ധങ്ങൾ ആണ് ഉള്ളത്. അതിൽ ഒന്നാം സ്ഥാനക്കാരൻ മോദി ആണെങ്കിൽ രണ്ടാം സ്ഥാനം എസ്. ജയശങ്കറിനാണ്. ഐഎഫ്എസ് ഉദ്യോ​ഗസ്ഥനിൽ നിന്നും വിദേശകാര്യമന്ത്രി പദത്തിൽ എത്തിയ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് നയതന്ത്ര മേഖലയിൽ ​ഇന്ത്യയ്‌ക്ക് ​ഗുണം ചെയ്തു. വിവിധ ഭൗമരാഷ്‌ട്രീയ വെല്ലുവിളികളെ നേരിടുന്നതിനിടയിൽ ഉറച്ച വിദേശനയം രൂപപ്പെടുത്തിൽ അദ്ദേഹം പ്രധാന പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ നിലപാട് ആ​ഗോള വേദികളിൽ കൃത്യവും സൂക്ഷവുമായി അദ്ദേഹം പറയാറുണ്ട്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കൊപ്പം ബ്രസിലിലെ ജി20 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വിദേശകാര്യമന്ത്രിക്ക് ലഭിച്ച പ്രശംസയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇന്തോനേഷ്യയുമായുള്ള ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കാൻ നരേന്ദ്രമോദിയും എസ് ജയശങ്കറും ഒന്നിച്ചാണ് എത്തിയത്.

ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ ആദ്യം പ്രധാനമന്ത്രിയെ ഹസ്തദാനം നൽകി സ്വീകരിച്ചു. പിന്നാലെ എത്തിയ ജയശങ്കർ സ്വയം പരിചയപ്പെടുത്തിയപ്പോൾ, “എനിക്ക് നിങ്ങളെ അറിയാം, നിങ്ങൾ വളരെ പ്രശസ്തനാണ്. പരിചയപ്പെടുത്തേണ്ട ആവശ്യമില്ല “ഇന്തോനേഷ്യൻ പ്രസിഡൻ്റ് പറഞ്ഞു. ഇവരുടെ സംഭാഷണം വളരെ സന്തോഷത്തോടെ മോദിജി നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.