- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപ് ബിജെപിയില്‍ കലഹമൊടുങ്ങുന്നില്ല; ദ്വീപ് ജനതയെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ നേതൃത്വം ഗൗരവമായി ഇടപെടണമെന്ന ആവശ്യം ശക്തം; തിരുവനന്തപുരത്തെ എസ് എഫ് ഐ കാടത്തം ലക്ഷദ്വീപിലും ചര്‍ച്ച
കവരത്തി: ലക്ഷദ്വീപ് ബിജെപിയില്‍ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും തോറും ചേരി തിരിവ് രൂക്ഷമാണെന്ന് റിപ്പോര്‍ട്ട്. ദ്വീപ് ജനതയെ ബാധിക്കുന്ന കാതലായ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് ആവശ്യം . ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥിക്ക് നേരെ എസ് എഫ് ഐപ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ആക്രമണം നടത്തിയ വിഷയത്തില്‍ ബിജെപി ക്ക് വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ജനറല്‍ സെക്രട്ടറി സിറാജ് കോയയും യുവമോര്‍ച്ച അദ്ധ്യക്ഷന്‍ അഡ്വ പി.എം മുഹമ്മദ് സാലിഹും വിഷയത്തില്‍ കേരളാ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അക്രമത്തെ അപലപിച്ചും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം പ്രതിഷേധം സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ഒന്നും ഉണ്ടായില്ല എന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം . മാത്രമല്ല സേവ് ലക്ഷദ്വീപ് എന്ന് പറഞ്ഞവരുടെ കാപട്യം തുറന്ന് കാട്ടാനുള്ള അവസരമായി ഇതിനെ മാറ്റണമായിരുന്നെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി കൂടുതല്‍ ജാഗ്രത ഇക്കാര്യത്തില്‍ പുലര്‍ത്തണമായിരുന്നെന്നും പാര്‍ട്ടി വിട്ടവര്‍ക്ക് വേണ്ടി പണി എടുക്കുന്ന പലരും ഇനിയെങ്കിലും പാര്‍ട്ടി വിട്ട് പോയേ മതിയാകൂ എന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട് .
എന്‍സിപി ശരത് പവാര്‍ വിഭാഗത്തിലേക്ക് പോയ യുവമോര്‍ച്ച മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മഹദ ഹുസൈന്റെ വേണ്ടപ്പെട്ടവരെ ഇനിയും ചുമക്കേണ്ട ബാധ്യത ബിജെപി ക്കില്ലെന്നും ബിജെപി യുടെ ചെലവില്‍ മഹദയ്ക്കായി പണി എടുക്കുന്ന കരിങ്കാലികളെ പുറത്താക്കണമെന്നുമാണ് ഇവരുടെ നിലപാട് . ചതിയും വഞ്ചനയും ശീലമാക്കി ചിലര്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുന്നത് അനുവദിച്ച് കൊടുക്കാനാകില്ലെന്നും ഇവര്‍ പറയുന്നു. കൊച്ചിയില്‍ വീട്ട് വേലക്കാരിയായ ഒഡീഷ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിവപ്രസാദ് ദ്വീപിലെ ബിജെപി പരിപാടിയില്‍ എങ്ങനെ എത്തി എന്ന ചോദ്യത്തിനും ഇതുവരെ മറുപടി കിട്ടിയില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ശിവപ്രസാദ് പ്രതിയല്ലെന്ന് പറഞ്ഞ് ന്യായീകരിച്ചാലും ശിവപ്രസാദ് ദ്വീപിലെത്തിയപ്പോള്‍ നടന്ന കാര്യങ്ങള്‍ നാട്ടുകാര്‍ക്കറിയാമെന്നും അന്ന് തന്നെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ശിവപ്രസാദിന്റെയും കൂട്ടരുടേയും ചെയ്തികളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതാണെന്നും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കയ്യാങ്കളിയോളമെത്തിയ ഈ ചെയ്തികളെ എതിര്‍ത്ത മുതിര്‍ന്ന നേതാവിനെ ചുമതലയില്‍ നിന്ന് നീക്കിയത് എന്തിനാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. അയ്യാള്‍ പീഡന കേസില്‍ പ്രതിയായതും കാലത്തിന്റെ കാവ്യനീതിയാണെന്നും ഇവര്‍ പറയുന്നു. എന്നാലും ശിവപ്രസാദ് എന്ത് മാനദണ്ഡത്തിലാണ് ബിജെപി പരിപാടിക്കെത്തിയതെന്നും പാര്‍ട്ടിയില്‍ ആരാണ് അയ്യാളുടെ വേണ്ടപ്പെട്ടവര്‍ എന്ന് ഇനിയെങ്കിലും വ്യക്തമാക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു.
എന്‍സിപി ശരത് പവാര്‍ വിഭാഗത്തിന് വേണ്ടി പണി എടുക്കുന്നവര്‍ ഇനി പാര്‍ട്ടിയില്‍ തുടരില്ല എന്ന് ഉറപ്പ് വരുത്തണമെന്നാണ് ഇവരുടെ നിലപാട് . ശരത് പവാറിന്റെ എന്‍സിപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി ചിലര്‍ ബിജെപി യെ മാറ്റിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു . ഇനി ഇത്തരം നടപടികള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും പാര്‍ട്ടി വിരുദ്ധരെ പുറത്താക്കണമെന്നുമാണ് ഇവരുടെ കടുത്ത നിലപാട് . സ്വന്തവും ബന്ധവും ഒക്കെ ഉപയോഗിച്ച് പലരും പലതും നേടിയെന്നും ഇനി അതൊന്നും അനുവദിക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.