- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക മുഖ്യൻ വന്നിറങ്ങിയതും കൈയ്യിൽ സ്വർണ തിളക്കം; കണ്ടത് 18 കാരറ്റ് റോസ് ഗോൾഡൺ വാച്ച്; അതെ സെയിം ബ്രാൻഡിൽ പ്രത്യക്ഷപ്പെട്ട ഡികെ ശിവകുമാറും; രൂക്ഷ വിമർശനവുമായി ബിജെപി
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ധരിച്ച ആഡംബര വാച്ചിനെച്ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം. 43 ലക്ഷം രൂപ വിലമതിക്കുന്ന കാർട്ടിയർ റോസ് ഗോൾഡ് വാച്ചാണ് മുഖ്യമന്ത്രിയുടെ കൈവശമുള്ളതെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന സിദ്ധരാമയ്യ ആഡംബര വാച്ച് ധരിക്കുന്നത് 'വ്യാജ സോഷ്യലിസം' ആണെന്ന് ബിജെപി പരിഹസിച്ചു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇതേ ബ്രാൻഡ് വാച്ച് ധരിച്ചതിൻ്റെ ചിത്രങ്ങൾ ബിജെപി ചൂണ്ടിക്കാട്ടി. വിമർശനങ്ങൾക്ക് മറുപടി നൽകിയ ശിവകുമാർ, താൻ സ്വന്തം പണം കൊണ്ട് ഓസ്‌ട്രേലിയയിൽ നിന്ന് 24 ലക്ഷം രൂപയ്ക്ക് വാച്ച് വാങ്ങിയതാണെന്നും അതിന് രേഖകളുണ്ടെന്നും വ്യക്തമാക്കി. സിദ്ധരാമയ്യയുടെ വാച്ച് കുടുംബം സമ്മാനിച്ചതാകാം എന്നും ശിവകുമാർ പ്രതിരോധിച്ചു.
നേരത്തെ 2016-ലും സിദ്ധരാമയ്യയുടെ 70 ലക്ഷം രൂപയുടെ വാച്ച് വലിയ വിവാദമായിരുന്നു. അന്ന് സുഹൃത്ത് സമ്മാനിച്ച വാച്ച് പിന്നീട് അദ്ദേഹം സർക്കാർ സ്വത്തായി പ്രഖ്യാപിക്കുകയായിരുന്നു. പഴയ വിവാദവും പുതിയ വാച്ചും ഉയർത്തിക്കാട്ടിയാണ് ബിജെപി വീണ്ടും വിമർശനമുയർത്തുന്നത്.




